കാൾ ചൺ
ദൃശ്യരൂപം
ജർമൻകാരനായ ഒരു സമുദ്രജീവശാസ്ത്രജ്ഞൻ ആയിരുന്നു കാൾ ചൺ (ഒക്ടോബർ 1, 1852 – ഏപ്രിൽ 11, 1914).
ഫ്രങ്ക്ഫർട്ടിൽ ആണു ചൺ ജനിച്ചത്. ലീപ്സിഗ് സർവ്വകലാശാലയിൽ തന്റെ ഗവേഷണം പൂർത്തിയാക്കി. തുടർന്ന് ലീപ്സിഗ് സർവ്വകലാശാലയിൽ പ്രഫസ്സർ ആയി. 1898-99ൽ ജർമ്മനിയുടെ ആഴക്കടൽ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകി. പ്ലാങ്ടൺ, സെഫാലോപോഡ് എന്നീ ജീവികളിൽ പ്രത്യേകം പഠനം നടത്തി. വാമ്പയർ സ്ക്യിഡിനെ കണ്ടെത്തുകയും പേരിടുകയും ചെയ്തു.
1914 ഏപ്രിൽ 11നു ലിപ്സിഗിൽ വച്ച് തന്റെ 61 വയസ്സിൽ മരിച്ചു.
തിരഞ്ഞെടുത്ത കൃതികൾ
[തിരുത്തുക]- Aus den Tiefen des Weltmeeres, Jena 1900.
- Allgemeine Biologie, Leipzig 1915.
- Die Cephalopoden, 2 volumes., Jena 1910.