കിം യോ ജോങ്
കിം യോ ജോങ് | |
---|---|
ജനനം | പ്യോങ്‌യാങ് , ഉത്തര കൊറിയ | 26 സെപ്റ്റംബർ 1987
ദേശീയത | ഉത്തര കൊറിയ |
കലാലയം | Kim Il-sung Military University |
ഓഫീസ് | First Deputy Director of the Propaganda and Agitation Department |
മുൻഗാമി | Ri Jae-il |
ജീവിതപങ്കാളി(കൾ) | |
മാതാപിതാക്ക(ൾ) | Kim Jong-il Ko Yong-hui |
Korean name | |
Chosŏn'gŭl | 김여정 |
Hancha | |
Revised Romanization | Gim Yeojeong |
McCune–Reischauer | Kim Yŏjŏng |
ഒപ്പ് | |
കിം യോ ജോങ് (കൊറിയൻ: 김여정; ഹഞ്ച Korean pronunciation: 金裕貞, Kim Yo-jong, ജനനം 26 സെപ്റ്റംബർ 1987) 2014 മുതൽ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ (WPK ) പ്രഥമ ഡെപ്യൂട്ടി ഡയറക്ടറും, പ്രചാരണ-പ്രക്ഷോഭ വകുപ്പിൻറെ ഒരു ഉന്നത ഉദ്യോഗസ്ഥയും[1] ഒരു രാഷ്ട്രീയ നേതാവുമാണ്[2]. ഉത്തരകൊറിയൻ ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗം കൂടിയാണ് ഇവർ[3]. മുൻ പരമോന്നത നേതാവ് കിം ജോങ്-ഇലിൻറെ ഇളയ മകളും ഇപ്പോഴത്തെ പരമോന്നത നേതാവായ കിം ജോങ് ഉന്നിൻറെ ഇളയ സഹോദരിയുമാണ് യോ-ജോങ്[4]. ഇവർ കിം ജോങ് ഉന്നിൻറെ പിൻഗാമി എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്. അവർ സഹോദരന്റെ ഏറ്റവും അടുത്തതും വിശ്വസ്ഥയുമായ സഹായികളിൽ ഒരാളാണെന്ന് പറയപ്പെടുന്നു.[5]
ആദ്യകാല ജീവിതം
[തിരുത്തുക]1987 സെപ്റ്റംബർ 26 ന് കിം ജോങ്-ഇലിനും ഭാര്യ കോ യോങ്-ഹുയിക്കും കിം യോ-ജോങ് ജനിച്ചു. പ്യോങ്‌യാങ്ങിലാണ് അവർ വളർന്നതും. എന്നാൽ 1996 മുതൽ 2000 വരെ സ്വിറ്റ്‌സർലൻഡിലും ഉത്തര കൊറിയയിലും സഹോദരൻ കിം ജോങ് ഉന്നുമായി ഒരുമിച്ച് പങ്കിട്ടു. പഠനകാലത്ത് ഒരുമിച്ച് പങ്കിട്ട ഒറ്റപ്പെട്ട വർഷങ്ങൾ കാരണം യോ-ജോങും സഹോദരൻ കിം ജോങ് ഉന്നും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. സാമൂഹികവും വൈകാരികവുമായ ഒറ്റപ്പെടൽ അവരുടെ ആദ്യകാല ജീവിതത്തിൽ നിർണായക ശക്തിയാകുകയും അത് സഹോദരങ്ങളെ കൂടുതൽ അടുപ്പിക്കുകയും ചെയ്തു[5]. ഒരുപക്ഷേ അവരുടെ പിതാവ് കിം ജോങ്-ഇൽ ആഗ്രഹിച്ചതാകാം പിതാവ് കിം ഇൽ-സങ്ങിന്റെ സ്വാധീനത്തിൽ നിന്ന് അവരെ അകറ്റാൻ. തിരിച്ചെത്തിയ ശേഷം അവൾ കിം ഇൽ-സുംഗ് മിലിട്ടറി സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസും പഠിച്ചിരിക്കാം.
ഔദ്യോഗികജീവിതം
[തിരുത്തുക]2010 സെപ്റ്റംബറിൽ ഡബ്ല്യു.പി.കെ (WPK) യുടെ 3-ാ മത് സമ്മേളനത്തിൽ പങ്കെടുത്തവർക്കായുള്ള ഒരു ഫോട്ടോ സെഷനിൽ പിതാവിൻറെ പേഴ്സണൽ സെക്രട്ടറിയും ആരോപിത പ്രിയതമയുമായ കിം ഓകെയുടെ അരികിലായിരുന്നു കിമ്മിൻറെ ആദ്യ പ്രത്യക്ഷപ്പെടൽ[6]. 2011 ഡിസംബറിൽ കിം ജോങ് ഇല്ലിൻറെ ശവസംസ്കാര വേളയിൽ സഹോദരൻ കിം ജോങ് ഉന്നിനോടൊപ്പം നിരവധി തവണ പ്രത്യക്ഷപ്പെടുകയും ശവസംസ്കാര സമിതി അംഗമായിരുന്നില്ലെങ്കിലും കേന്ദ്ര ഉദ്യോഗസ്ഥരുടെ ശവസംസ്കാര ഘോഷയാത്രകളിൽ പങ്കെടുക്കുകയും ചെയ്തതോടെ കിം യോ-ജോങ്ങിന് വളരെയധികം പ്രചാരണം ലഭിച്ചു. കിം ജോങ് ഉന്നിൻറെ യാത്ര കൈകാര്യകർത്താവ് എന്ന നിലയിൽ 2012 ൻറെ തുടക്കത്തിൽ അവർക്ക് ദേശീയ പ്രതിരോധ കമ്മീഷന്റെ കീഴിൽ ഒരു സ്ഥാനം ലഭിച്ചതായി റിപ്പോർട്ടുണ്ട്[7]. എന്നാൽ 2012 നവംബറിൽ കൊറിയൻ സെൻട്രൽ ടെലിവിഷൻ കിം ജോങ് ഉന്നിനോടൊപ്പം സൈനിക സവാരി മൈതാനത്ത് കാണിച്ചതൊഴികെ[8] മറ്റു വാർത്താ റിപ്പോർട്ടുകളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല [9]. സുപ്രീം പീപ്പിൾസ് അസംബ്ലിയിൽ വോട്ടുചെയ്യാൻ സഹോദരനോടൊപ്പം 2014 മാർച്ച് 9 ന് എത്തിയ ഇവരെ ആദ്യമായി ഔദ്യോഗികമായി പരാമർശിക്കപ്പെട്ടു. WPK കേന്ദ്ര കമ്മിറ്റിയിലെ "മുതിർന്ന ഉദ്യോഗസ്ഥ" എന്നാണ് കിം യോ-ജോങിനെ പരാമർശിച്ചത്. 2014 ഒക്ടോബറിൽ, രോഗബാധിതനായ സഹോദരൻ വൈദ്യചികിത്സയ്ക്ക് വിധേയനാകുമ്പോൾ അവർ സംസ്ഥാന ചുമതലകൾ ഏറ്റെടുത്തതായും വാർത്തകളുണ്ട്. 2018 ലെ ശീതകാല ഒളിമ്പിക്സിൽ അവർ ഉത്തര കൊറിയയെ പ്രതിനിധീകരിച്ചു[10]. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെയ്-നെ കാണാനും സഹോദരന് വേണ്ടി ഒരു രേഖാമൂലമുള്ള കത്ത് നൽകാനും ചുമതലപ്പെട്ട, സിയോൾ സന്ദർശിച്ച ഭരണ രാജവംശത്തിലെ ആദ്യത്തെ നേരിട്ടുള്ള അംഗമായി[11]. സഹോദരന്റെ സന്ദേശവുമായി ദക്ഷിണകൊറിയയിലെത്തിയ ഇവർ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നിനെ ഉച്ചകോടിക്കു ക്ഷണിക്കുകയും ചെയ്തിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള രണ്ടു ആണവപരീക്ഷണ ചർച്ചകൾക്ക് കിം യോ-ജോങ് സഹോദരനോടൊപ്പം പങ്കെടുത്തിരുന്നു. ആദ്യത്തേത് 2018 ജൂണിൽ സിംഗപ്പൂരിലും രണ്ടാമത്തേത് 2019 ഫെബ്രുവരിയിൽ വിയറ്റ്നാമിലെ ഹനോയിയിൽ നടന്നതുമാണ്.
2020 മാർച്ചിൽ WPK യുടെ ഡെപ്യൂട്ടി ഡയറക്ടറായി അവർ ഔദ്യോഗിക പ്രസ്താവന ഇറക്കി[12].
വ്യക്തിഗത ജീവിതം
[തിരുത്തുക]2015 ജനുവരിയിൽ, സർക്കാർ ഉദ്യോഗസ്ഥനും ഉത്തര കൊറിയയിലെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥരിൽ ഒരാളായ ചോ റയോങ്-ഹേയുടെ [13]രണ്ടാമത്തെ മകനായ ചോ സോങിനെ വിവാഹം കഴിച്ചതായി വാർത്തകളുണ്ട്[14]. കിം യോ ജോങ് മെയ് 2015 ൽ ആദ്യ കുഞ്ഞിന് ജന്മം നൽകിയതായും കുട്ടിയുടെ അച്ഛൻ കിം ഇൽ-സുംഗ് സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയോ അല്ലെങ്കിൽ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ റൂം 39 ലെ ഒരു ഉദ്യോഗസ്ഥനോ രാജ്യത്തെ നേതാവിനെ കാവൽ നിൽക്കുന്ന ഒരു സൈനിക യൂണിറ്റിൽ ജോലിചെയ്യുന്നു ഉദ്യോഗസ്ഥനോ ആണെന്ന് കരുതപ്പെടുന്നു[15].
അവലംബങ്ങൾ
[തിരുത്തുക]- ↑ "കിം ജോങ് ഉന്നിന്റെ സഹോദരി വീണ്ടും ഉത്തരകൊറിയയുടെ സുപ്രധാന പദവിയിൽ". Azhimugham. 2020-04-13. Retrieved 2020-04-28.
- ↑ "ഉത്തര കൊറിയൻ രാഷ്ട്രീയത്തിന്റെ രാജകുമാരി". DailyHunt. 2020-02-09. Retrieved 2020-04-28.
- ↑ "ഉത്തരകൊറിയയുടെ ഭരണനേതൃത്വത്തിലേക്ക് കിം യോ ജോങ്". ExpressKerala. 2017-10-08. Archived from the original on 2017-11-13. Retrieved 2020-04-28.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Kim Jong Un's Sister Is in the Spotlightരി". TIME. 2019-03-02. Archived from the original on 2020-04-28. Retrieved 2020-04-28.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ 5.0 5.1 "കിം ജോങ് ഉന്നിന്റെ വിശ്വസ്തയായ സഹോദരി". doolnews. 2020-04-27. Retrieved 2020-04-28.
- ↑ "KJI Youngest Daughter Working as Events Manager for KJU?". North Korea Leadership Watch. South Korea. 22 July 2013. Archived from the original on 22 December 2013.
- ↑ "Kim Yo-jung is believed to have studied abroad and to share her older brother's ambition". South Korea: Hankyoreh. 22 July 2013.
- ↑ "North Korea Newsletter No. 237". South Korea: Yonhap News Agency. 22 November 2013.
- ↑ "കിം ജോങ് ഉന്നിനോടൊപ്പം സഹോദരി എത്തി". indianexpress. 2019-06-07. Archived from the original on 2019-06-07. Retrieved 2020-04-28.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "ശീതകാല ഒളിംപിക്‌സിൽ പങ്കെടുക്കാൻ കിം ജോങ് ഉന്നിന്റെ സഹോദരി എത്തി". pravasishabdam. 2018-02-08. Archived from the original on 2018-02-10. Retrieved 2020-04-28.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "പ്രസിഡന്റ് മൂൺ ജെ ഇന്നുമായി കൂടിക്കാഴ്ച". Manorama. 2018-03-16. Archived from the original on 2018-03-16. Retrieved 2020-04-28.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ David Brennan. "Who is Kim Jong Un's Sister? North Korea Leader's Reported Health Problems Push Kim Yo Jong Into Focus". Newsweek. Retrieved 21 April 2020.
- ↑ "NK leader's sister weds son of Choe Ryong-hae: sources". Yonhap News Agency.
- ↑ (2 January 2015) Kim Jong Un’s Little Sister Married Son of Top Regime Official, Report Says Wall Street Journal, Asia, Retrieved 16 January 2015
- ↑ "The Chosun Ilbo (English Edition): Daily News from Korea – Kim Jong-un's Sister to Have Baby in May". Chosun Ilbo. 30 April 2014. Retrieved 30 April 2014.