കിച്ചങ്കനി
ടാൻസാനിയൻ നഗരമായ ദാർ എസ് സലാമിൽ നിന്നും 40 കിലോമീറ്റർ ദൂരെയുള്ള ഒരു ചെറിയ ഗ്രാമമാണ് കിച്ചങ്കനി (Kichankani).
കിച്ചങ്കനി പുസ്തകശാല
[തിരുത്തുക]വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന കിച്ചങ്കനിയിൽ ഒരു പുസ്തകശാല ഉണ്ടാക്കാൻ അവിടെ താമസിക്കുന്ന മലയാളിയായ സോമിയുടെ ശ്രമം ഈ ഗ്രാമത്തെപ്പറ്റി കേരളത്തിലെ ജനങ്ങളുടെ ശ്രദ്ധയാകർഷിക്കാൻ ഇടയാക്കി.[1] കേരളത്തിൽ നിന്നും വിദേശങ്ങളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ച് കിച്ചങ്കനിയിൽ തുടങ്ങുന്ന പുസ്തകശാലയിൽ എത്തിക്കുകയാണ് പ്രാഥമിക പരിപാടി.[2] ഇതിലേക്ക് ദുബായിയിലെ ഒരു സ്കൂൾ ആയിരത്തിലേറെ പുസ്തകങ്ങൾ ലഭ്യമാക്കുകയുണ്ടായി.[3] സ്വാഹിലി പുസ്തകങ്ങളോടൊപ്പം ഇംഗ്ലീഷ് ഭാഷ പരിശീലനവും ഈ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യുന്നുണ്ട്.[4] കിച്ചങ്കനി ഗ്രാമത്തിലെ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി കുഴൽക്കിണർ ഉണ്ടാക്കുവാനും പരിപാടിയുണ്ട്.[5] ശേഖരിച്ച ഏഴായിരത്തോളം പുസ്തകങ്ങൾ തരംതിരിക്കുവാനായി എറണാകുളത്ത് സംഘടിപ്പിച്ച പരിപാടി ഹർത്താൽ ദിനമായിരുന്നിട്ടു കൂടി തടസ്സപ്പെടാതെ നടന്നു.[6] അൻപതിലേറെപ്പേർ പങ്കെടുത്ത ഈ പരിപാടിയിൽ വേർതിരിച്ച പുസ്തകങ്ങൾ ടാൻസാനിയയിൽ എത്തിക്കാൻ വേണ്ടിവരുന്ന ചെലവ് കൊച്ചിയിലെ ഒരു വിവരസാങ്കേതിക കമ്പനി വഹിക്കും.[7] ഹർത്താൽ ദിനത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും വന്ന 53 പേർ എറണാകുളത്തുവച്ച് പുസ്തകങ്ങൾ വേർതിരിച്ച് ഡാറ്റാ എൻട്രി നടത്തി.[8]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-08. Retrieved 2015-03-08.
- ↑ http://www.youthkiawaaz.com/2015/01/kichankani-library-somy-solomon/
- ↑ http://www.thehindu.com/todays-paper/tp-features/tp-metroplus/paperback-revolution/article6866566.ece
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-23. Retrieved 2015-03-08.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-24. Retrieved 2015-03-08.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-21. Retrieved 2015-03-15.
- ↑ http://timesofindia.indiatimes.com/city/kochi/A-treasure-trove-of-books-to-Kichangani-from-Kochi/articleshow/46570184.cms
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-17. Retrieved 2015-03-17.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.newindianexpress.com/states/kerala/Netizens-Script-History-with-Kichankani-Campaign/2015/03/16/article2715385.ece Archived 2015-11-27 at the Wayback Machine
- http://www.mathrubhumi.com/static/others/special/story.php?id=531193 Archived 2015-03-16 at the Wayback Machine
- http://makealibrary.weebly.com/
- http://www.ubuntureads.com/?page_id=2 Archived 2016-03-04 at the Wayback Machine
- http://www.openthemagazine.com/shorts/smallworld/2015-02-07