കിമിൽസങ്ങിയ
കിമിൽസങ്ങിയ | |
Chosŏn'gŭl | 김일성화 |
---|---|
Hancha | 金日成花 |
Revised Romanization | Gimilseonghwa |
McCune–Reischauer | Kimilsŏnghwa |
ഉത്തരകൊറിയയുടെ സ്ഥാപകനേതാവായ കിം ഇൽ സങ്ങിന്റെ പേരിട്ടിട്ടുള്ള ഒരു സങ്കര ഓർക്കിഡ് വർഗ്ഗമാണ് കിമിൽസങ്ങിയ അഥവാ "ഡെൻഡ്രോഡം കിം ഇൽ സങ്ങ്". കിം ഇൽ സങ്ങിന്റെ മകൻ കിം ജോങ് ഇൽ-ന്റെ പേരിട്ടിട്ടുള്ള 'കിംജോങിലിയ' എന്ന മറ്റൊരു സങ്കര ഓർക്കിഡുമുണ്ട്. ഉത്തരകൊറിയയുടെ ദേശീയപുഷ്പം എന്ന സ്ഥാനം ഈ ഓർക്കിഡുകൾക്കില്ല. 'മഗ്നോലിയ' ആണ് ആ രാജ്യത്തിന്റെ ദേശീയ പുഷ്പം.[1]
അഞ്ചു ഭൂഖണ്ഡങ്ങളിലും എവിടേയും വിടർന്നുവിലസുന്ന അനശ്വരപുഷ്പമായ 'കിമിൽസങ്ങിയ' കിം ഇൽ സങ്ങിന്റെ അനുപമമായ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു" എന്ന് ഉത്തര കൊറിയ സർക്കാർ അവകാശപ്പെടുന്നു.[2]
നാമകരണം
[തിരുത്തുക]ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോംങ്യാംഗിൽ പ്രസിദ്ധീകരിച്ച ഇരുപതാം നൂറ്റാണ്ടിലെ കൊറിയ: 100 നൂറു നാഴികക്കല്ലുകൾ എന്ന പുസ്തകം ഈ ചെടിയുടെ നമകരണപശ്ചാത്തലം ഇങ്ങനെ വിവരിക്കുന്നു. 1965-ൽ തന്റെ സമസ്ഥാനി സുക്കാർണോയെ കാണാൻ ഇന്തോനേഷ്യയിലെത്തിയ കിം ഇൽ സങ്ങ്, സുക്കാർണ്ണോക്കൊപ്പം ബോഗോർ ബൊട്ടാണിക്കൽ ഉദ്യാനം സന്ദർശിച്ചു. അവിടെ:-
അദ്ദേഹം ഒരു വിശേഷസസ്യത്തിനു മുന്നിൽ നിന്നു. അതിന്റെ തണ്ട് നീണ്ടുപടർന്നും ഇലകൾ കുളിർമ്മ പരത്തി വിലസിയും കാണപ്പെട്ടു. പാടലനിറമുള്ള അതിന്റെ പൂക്കൾ അവയുടെ ചാരുതയും അമൂല്യതയും എടുത്തുകാട്ടി; ചെടിയുടെ സൗന്ദര്യത്തെ പുകഴ്ത്തിയ അദ്ദേഹം അതു വളർത്തിയവരുടെ നേട്ടത്തെ പ്രശംസിച്ചു. ആ ചെടിക്ക് ഇനിയും പേരിട്ടിട്ടില്ലെന്നും അതിന് കിം ഇൽ സങ്ങിന്റെ പേരിടാമെന്നും സുക്കാർണ്ണോ പറഞ്ഞു. കിം ഇൽ സങ്ങ് അതു സമ്മതിക്കാതിരുന്നിട്ടും സുക്കാർണ്ണോ ആത്മാർത്ഥമായി നിർബ്ബന്ധിച്ചു. മനുഷ്യരാശിയുടെ നന്മക്കായി വൻകാര്യങ്ങൾ ചെയ്തുകഴിഞ്ഞ കിം ഇൽ സങ്ങ് മഹത്തായ ഈ ബഹുമതിക്ക് അർഹനാണെന്ന് അദ്ദേഹം വാദിച്ചു.
പ്രദർശനം
[തിരുത്തുക]പ്യോംങ്യാംഗിൽ ആണ്ടുതോറും കിമിൽസങ്ങിയ പ്രദർശങ്ങൾ നടക്കുന്നു. ഉത്തരകൊറിയയിലെ വിദേശ നയതന്ത്രകാര്യാലയങ്ങൾ ഈ വാർഷികപ്രദർശനത്തിലേക്ക് ഓരോ പൂച്ചെണ്ട് അയക്കുക പതിവാണ്.[3]
അവലംബം
[തിരുത്തുക]- ↑ Korea Today Monthly Journal (issue 627, September 2008), cover inset
- ↑ പ്യോംങ്യാംഗിൽനടന്ന നാലാം കിമിൽസങ്ങിയ പ്രദർശനം Archived 2015-06-07 at the Wayback Machine..കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി. മാർച്ച് 21, 2002.
- ↑ Ford, Glyn (2008). North Korea on the brink: struggle for survival. Pluto Press. p. 98. ISBN 978-0-7453-2598-9.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help)
കൂടുതൽ വായനക്ക്
[തിരുത്തുക]- Kim In Gi, Kimilsungia Archived 2013-05-01 at the Wayback Machine., Foreign Languages Publishing House, softcover, 100 pages
പുറം കണ്ണികൾ
[തിരുത്തുക]- സ്വാതന്ത്ര്യത്തിന്റെ യുഗത്തിൽ മനുഷ്യരാശിയുടെ ഹൃദയത്തിൽ വിരിഞ്ഞ അനശ്വരപുഷ്പമാണ് കിമിൽസങ്ങിയ Archived 2011-07-16 at the Wayback Machine. – കിമിൽസങ്ങിയ-യെപ്പറ്റി കിം ജോങ് ഇൽ, 2005 ഏപ്രിൽ 6-ന്.