Jump to content

കിയാങ്ങ് വെസ്റ്റ് ദേശീയോദ്യാനം

Coordinates: 13°23′N 15°55′W / 13.383°N 15.917°W / 13.383; -15.917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിയാങ്ങ് വെസ്റ്റ് ദേശീയോദ്യാനം
Typical scenery of Kiang West
Map showing the location of കിയാങ്ങ് വെസ്റ്റ് ദേശീയോദ്യാനം
Map showing the location of കിയാങ്ങ് വെസ്റ്റ് ദേശീയോദ്യാനം
LocationGambia
Coordinates13°23′N 15°55′W / 13.383°N 15.917°W / 13.383; -15.917
Area115 square kilometres (28,417 acres)
Established1987
Governing bodyThe Gambia Department of Parks and Wildlife Management

കിയാങ്ങ് വെസ്റ്റ് ദേശീയോദ്യാനം ഗാംബിയയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ വന്യജീവി സങ്കേതങ്ങളിലൊന്നാണ്.[1][2]

1987 ൽ ഇതൊരു ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. ഇതിൻറെ പരിപാലനച്ചുമതല നിർവ്വഹിക്കുന്നത് പാർക്കിങ് ഗാംബിയ ഡിപ്പാർട്ട്മെൻറ് ഓഫ് പാർക്ൿസ് ആൻഡ് വൈൽഡ് ലൈഫ് മാനേജ്‍മെൻറ് ആണ്.[3] 11,526 ഹെക്ടർ പ്രദേശത്തു വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം, കിയാങ് വെസ്റ്റ് ജില്ലയിലെ ലോവർ റിവർ ഡിവിഷനിൽ ഗാംബിയ നദിയുടെ തെക്കൻ തീരത്താണ് സ്ഥിതി ചെയ്യുന്നത്.[4] 

ഈ ദേശീയോദ്യാനത്തിലേയ്ക്ക് ടെൻഡബ വില്ലേജിൽനിന്ന് 5 കിലോമീറ്ററും (3.1 മൈൽ) ഗാംബിയൻ തലസ്ഥാനമായ ബൻജുലിൽ നിന്ന് 145 കിലോമീറ്ററും (90 മൈൽ), ഗംബിയൻ തീരപ്രദേശത്തുനിന്ന് 100 കിലോമീറ്ററുമാണ് (62 മൈൽ) ദൂരം.[5] ഗാംബിയ നദി പാർക്കിന്റെ വടക്കൻ അതിർത്തിയായി വരുന്നു.

അവലംബം

[തിരുത്തുക]
  1. Gregg, Emma; Richard Trillo (2003). The Gambia. Rough Guides. pp. 193–194. ISBN 1-84353-083-X.
  2. Burke, Andrew (2002). The Gambia & Senegal. Lonely Planet. p. 176. ISBN 1-74059-137-2.
  3. "Kiang West National Park". BirdLife's online World Bird Database: the site for bird conservation. BirdLife International. 2008. Archived from the original on 2009-01-03. Retrieved 2008-08-07.
  4. "Kiang West National Park". The Gambia Department of Parks and Wildlife Management. Retrieved 2008-08-07.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Kiang West National Park". BirdLife's online World Bird Database: the site for bird conservation. BirdLife International. 2008. Archived from the original on 2009-01-03. Retrieved 2008-08-07.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]