കിയോഷി ഷിഗ
കിയോഷി ഷിഗ | |
---|---|
ജനനം | |
മരണം | ജനുവരി 25, 1957 | (പ്രായം 85)
ദേശീയത | ജപ്പാൻ |
തൊഴിൽ | Medical Researcher |
അറിയപ്പെടുന്നത് | Discovery of Shigella |
കിയോഷി ഷിഗ (ജീവിതകാലം: ഫെബ്രുവരി 7, 1871 - ജനുവരി 25, 1957) ഒരു ജാപ്പനീസ് ഭിഷഗ്വരനും ബാക്ടീരിയോളജിസ്റ്റുമായിരുന്നു. ധാരാളം ശാസ്ത്രീയ കണ്ടുപിടുത്തങ്ങളിലേക്ക് നയിച്ച മികച്ച വിദ്യാഭ്യാസവും തൊഴിൽപരിചയവുമുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. 1897-ൽ, അതിസാരത്തിന് കാരണമാകുന്ന ഷിഗെല്ല ഡിസന്റീരിയ സൂക്ഷ്മാണുക്കളെ കണ്ടെത്തി തിരിച്ചറിഞ്ഞ അദ്ദേഹം ഈ ബാക്ടീരിയ ഉൽപാദിപ്പിക്കുന്ന ഷിഗാ ടോക്സിൻ തിരിച്ചറിഞ്ഞതിന്റെ പേരിലും അംഗീകാരം നേടി. ക്ഷയം, ട്രൈപനോസോമിയാസിസ് തുടങ്ങിയ രോഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ അദ്ദേഹം ജീവാണുശാസ്‌ത്രത്തിലും രോഗപ്രതിരോധശാസ്ത്രത്തിലും വളരെയധികം മുന്നേറ്റം നടത്തിയിരുന്നു.
സ്വകാര്യജീവിതം
[തിരുത്തുക]ജപ്പാനിലെ മിയാഗി പ്രിഫെക്ചറിലെ സെൻഡായിയിലാണ് കിയോഷി ഷിഗ ജനിച്ചത്. സടോ എന്ന യഥാർത്ഥ കുടുംബപ്പേരുണ്ടായിരുന്ന അദ്ദേഹം മാതൃ കുടുംബത്തിന്റെ സംരക്ഷണയിൽ വളർന്നശേഷം മാതാവിന്റെ ആദ്യനാമമായ ഷിഗ തന്റെ പേരിനോട് ചേർത്തു.[1] ജപ്പാനിലെ വ്യാവസായിക യുഗത്തിലും പുനരുദ്ധാരണം കാലഘട്ടത്തിലുമാണ് ഷിഗ വളർന്നത്. കാലം മാറിക്കൊണ്ടിരിക്കവേ അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടു.[2] 1900 ൽ ഇച്ചിക്കോ ഷിഗയെ വിവാഹം കഴിച്ച കിയോഷി ഷിഗയ്ക്ക് തുടർന്നുള്ള വർഷങ്ങളിൽ എട്ട് മക്കളുണ്ടാകുകയും ചെയ്തു.[3] ഇക്കാലത്ത് കുടുംബത്തിൽ നിരവധി ബുദ്ധിമുട്ടുകളെ അദ്ദേഹം നേരിട്ടു. 1944 ൽ വയറ്റിലെ ക്യാൻസർ ബാധയാൽ ഭാര്യയെ നഷ്ടപ്പെട്ട ഷിഗയുടെ മൂത്തപുത്രനെ ഒരു നാവിക യാത്രയ്ക്കിടെ പ്രക്ഷുബ്ധമായ കടൽ കവർന്നപ്പോൾ മറ്റൊരു മകൻ ക്ഷയരോഗത്താലും മരണമടഞ്ഞിരുന്നു.[4]
ഔദ്യോഗികജീവിതം
[തിരുത്തുക]കിയോഷി ഷിഗ ഹൈസ്കൂൾ പഠനത്തിന് ശേഷം 1896 ൽ ടോക്കിയോ ഇംപീരിയൽ സർവകലാശാലയിലെ മെഡിക്കൽ സ്കൂളിൽ ചേർന്നു.[5] സർവ്വകലാശാലയിൽവച്ച് റോബർട്ട് കോച്ചിന്റെ പിൻഗാമികളിലൊരാളും ബാക്ടീരിയോളജി, രോഗപ്രതിരോധശാസ്ത്രം എന്നിവയെക്കുറിച്ച് പഠനം നടത്തുകയും ചെയ്തിരുന്ന ലോകപ്രശസ്ത ജാപ്പനീസ് ശാസ്ത്രജ്ഞൻ കിറ്റാസാറ്റോ ഷിബാസാബുറയെ പരിചയപ്പെട്ടു.[6] കിറ്റാസാറ്റോയോടും അദ്ദേഹത്തിന്റെ ജോലിയോടുമുള്ള ഷിഗയുടെ ആകർഷണം കിറ്റാസറ്റോ ഷിബാസബുറയുടെ നിയന്ത്രണത്തിലുള്ള പകർച്ചവ്യാധി സംബന്ധമായ വിഷയങ്ങൾ പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ജോലിയിൽ തുടരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.[7] ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ, 1897 ൽ ഏകദേശം 90,000 ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും മരണനിരക്ക് 30 ശതമാനം വരെ എത്തിയതുമായ ഒരു കടുത്ത പകർച്ചവ്യാധിയുടെ സമയത്ത്, വയറിളക്കത്തിന് കാരണമാകുന്ന സൂക്ഷ്മജീവിയായ ഷിഗെല്ല ഡിസന്റീരിയയെ കണ്ടെത്തിയതിലൂടെ അദ്ദേഹം പ്രശസ്തനായി.[8][9] ബാക്ടീരിയയ്ക്ക് ഷിഗെല്ല എന്ന് അദ്ദേഹത്തിന്റെ പേരും അത് ഉൽപാദിപ്പിക്കുന്ന ജൈവിക വിഷത്തിന് ഷിഗാ ടോക്സിൻ എന്ന പേരും നൽകി. ഷിഗെല്ല ബാക്ടീരിയ കണ്ടെത്തിയതിനുശേഷം, 1901 മുതൽ 1905 വരെയുള്ള കാലത്ത് അദ്ദേഹം ജർമ്മനിയിൽ പോൾ എർലിചിനൊപ്പം പ്രവർത്തിച്ചു.[10] ജപ്പാനിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം കിറ്റാസാറ്റോയുമായി പകർച്ചവ്യാധികളെക്കുറിച്ചുള്ള തന്റെ പഠനം പുനരാരംഭിച്ചു.[11] 1920 ൽ കിയോ സർവ്വകലാശാലയിൽ അദ്ദേഹം പ്രൊഫസറായി നിയമിതനായി.[12] 1929 മുതൽ 1931 വരെ, കെയ്‌ജോയിലെ (സിയോൾ) കെയ്‌ജോ ഇംപീരിയൽ യൂണിവേഴ്‌സിറ്റി പ്രസിഡന്റും കൊറിയയിലെ ജാപ്പനീസ് ഗവർണർ ജനറലിന്റെ മുതിർന്ന മെഡിക്കൽ ഉപദേഷ്ടാവായിരുന്നു ഷിഗ.[13] 1944 ൽ ഓർഡർ ഓഫ് കൾച്ചർ പുരസ്കാരത്തിന്റെ സ്വീകർത്താവായിരുന്നു ഷിഗ. 1957-ൽ മരണമടഞ്ഞ അദ്ദേഹത്തിന് ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സേക്രഡ് ട്രെഷർ ബഹുമതിയും ലഭിച്ചു. നിരവധി നേട്ടങ്ങൾക്കൊപ്പം 1957-ൽ മരണശേഷം പോലും വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്ന ബാക്ടീരിയോളജി, ഇമ്മ്യൂണോളജി എന്നിവയെക്കുറിച്ചുള്ള പാഠപുസ്തകങ്ങളും ഷിഗ എഴുതിയിട്ടുണ്ട്.[14]
അവലംബം
[തിരുത്തുക]- ↑ Trofa AF, Ueno-Olsen H, Oiwa R, Yoshikawa M (1999), "Dr. Kiyoshi Shiga: discoverer of the dysentery bacillus", Clinical Infectious Diseases, 29 (5): 1303–1306, doi:10.1086/313437, PMID 10524979
- ↑ Trofa AF, Ueno-Olsen H, Oiwa R, Yoshikawa M (1999), "Dr. Kiyoshi Shiga: discoverer of the dysentery bacillus", Clinical Infectious Diseases, 29 (5): 1303–1306, doi:10.1086/313437, PMID 10524979

- ↑ Shiga K (1898), "Ueber den Erreger der Dysenterie in Japan", Zentralbl Bakteriol Mikrobiol Hyg, 23, Vorläufige Mitteilung: 599–600
- ↑ Trofa AF, Ueno-Olsen H, Oiwa R, Yoshikawa M (1999), "Dr. Kiyoshi Shiga: discoverer of the dysentery bacillus", Clinical Infectious Diseases, 29 (5): 1303–1306, doi:10.1086/313437, PMID 10524979
- ↑ Trofa AF, Ueno-Olsen H, Oiwa R, Yoshikawa M (1999), "Dr. Kiyoshi Shiga: discoverer of the dysentery bacillus", Clinical Infectious Diseases, 29 (5): 1303–1306, doi:10.1086/313437, PMID 10524979
- ↑ Trofa AF, Ueno-Olsen H, Oiwa R, Yoshikawa M (1999), "Dr. Kiyoshi Shiga: discoverer of the dysentery bacillus", Clinical Infectious Diseases, 29 (5): 1303–1306, doi:10.1086/313437, PMID 10524979
- ↑ Trofa AF, Ueno-Olsen H, Oiwa R, Yoshikawa M (1999), "Dr. Kiyoshi Shiga: discoverer of the dysentery bacillus", Clinical Infectious Diseases, 29 (5): 1303–1306, doi:10.1086/313437, PMID 10524979
- ↑ Trofa AF, Ueno-Olsen H, Oiwa R, Yoshikawa M (1999), "Dr. Kiyoshi Shiga: discoverer of the dysentery bacillus", Clinical Infectious Diseases, 29 (5): 1303–1306, doi:10.1086/313437, PMID 10524979
- ↑ Felsenfeld, Oscar (1957-07-19). "K. Shiga, Bacteriologist". Science (in ഇംഗ്ലീഷ്). 126 (3264): 113–113. doi:10.1126/science.126.3264.113. ISSN 0036-8075. PMID 13442654.