Jump to content

കിളിമാനൂർ രമാകാന്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിളിമാനൂർ രമാകാന്തൻ
തൊഴിൽകവി, വിവർത്തകൻ
ദേശീയതഇന്ത്യൻ
Genreകവിത
ശ്രദ്ധേയമായ രചന(കൾ)ഡിവൈൻ കോമഡി

Literature കവാടം

മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും വിവർത്തകനുമായിരുന്നു കിളിമാനൂർ രമാകാന്തൻ (1938 ഓഗസ്റ്റ് 2 - 2009 നവംബർ 30). ദാന്തെയുടെ ഡിവൈൻ കോമഡി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ഇദ്ദേഹമാണ്. ഡിവൈൻ കോമഡിക്ക് ഇന്ത്യൻ ഭാഷകളിലിറങ്ങുന്ന ആദ്യ വിവർത്തനമാണിത്.[1] ഈ വിവർത്തനത്തിന് 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[2] ദാന്തേ മഹോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

മലയാള കവിതക്ക് നവഭാവുകത്വം സമ്മാനിച്ച കവികളിൽ പ്രമുഖനായ രമാകാന്തൻ 1938-ൽ കിളിമാനൂരിൽ ജനിച്ചു. എൻ.കല്യാണി, എസ്. അച്യുതൻ എന്നിവരായിരുന്നു മാതാപിതാക്കൾ. കിളിമാനൂർ രാജരാജവർമ്മ ഹൈസ്കൂൾ, തിരുവനന്തപുരം ആർട്സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടെങ്ങളിലായി വിദ്യാഭ്യാസം. ദീർഘകാലം കൊല്ലം ശ്രീനാരായണ കോളേജിലും ചെമ്പഴന്തി എസ്.എൻ. കോളേജിലും മലയാളം അദ്ധ്യാപകനായിരുന്നു.

2009 നവംബർ 30-ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.[3]

കൃതികൾ

[തിരുത്തുക]

കവിതാസമാഹാരങ്ങൾ

[തിരുത്തുക]
  • പാന്ഥന്റെ പാട്ട്
  • കണ്ണീരിനക്കരെ
  • മർമ്മരം
  • മനുഷ്യമരങ്ങൾ
  • ഹരിതഭൂമി (1969)
  • ആരോ ഒരാൾ
  • അമ്പതു പ്രേമഗാനങ്ങൾ
  • തെരഞ്ഞെടുത്ത കവിതകൾ ( 2011)

വിവർത്തനം

[തിരുത്തുക]
  • ഡിവൈൻ കോമഡി (1990)

ഉപന്യാസം

[തിരുത്തുക]
  • സർഗമുദ്രകൾ

യാത്രാവിവരണം

[തിരുത്തുക]
  • ദാന്തെയുടെ നാട്ടിൽ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (2004) - ഡിവൈൻ കോമഡി (വിവർത്തനം)
  • ആശാൻ സ്മാരക പുരസ്കാരം (2005)
  • മുലൂർ സ്മാരക പുരസ്കാരം

അവലംബം

[തിരുത്തുക]
  1. "കിളിമാനൂർ രമാകാന്തൻ അന്തരിച്ചു". മലയാളം വെബ്‌ദുനിയ. നവംബർ 30, 2009. Retrieved നവംബർ 26, 2011.
  2. "Sahitya Akademi awards announced". The Hindu. May 25, 2005. Archived from the original on 2005-12-14. Retrieved നവംബർ 26, 2011.
  3. "കവി കിളിമാനൂർ രമാകാന്തൻ അന്തരിച്ചു". മെട്രോ വാർത്ത. ഡിസംബർ 1, 2009. Retrieved നവംബർ 26, 2011.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കിളിമാനൂർ_രമാകാന്തൻ&oldid=4139121" എന്ന താളിൽനിന്ന് ശേഖരിച്ചത്