കിഴക്കൻ തിമൂറിലെ മതം
തെക്കുകിഴക്കേ ഏഷ്യയിലെ ഒരു രാജ്യമാണ് ഈസ്റ്റ് ടിമോർ.ക്രിസ്തുമതത്തിലെ കാത്തോലിക്ക ചർച്ച് വിഭാഗക്കാരാണ് കിഴക്കൻ തിമൂറിലെ പ്രധാന മത വിശ്വാസികൾ. [1] ന്യൂനപക്ഷമായി പ്രൊട്ടസ്റ്റ് ക്രൈസ്തവരും സുന്നി മുസ്ലിംങ്ങളും ഇവിടെയുണ്ട്[1]
വിഹഗവീക്ഷണം
[തിരുത്തുക]2005 ലെ ലോക ബാങ്കിൻറെ കണക്ക് പ്രകാരം ജനസംഖ്യയിലെ 98 ശതമാനം പേരും കാത്തോലിക്ക മത വിശ്വാസികളാണ്.ഒരു ശതമാനം പ്രൊട്ടസ്റ്റുകാരും ഒരു ശതമാനം മുസ്ലിങ്ങളുമാണ് ഇവിടെയുള്ളത്.എന്നിരിക്കെ അധികപേരും അചേതനവസ്തുക്കളിലും പ്രകൃതിയുടെ പ്രതിഭാസങ്ങളിലും ജീവനുണ്ടെന്ന അനിമിസ രീതിയിലുള്ള വിശ്വാസക്കാരാണ്. മതവിശ്വാസത്തിനപ്പുറം സാംസ്കാരികമായ സ്വാധീനഫലമാണിത്. [1]. 1999 സപ്തംബറിന് ശേഷമാണ് മുസ്ലിങ്ങളുടെയും പ്രൊട്ടസ്റ്റുകാരുടെയും എണ്ണത്തിൽ കുറവ് വന്നത്.
കത്തോലിസിസം
[തിരുത്തുക]ക്രിസ്ത്രീയ ആചാര്യ നേതാവായ പോപ്പിൻറെ നിയന്ത്രണത്തിലുള്ള റോമൻ കത്തോലിക്കാ പള്ളിയുടെ ഭാഗമായിട്ടാണ് കിഴക്കൻ തിമൂറിലെയും കത്തോലിക്കമതം നിലകൊള്ളുന്നത്. ഉദ്ദേശം 900,000 നു മുകളിൽ കത്തോലിക്കക്കാർ കിഴക്കൻ തിമൂറിലുണ്ടെന്നാണ് കണക്ക്.
ഇസ്ലാം
[തിരുത്തുക]കിഴക്കൻ തിമൂറിലെ ഏറ്റവും ചെറിയ ന്യൂനപക്ഷമാണ് മുസ്ലിങ്ങൾ.യുഎസ് സേറ്റേറ്റ് വകുപ്പിൻറെ കണക്ക് പ്രകാരം 1% ആണ് മുസ്ലിം ജനസംഖ്യ.[2]അതസമയെ കിഴക്കേ തിമൂറിൻറെ ആദ്യ പ്രധാനമന്ത്രിയായ മാരി അൽക്കാട്ടിരി സുന്നി മുസ്ലിം ആണ്.
അവലംബം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 International Religious Freedom Report 2007: Timor Leste. United States Bureau of Democracy, Human Rights and Labor (14 September 2007). This article incorporates text from this source, which is in the public domain.
- ↑ "CIA world factbook". Archived from the original on 2018-01-28. Retrieved 2015-11-30.