Jump to content

കിഴക്കൻ വിസായസ്

Coordinates: 11°14′N 125°03′E / 11.24°N 125.05°E / 11.24; 125.05
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിഴക്കൻ വിസായസ്

Sinirangan Kabisay-an
Sidlakang Kabisay-an
Silangang Kabisayaan

Region VIII
Location in the Philippines
Location in the Philippines
Coordinates: 11°14′N 125°03′E / 11.24°N 125.05°E / 11.24; 125.05
CountryPhilippines
Island groupVisayas
Regional centerTacloban
വിസ്തീർണ്ണം
 • ആകെ23,251.10 ച.കി.മീ.(8,977.30 ച മൈ)
ജനസംഖ്യ
 (പിഴവ്:അസാധുവായ സമയം കാനേഷുമാരി)[1]
 • ആകെ45,47,150
 • ജനസാന്ദ്രത200/ച.കി.മീ.(510/ച മൈ)
സമയമേഖലUTC+8 (PST)
ISO കോഡ്PH-08
Provinces
Cities
Municipalities136
Barangays4,390
Cong. districts12
Languages
കിഴക്കൻ വിജയാസ് മേഖലയുടെ രാഷ്ട്രീയ ഭൂപടം

ഫിലിപ്പൈൻസിലെ മേഖല VIII ആയി നിർണ്ണയിക്കപ്പെട്ടിരിക്കുന്ന ഒരു ഭരണ പ്രദേശമാണ് കിഴക്കൻ വിസായസ്. സമർ, ലെയ്റ്റെ, ബിലിരാൻ എന്നീ മൂന്ന് പ്രധാന ദ്വീപുകളായി ഇതിനെ വേർതിരിച്ചിരിക്കുന്നു. ഈ മേഖലയിൽ ആറു പ്രവിശ്യകളും ഒരു സ്വതന്ത്ര നഗരവും, ഒരു ആധുനികവത്കൃതമായ നഗരവും,[3] ബിലിരാൻ, ലെയ്റ്റെ, വടക്കൻ സമർ, സമർ, ഈസ്റ്റേൺ സമർ, സതേൺ ലെയ്റ്റെ, ഓർമ്മോക്, ടക്ലോബൻ എന്നിവയും ഉൾപ്പെടുന്നു. ആധുനികവൽക്കരിക്കപ്പെട്ട ഒരു നഗരം ആയ ടക്ലോബൻ ഇവിടുത്തെ ഏക പ്രാദേശിക കേന്ദ്രമാണ്. ഈ പ്രവിശ്യകളും നഗരങ്ങളും വിസായ ദ്വീപസമൂഹത്തിലെ കിഴക്കൻ ദ്വീപുകളിൽ ഉൾക്കൊള്ളുന്നു. കിഴക്കൻ വിസായസ് കിഴക്ക് ഫിലിപ്പീൻ കടൽമുഖത്തെ അഭിമുഖീകരിക്കുന്നു. ഈ ഭൂപ്രദേശം പ്രസിദ്ധമായ "സാൻ ജുവാനികോ ബ്രിഡ്ജ്" എന്ന പേരിലാണ് അറിയപ്പെടുന്നത്. ഫിലിപ്പൈൻസിലെ ഏറ്റവും മനോഹരമായി രൂപകൽപ്പന ചെയ്ത ഏറ്റവും ദൈർഘ്യമുള്ള ബ്രിഡ്ജ് ആയിട്ടാണ് ഇത് അറിയപ്പെടുന്നത്. 2015-ലെ കണക്കനുസരിച്ച് കിഴക്കൻ വിസായസ് മേഖലയിലെ ജനസംഖ്യ 4,440,150 ആണ്.[1] ഇത് വിസായസുകളിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ മേഖലയാണ്.

പദോല്പത്തി

[തിരുത്തുക]

പ്രദേശത്തിന്റെ ഇപ്പോഴത്തെ പേര് അതിന്റെ ഗ്രേറ്റെർ വിസായസ് പ്രദേശത്തുനിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. അമേരിക്കൻ ഐക്യനാടുകൾ ആദ്യ ഫിലിപ്പീൻസ് റിപ്പബ്ലിക്കിനെ ഔദ്യോഗികമായി പരാജയപ്പെടുത്തിയപ്പോൾ ദ്വീപുകൾ ഏറ്റെടുത്തശേഷം അമേരിക്കൻ കൊളോണിയലിസ്റ്റുകളാണ് ഈ പേരു കൊടുത്തത്. മെയ്റേ-ഇബെറെൻ മേഖലയിലേക്ക് നയിക്കുന്ന കിഴക്ക് കൂടുതലും കാണപ്പെടുന്ന വാരെയ് വംശീയഗ്രൂപ്പും പടിഞ്ഞാറ് സെബ്വാനോ വംശജരും ചേർന്ന് കിഴക്കൻ വിസായസ് മേഖലയെ പുനർനാമകരണം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നു. ഈ വാക്കിനർത്ഥം "ഈറ്റെയുടെയും ഇബെറിയൻറേയും നാട്" എന്നാണ്. സ്പാനിഷ് രേഖകൾ പ്രകാരം, ലെറ്റെ രാജവംശത്തിൻറെന്റെ ആദ്യകാലത്തെ മുൻകാല-കൊളോണിയൽ ഭരണാധികാരിയായിരുന്നു ഈറ്റെ. അതേസമയം സമറിലെ ഒരു രാജ്യത്തിന്റെ ആദ്യകാലത്തെ മുൻകാല-കൊളോണിയൽ ഭരണാധികാരിയായി ഇബെറിൻ അറിയപ്പെടുന്നു. ഈറ്റെ വംശജരുടെ സാമ്രാജ്യം ഇന്നത്തെ ടക്ലോബനിൽ കേന്ദ്രീകരിച്ചിരുന്നതും, മിക്കവാറും വാരെയുടെയും സെബ്വാനോയുടെയും സന്താന പരമ്പരയായിരിക്കാമെന്നു കരുതുന്നു. അതേസമയം ഇബെറിൻ വംശജരുടെ സാമ്രാജ്യം വടക്കൻ സമർ കേന്ദ്രീകരിച്ചിരുന്നതും വാരെയ് വംശജരുടെ സന്താന പരമ്പരയിലുള്ളതായിരിക്കാമെന്നു കരുതുന്നു.[4][5]

ഭൂമിശാസ്ത്രം

[തിരുത്തുക]

കിഴക്കൻ വിസയസ്, ഫിലിപ്പൈൻ ദ്വീപുസമൂഹത്തിന്റെ കിഴക്കൻ മധ്യഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ദ്വീപിലെ കിഴക്കേ തീരപ്രദേശങ്ങളായ ലെയ്റ്റെ, ബിലിരാൻ, സമർ എന്നീ മൂന്ന് പ്രധാന ദ്വീപുകൾ ഉൾക്കൊള്ളുന്നു. തെക്ക് കിഴക്കൻ ലുസണിൽ നിന്ന് സമർ വേർതിരിക്കുന്ന സാൻ ബർണാർഡിനോ കടലിടുക്കിനെയും ഫിലിപ്പീൻ കടലിനെയും കിഴക്ക്, വടക്ക് എന്നിവിടങ്ങളിൽ ഇത് ചുറ്റപ്പെട്ടിരിക്കുന്നു. പടിഞ്ഞാറ് കാമോട്സ്, വിസയാൻ കടൽ‎, തെക്ക് ഭാഗത്ത് ബോഹോൽ കടൽ വഴി സുരിഗാവോ കടലിടുക്കിനോടു ചേർന്ന് വടക്കുപടിഞ്ഞാറൻ മിൻഡനോവയിൽ നിന്നും ലെയ്റ്റിയെ വേർതിരിക്കുന്നു. രാജ്യത്തെ ആകെ ഭൂവിസ്തൃതിയുടെ 2,156,285 ഹെക്ടറാണ് (5,328,300 ഏക്കർ) അല്ലെങ്കിൽ 7.2%[6] ഭൂപ്രദേശത്തിലെ 52% ഭൂമി വനഭൂമിയായി കണക്കാക്കപ്പെടുന്നു. 48% അന്യവൽക്കരണവും വിറ്റഴിക്കാൻ കഴിയുന്ന ഭൂമിയുമാണ്.

കാലാവസ്ഥ

[തിരുത്തുക]
Deforestation from Typhoon Haiyan in the Visayas Deforestation from Typhoon Haiyan in the Visayas
Deforestation from Typhoon Haiyan in the Visayas

കൊറോണ സിസ്റ്റം ഓഫ് ക്ളാസ്സിഫിക്കേഷൻ അനുസരിച്ച് ഈ പ്രദേശത്ത് രണ്ട് തരത്തിലുള്ള കാലാവസ്ഥ കാണപ്പെടുന്നു. ടൈപ്പ് II ഉം ടൈപ്പ് IV ഉം. ടൈപ്പ് II കാലാവസ്ഥയിൽ വരണ്ട കാലാവസ്ഥ കാണപ്പെടുന്നില്ല. നവംബർ മുതൽ ജനുവരി വരെയാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. സമർദ്വീപിലും ലെയ്റ്റെ ദ്വീപിന്റെ കിഴക്കൻ ഭാഗത്തും ഇത്തരത്തിലുള്ള കാലാവസ്ഥയാണ് കാണപ്പെടുന്നത്.

പ്രകൃതി വിഭവങ്ങൾ

[തിരുത്തുക]

കടലും ഉൾനാടൻ ജലവും ഉപ്പിന്റെയും ശുദ്ധജല മത്സ്യത്തിന്റെയും മറ്റു സമുദ്ര ഉൽപന്നങ്ങളുടെയും സാമഗ്ര ഉറവിടങ്ങളാണ്. രാജ്യം മത്സ്യ കയറ്റുമതി മേഖലകളിലൊന്നാണ്. ദ്വീപുകളിലെ അന്തർഭാഗങ്ങളിൽ വന നിരോധനയുമുണ്ട്. ദ്വീപുകളിലെ അന്തർഭാഗങ്ങളിൽ വന നിരോധനയുമുണ്ട്. ധാതുക്കളുടെ നിക്ഷേപത്തിൽ ക്രോമൈറ്റ്, യുറേനിയം (സമർ), സ്വർണ്ണം, വെള്ളി, മാംഗനീസ്, മഗ്നീഷ്യം, വെങ്കലം, നിക്കൽ, കളിമണ്ണ്, കൽക്കരി, ചുണ്ണാമ്പുകല്ല്, പൈറൈറ്റ്, മണൽ, കല്ല് എന്നിവയാണ് ധാതുക്കൾ.

ഭരണവിഭാഗങ്ങൾ

[തിരുത്തുക]

കിഴക്കൻ വിസായസിൽ 6 പ്രവിശ്യകൾ, 1 അത്യാധുനികവത്കൃത നഗരം, ഒരു സ്വതന്ത്ര ഘടക നഗരം, 5 ഘടക നഗരങ്ങൾ, 136 മുനിസിപ്പാലിറ്റികൾ, 4,390 ബാരൻഗയ്സ് എന്നിവ ഉൾപ്പെടുന്നു.

സാമ്പത്തികം

[തിരുത്തുക]

പ്രാഥമികമായി ഒരു കാർഷിക മേഖലയായ കിഴക്കൻ വിസായസിൽ പ്രധാനമായും അരി, ചോളം, നാളികേരം, കരിമ്പ്, വാഴ തുടങ്ങിയ കാർഷിക വിളകളാണ് കൃഷി ചെയ്യാറുള്ളത്. ഉത്പാദനം, മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, സേവനങ്ങൾ എന്നിവയാണ് പ്രധാന നികുതി വരുമാന മാർഗ്ഗങ്ങൾ. ഖനനം, കൃഷി, മത്സ്യബന്ധനം, ടൂറിസം എന്നിവ സാമ്പത്തിക മേഖലയിൽ ഗണ്യമായ സംഭാവന നൽകുന്നുണ്ട്. ഖനന കമ്പനികൾ, രാസവള പ്ലാന്റുകൾ, പഞ്ചസാര ഫാക്ടറികൾ, ധാന്യമില്ലുകൾ, മറ്റ് ഭക്ഷ്യസംസ്കരണ പ്ലാൻറുകൾ എന്നിവയാണ് നിർമ്മാണ വ്യവസായങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ മേഖലയിലെ നിക്ഷേപം, വ്യാപാരം, വികസനം എന്നിവയുടെ കേന്ദ്രമാണ് ടക്ലോബാൻ.

മറ്റു വ്യവസായങ്ങളിൽ നാളികേര എണ്ണ ഉത്പാദനം, മദ്യ നിർമ്മാണം, ശീതളപാനീയ ഉത്പാദനം, വന ഉൽപ്പന്നങ്ങൾ എന്നിവയാണ്. കുടിൽ വ്യവസായങ്ങളിൽ‌ തൊപ്പിനിർമ്മാണം, കൂട തുന്നൽ, ലോഹ കരകൌശലവസ്തുക്കൾ, വസ്ത്രം തുന്നൽ, മൺപാത്ര നിർമ്മാണം, തടി, കക്ക, മുള എന്നിവ കൊണ്ടുള്ള കരകൌശലവസ്തുക്കൾ തുടങ്ങിയവ ഉൾപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Census of Population (2015). "Region VIII (Eastern Visayas)". Total Population by Province, City, Municipality and Barangay. PSA. {{cite encyclopedia}}: |access-date= requires |url= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)CS1 maint: numeric names: authors list (link)
  2. "Archived copy". Archived from the original on 2013-02-08. Retrieved 2012-12-01.{{cite web}}: CS1 maint: archived copy as title (link)
  3. "Eastern Visayas in Visayas Philippines". Archived from the original on 2012-11-26. Retrieved 2012-12-01.
  4. http://opinion.inquirer.net/95645/change-name-will-good-philippines
  5. http://news.abs-cbn.com/news/06/13/17/should-the-philippines-be-renamed-historian-weighs-in
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-11. Retrieved 2018-11-18.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കിഴക്കൻ_വിസായസ്&oldid=3970887" എന്ന താളിൽനിന്ന് ശേഖരിച്ചത്