കിർക്ക് ഡഗ്ലസ്
കിർക്ക് ഡഗ്ലസ് | |
---|---|
ജനനം | Issur Danielovitch ഡിസംബർ 9, 1916 Amsterdam, New York, U.S. |
മരണം | ഫെബ്രുവരി 5, 2020 | (പ്രായം 103)
മറ്റ് പേരുകൾ | Izzy Demsky Isador Demsky |
വിദ്യാഭ്യാസം | St. Lawrence University |
തൊഴിൽ |
|
സജീവ കാലം | 1946–2008 |
രാഷ്ട്രീയ കക്ഷി | Democratic |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | Michael (b. 1944) Joel (b. 1947) Peter (b. 1955) Eric (1958–2004) |
Military career | |
ദേശീയത | United States |
വിഭാഗം | United States Navy |
ജോലിക്കാലം | 1941–1944 |
പദവി | LTJG[1] |
യുദ്ധങ്ങൾ | World War II |
ഒപ്പ് | |
പ്രസിദ്ധ അമേരിക്കൻ ചലച്ചിത്രതാരമാണ് കിർക്ക് ഡഗ്ലസ്. പരുക്കൻ കഥാപാത്രങ്ങളേയും ഇതിഹാസ കഥാപാത്രങ്ങളേയും അവതരിപ്പിച്ച് ജനശ്രദ്ധ ആകർഷിച്ചു. റഷ്യയിൽ നിന്ന് ന്യൂയോർക്കിലേക്ക് കുടിയേറിയ ഒരു കുടുംബത്തിൽ ഡഗ്ലസ് ജനിച്ചു. ഗുസ്തിക്കാരനായും മറ്റും നേടിയ സമ്പാദ്യം കൊണ്ടാണ് വിദ്യാഭ്യാസം നടത്തിയത്. 2020 ഫെബ്രുവരി 5 ന് അദ്ദേഹം അന്തരിച്ചു.
ചലചിത്രാഭിനയം
[തിരുത്തുക]1946-ൽ ദ് സ്ട്രേഞ്ച് ലൗ ഒഫ് മർത്താ ഇവേഴ്സ് എന്ന ചലച്ചിത്രത്തിലൂടെ രംഗത്തു വന്ന ഡഗ്ലസ് മൂന്നു വർഷങ്ങൾക്കു ശേഷം ചാംപ്യൻ എന്ന ചിത്രത്തിൽ ബോക്സർ ആയി അഭിനയിച്ച് താരാംഗീകാരം നേടി. ഈ ചിത്രത്തിലെ അഭിനയത്തിന് ഓസ്കാർ നോമിനേഷനും ലഭിച്ചു. തുടർന്ന്
- ഏസ് ഇൻദ ഹോൾ (1951)
- ഡിറ്റക്റ്റീവ് സ്റ്റോറി (1951)
- ട്വന്റി തൌസന്റ് ലീഗ്സ് അണ്ടർ ദ് സീ (1954)
എന്നീ ചലച്ചിത്രങ്ങളിലൂടെ മുൻനിരയിലേക്കു വന്നു. 1956-ൽ ലസ്റ്റ് ഫോർ ലൈഫ് എന്ന ചിത്രത്തിൽ വിൻസന്റ് വാൻഗോയുടെ റോളിലും 1957-ൽ കുബ്രിക്കിന്റെ പാത്സ് ഒഫ് ഗ്ളോറി എന്ന ചിത്രത്തിൽ മഹായുദ്ധകാലത്തെ ഫ്രഞ്ച് ഓഫീസറായും അഭിനയിച്ചു. 1960-ൽ കുബ്രിക് സംവിധാനം ചെയ്ത സ്പാർട്ടക്കസ് എന്ന ഇതിഹാസ ചലച്ചിത്രത്തിൽ അടിമത്തത്തിനെതിരേ പോരാടുന്ന റോമൻ അടിമയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രശംസ നേടി.
ചലചിത്ര സംവിധാനം
[തിരുത്തുക]1970-കളിൽ ഡഗ്ലസ് സിനിമാസംവിധാനരംഗത്തേക്ക് കടന്നു. 1973-ൽ സ്കാലവാഗ് എന്ന ചിത്രം സംവിധാനം ചെയ്യുകയും അതിൽ അഭിനയിക്കുകയും ചെയ്തു. സാറ്റേൺ ത്രീ (1979), ടഫ് ഗൈസ് (1986) എന്നിവയാണ് മറ്റു ചിത്രങ്ങൾ. ടഫ് ഗൈസ് എന്ന ചിത്രത്തിൽ പ്രസിദ്ധ നടൻ ബർട്ട് ലങ്കാസ്റററോടൊപ്പം ട്രെയിൻ കൊള്ളക്കാരുടെ റോളിലായിരുന്നു അഭിനയം.
1991-ൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഡഗ്ലസിന് ലഭിച്ചു. 1988-ൽ ദ് റാഗ്മാൻസ് സൺ എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ച ഡഗ്ലസ് പിൽക്കാലത്ത് ഏതാനും നോവലുകളും രചിക്കുകയുണ്ടായി.
അവലംബം
[തിരുത്തുക]- ↑ "Douglas, Kirk, LTJG". www.navy.togetherweserved.com. Retrieved January 10, 2018.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡഗ്ലസ്,കിർക്ക് (1916 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |