കീബെറ്റ്‌സ്വെ മോട്‌സിലന്യാനെ
കീബെറ്റ്‌സ്വെ മോട്‌സിലന്യാനെ | |
---|---|
ജനനം | കീബെറ്റ്‌സ്വെ മോട്‌സിലന്യാനെ ഏപ്രിൽ 8, 1979 |
ദേശീയത | ദക്ഷിണാഫ്രിക്കൻ |
മറ്റ് പേരുകൾ | KB Motsilanyane KB Mamosadi |
തൊഴിൽ | നടി, ആർഎൻബി സിംഗർ |
സജീവ കാലം | 1999–present |
ജീവിതപങ്കാളി(കൾ) | ടെറി പിനാന നിക്കോ മത്‌ലാല |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 2002–present |
ഒരു ദക്ഷിണാഫ്രിക്കൻ നടിയും ഗാനരചയിതാവുമാണ് കെ.ബി. മമോസാദി എന്ന പേരിൽ അറിയപ്പെടുന്ന കീബെറ്റ്‌സ്വെ 'കെ.ബി' മോട്‌സിലന്യാനെ (ജനനം: ഏപ്രിൽ 8, 1979).[1] ജനപ്രിയ സീരിയലുകളായ ബാക്ക്സ്റ്റേജ്, റിഥം സിറ്റി, 7 ഡി ലാൻ എന്നിവയിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. അവർ ഒരു ആർഎൻബി ഗായികയും ഗാനരചയിതാവുമാണ്.[2]
സ്വകാര്യ ജീവിതം
[തിരുത്തുക]1979 ഏപ്രിൽ 8 ന് ദക്ഷിണാഫ്രിക്കയിലെ മൊരുലെങ്ങിലാണ് മോട്‌സിലന്യാനെ ജനിച്ചത്.[3]
ടെറി പിനാനയുമായി വിവാഹിതയായെങ്കിലും 2007-ൽ അവർ വേർപിരിഞ്ഞു. [4]ബിസിനസുകാരനായ നിക്കോ മത്‌ലാലയുമായി അവർ വിവാഹനിശ്ചയം നടത്തിയെങ്കിലും 2016 അവസാനത്തോടെ അവർ പിരിഞ്ഞു. [2] അവർ ഒരു മകന്റെ അമ്മയാണ്.[5]
കരിയർ
[തിരുത്തുക]1999-ൽ നാടകങ്ങളിലൂടെ അവർ അഭിനയ ജീവിതം ആരംഭിച്ചു. 'കേബീ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാക്ക്സ്റ്റേജ് ഷോയിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. ബാക്ക്സ്റ്റേജിലെ അഭിനയം റദ്ദാക്കിയപ്പോൾ പ്രശസ്ത ടെലിവിഷൻ സീരിയലായ റിഥം സിറ്റിയിൽ 'ലൂസില്ല വിലകാസി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[6] പരമ്പരകളിൽ സ്ഥിരമായി അഭിനയിച്ചെങ്കിലും 2015-ൽ സോപ്പി ഉപേക്ഷിച്ചു. തുടർന്ന് 2017-ൽ മറ്റൊരു ജനപ്രിയ സോപ്പി 7 ഡി ലാനിൽ 'ലെസെഡി' എന്ന കഥാപാത്രത്തെയും തോള എന്ന പരമ്പരയുടെ രണ്ടാം സീസണിൽ 'ദിബുസെങ് മക്വെയർല' എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു. Mtunzini.com എന്ന പരമ്പരയിൽ സീസൺ 1 ൽ 'ഫാഫാമ മോളീഫ്' ആയി അഭിനയിച്ചു. 2008-ൽ ടിവി സോപ്പിലെ മികച്ച നടിക്കുള്ള ഗോൾഡൻ ഹോൺ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു.[2]
അഭിനയത്തിനു പുറമേ അവർ ആർഎൻബി ഗായിക കൂടിയാണ്. 2002-ൽ ആദ്യത്തെ ആൽബം ബ്യൂട്ടിഫുൾ വൈബ്രേഷൻസ് പുറത്തിറക്കി.[7]തുടർന്ന് ഫീലിൻ യു (2005), എൽ മ്യൂസിക്ക (2005), റൺ ഫ്രീ: ദി എവലൂഷൻ (2011) എന്നീ മൂന്ന് സംഗീത ആൽബങ്ങൾ കൂടി പുറത്തിറക്കി.[2]
അവാർഡുകൾ
[തിരുത്തുക]നിരവധി സംഗീത അവാർഡുകൾ അവർക്ക് ലഭിച്ചിട്ടുണ്ട്:[2]
- 2003 മെട്രോ എഫ്എം അവാർഡ് ബെസ്റ്റ് ആർഎൻബി
- 2003 മെട്രോ എഫ്എം അവാർഡ്സ് ബെസ്റ്റ് ന്യൂകമർ
- 2003 SAMA ബെസ്റ്റ് RNB
- 2004 മെട്രോ എഫ്എം അവാർഡ് ബെസ്റ്റ് ഫീമെയ്ൽ ആർട്ടിസ്റ്റ്
- 2004 മെട്രോ എഫ്എം അവാർഡ് ബെസ്റ്റ് RnB
- 2005 & 2006 കിഡ്‌സ് ചോയ്‌സ് അവാർഡ്സ് ഫേവറൈറ്റ് ഫീമെയ്ൽ ആർട്ടിസ്റ്റ്
- 2005 മെട്രോ എഫ്എം അവാർഡ് ബെസ്റ്റ് ഫീമെയ്ൽ ആർട്ടിസ്റ്റ്
- 2008 SAMA ബെസ്റ്റ് അർബൻ പോപ്പ് 2008 മെട്രോ എഫ്എം അവാർഡ് ബെസ്റ്റ് സ്റ്റൈൽഡ് ആർട്ടിസ്റ്റ്
ഫിലിമോഗ്രാഫി
[തിരുത്തുക]Year | Film | Role | Genre | Ref. |
---|---|---|---|---|
2001 | അലി | പോയിന്റർ സിസ്റ്റർ | ഫിലിം | |
2005 | ബാക്ക്സ്റ്റേജ് | കേബി | TV സീരീസ് | |
2007 | റിഥം സിറ്റി | ലൂസില്ല വിലകാസി | TV സീരീസ് | |
2012 | തോല | ഡിബുസെങ് മക്വെയർല | TV സീരീസ് | |
2013 | Mtunzini.com | ഫഫമ മൊലെഫെ | TV സീരീസ് | |
2020 | 7 ഡി ലാൻ | ലെസെഡി മൊളോയി | TV സീരീസ് |
അവലംബം
[തിരുത്തുക]- ↑ "KB MOTSILANYANE biography". afternoonexpress. Retrieved 2020-11-29.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ 2.0 2.1 2.2 2.3 2.4 "KB Motsilanyane". briefly. Retrieved 2020-11-29.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ "KB Motsilanyane bio". Vantu News. Archived from the original on 2020-12-13. Retrieved 2020-11-29.
- ↑ "KB Motsilanyane: 'I love like an idiot'". timeslive. Retrieved 2020-11-29.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ "KB Motsilanyane Finally Opens Up About Her Relationship With Ex Husband". youthvillage. Archived from the original on 2021-11-30. Retrieved 2020-11-29.
- ↑ "KB Motsilanyane". tvsa. Retrieved 2020-11-29.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ "KB". discogs. 2020-11-29. Retrieved 2020-11-29.
{{cite web}}
:|archive-date=
requires|archive-url=
(help)