Jump to content

കുക്ക് ദ്വീപുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുക്ക് ഐലന്റ്സ്

Kūki 'Āirani
ദേശീയ ഗാനം: ടെ അറ്റുവ മൗ ഇ
ദൈവം സത്യമാണ്
Location of ദി കുക്ക് ഐലന്റ്സ്
തലസ്ഥാനംഅവാറുവ
വലിയ നഗരംതലസ്ഥാനം
ഔദ്യോഗിക ഭാഷകൾ
സംസാരഭാഷകൾ
വംശീയ വിഭാഗങ്ങൾ
([1])
  • 87.7% മവോറി
  • 5.8% ഭാഗിക മവോറികൾ
  • 6.5% മറ്റുള്ളവർ
നിവാസികളുടെ പേര്കുക്ക് ദ്വീപുവാസി (കുക്ക് ഐലന്റർ)
ഭരണസമ്പ്രദായംഭരണഘടനാനുസൃതമായ രാജഭരണം
എലിസബത്ത് II
Sir ഫ്രെഡറിക് ഗുഡ്‌വിൻ
ഹെൻട്രി പ്യൂണ
നിയമനിർമ്മാണസഭപാർലമെന്റ്
അസ്സോസിയേറ്റഡ് സ്റ്റേറ്റ്
• ന്യൂസിലാന്റുമായുള്ള സ്വതന്ത്ര സഹകരണം അടിസ്ഥാനമായുള്ള സ്വയംഭരണം
1965 ഓഗസ്റ്റ് 4
• വിദേശബന്ധങ്ങളുടെ കാര്യത്തിൽ സ്വാ‌തന്ത്ര്യമുണ്ടെന്ന ഐക്യരാഷ്ട്രസഭയുടെ അംഗീകാരം
1992[2]
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
240 കി.m2 (93 ച മൈ) (210ത്തേത്)
ജനസംഖ്യ
• 2006 census
19,569 (213ത്തേത്)
•  ജനസാന്ദ്രത
76/കിമീ2 (196.8/ച മൈ) (124ത്തേത്)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$18.32 കോടി (not ranked)
• പ്രതിശീർഷം
$9,100 (not ranked)
നാണയവ്യവസ്ഥന്യൂസിലാന്റ് ഡോളർ (NZD)
കുക്ക് ഐലന്റ്സ് ഡോളർ
സമയമേഖലUTC-10 (CKT)
ഡ്രൈവിങ് രീതിleft
കോളിംഗ് കോഡ്682
ഇൻ്റർനെറ്റ് ഡൊമൈൻ.ck

കുക്ക് ദ്വീപുകൾ (/ˈkʊk ˈləndz/ ; കുക്ക് ദ്വീപുകളിലെ മവോറി ഭാഷ: Kūki 'Āirani[3]) പസഫിക് സമുദ്രത്തിനു തെക്കുഭാഗത്തുള്ള പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന രാജ്യമാണ്. ഈ രാജ്യം ന്യൂസിലാന്റുമായി സ്വതന്ത്ര സഹകരണത്തിലാണ് നിലനിൽക്കുന്നത്. മൊത്തം 240ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള 15 ദ്വീപുകൾ ചേർന്നതാണ് ഈ രാജ്യം. ഇത് ന്യൂസിലന്റിനു 2600 കി.മീ. വടക്കായി സ്ഥിതി ചെയ്യുന്നു. കരഭൂമി ചെറുതാണെങ്കിലും കുക്ക് ദ്വീപുകളുടെ എക്സ്ക്ലൂസീവ് സാമ്പത്തികമേഖല (ഇ.ഇ.ഇസെഡ്.) 1800000 ചതുരശ്രകിലോമീറ്റർ വരുന്ന ബൃഹത്തായ സമുദ്രമേഖലയാണ്.[4]

കുക്ക് ദ്വീപുകളുടെ പ്രതിരോധവും വിദേശകാര്യവും ന്യൂസിലാന്റിന്റെ ചുമതലയാണ്. ഇത് കുക്ക് ദ്വീപുക‌ളുമായി ചർച്ച ചെയ്തുവേണം നടപ്പിലാക്കുവാൻ. അടുത്ത കാലത്തായി കുക്ക് ദ്വീപുകൾ കൂടുതൽ സ്വതന്ത്രമായ വിദേശനയം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുണ്ട്. കുക്ക് ദ്വീപുവാസികൾ ന്യൂസിലാന്റിലെ പൗരന്മാരാണെങ്കിലും അവർക്ക് കുക്ക് ഐലന്റിലെ പൗരന്മാർ എന്ന പദവി കൂടിയുണ്ട്. ഇത് മറ്റു ന്യൂസിലാന്റ് പൗരന്മാർക്ക് നൽകപ്പെടുന്നില്ല.

റാറൊട്ടോങ്ക എന്ന ദ്വീപിലാണ് ഇവിടുത്തെ പ്രധാന ജനവാസമേഖലകൾ (2006-ൽ 14,153). ഇവിടെ ഒരു അന്താരാഷ്ട്ര വിമാനത്താവളമുണ്ട്. ന്യൂസിലന്റിൽ താമസിക്കുന്ന കുക്ക് ദ്വീപുവാസികളുടെ എണ്ണം ഇതിലും വളരെക്കൂടുതലാണ്. പ്രധാനമായും നോർത്ത് ഐലന്റിലാണ് കുക്ക് ദ്വീപുവാസികൾ താമസിക്കുന്നത്. 2006 സെൻസസ് അനുസരിച്ച് കുക്ക് ദ്വീപുവംശജരാജ മവോറികളാണെന്ന് 58,008 ആൾക്കാർ അവകാശപ്പെട്ടു.[5]

2010-11 സാമ്പത്തികവർഷം ഉദ്ദേശം 100,000 സന്ദർശകർ കുക്ക് ദ്വീപുകളിലേയ്ക്ക് യാത്ര ചെയ്യുകയുണ്ടായി.[6] രാജ്യത്തിന്റെ പ്രധാന വ്യവസായവും സാമ്പത്തിക മേഖലയുടെ പ്രധാന ഭാഗവും വിനോദസഞ്ചാരമാണ്. ഓഫ്ഷോർ ബാങ്കിംഗ്, മുത്തുകൾ, സമുദ്രവിഭവങ്ങൾ, പഴങ്ങൾ എന്നിവയും വ്യവസായങ്ങളാണ്.

അവലംബം

[തിരുത്തുക]
  1. Cook Islands. CIA World Fact Book
  2. UN THE WORLD TODAY (PDF) and Repertory of Practice of United Nations Organs Supplement No. 8; page 10 Archived 2004-07-23 at the Wayback Machine
  3. Cook Islands Maori dictionary by Jasper Buse & Raututi Taringa, Cook Islands Ministry of Education (1995) page 200
  4. A View from the Cook Islands. SOPAC
  5. "QuickStats About Culture and Identity – Pacific Peoples". 2006 Census. Statistics New Zealand. Archived from the original on 2007-08-29. Retrieved 2007-06-12.
  6. "The Cook Islands Half Year Economic and Fiscal Update For the Financial Year 2010/2011" (PDF). Cook Islands Ministry of Finance & Economic Management. December 2010. p. 7. Archived from the original (PDF) on 2012-07-20. Retrieved 2013-08-24.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Gilson, Richard. The Cook Islands 1820–1950. Wellington, New Zealand: Victoria University Press, 1980. ISBN 0-7055-0735-1

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുക്ക്_ദ്വീപുകൾ&oldid=4116592" എന്ന താളിൽനിന്ന് ശേഖരിച്ചത്