കുടിവെള്ളം
കുടിക്കുവാൻ സുരക്ഷിതവും, ഭക്ഷണം തയ്യാറാക്കാൻ മറ്റും ഉപയോഗിക്കുന്ന ശുദ്ധ ജലമാണ് കുടിവെള്ളം എന്ന് അറിയപ്പെടുന്നത്. പ്രകൃതിയിൽ മൂന്നിൽ രണ്ടു ഭാഗവും ജലമാണ്. ഇവ 97 ശതമാനവും സമുദ്രങ്ങളിലാണുള്ളത്. ഇതിന് ഉപ്പുരസമാണുള്ളത്. ബാക്കിയുള്ള 3 ശതമാനം മാത്രമാണ് നേരിട്ട് ലഭ്യമായ കുടിവെള്ളം. കുടിവെള്ളത്തിന്റെ അളവ് ശാരീരിക പ്രവർത്തനങ്ങൾ, പ്രായം, ആരോഗ്യപ്രശ്നങ്ങൾ, പാരിസ്ഥിതിക സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യശരീരത്തിന്റെ 95% ജലമായതിനാൽ ശുദ്ധജലം മനുഷ്യജീവന് അത്യന്താപേക്ഷിതമാണ്. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന് ദൗർലഭ്യം നേരിടുന്നു. ശുദ്ധമായ ജലത്തിന് നിറമോ, മണമോ, രുചിയോ എന്നിവ ഉണ്ടാകുവാൻ പാടില്ല.[1] ശുദ്ധജലത്തിന്റെ പി.എച്ച്.മൂല്യം 7 ആണ്.[2].
നിർവചനങ്ങൾ
[തിരുത്തുക]ലോകാരോഗ്യ സംഘടനയുടെ 2017ലെ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: "ജീവിത ഘട്ടങ്ങൾക്കിടയിൽ ഉണ്ടാകാനിടയുള്ള വിവിധ സൂക്ഷ്മദർശനങ്ങളുൾപ്പെടെ, ജീവിതകാലം മുഴുവനുമുള്ള ഉപഭോഗം സംബന്ധിച്ച് ആരോഗ്യത്തിന് വലിയ അപകടസാധ്യത ഇല്ലാത്ത" വെള്ളമാണ് സുരക്ഷിതമായ കുടിവെള്ളം.[3]
സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്നതിന്റെ പ്രാധാന്യം
[തിരുത്തുക]ലോക ആരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, "സുരക്ഷിതമായ കുടിവെള്ള ലഭ്യത എന്നത് ആരോഗ്യത്തിനും, അടിസ്ഥാന മനുഷ്യാവകാശത്തിനും ആരോഗ്യ സംരക്ഷണത്തിനുള്ള ഫലപ്രദമായ നയത്തിന്റെ ഒരു ഘടകമാണ്."
കുടിവെള്ളം കേരളത്തിൽ
[തിരുത്തുക]കേരളത്തിൽ കുടിവെള്ളം ലഭിക്കുന്ന പ്രധാന ഉറവിടമാണ് 44 നദികളും 30 ലക്ഷത്തിലേറെയുള്ള കിണറുകളും. കുഴൽ കിണറുകളും, കുളങ്ങളും, ചാലുകളും, നീരുറവയും കൂടാതെ മഴയായും കുടിവെള്ളം ലഭിക്കുന്നു. നദികളിൽ നിന്ന് കിട്ടുന്ന വെള്ളത്തിന്റെ രണ്ടര ഇരട്ടിയാണ് മഴയായി ലഭിക്കുന്നത്.[4] ഇതു കൂടാതെ ശുദ്ധജലം വിതരണം ചെയ്യാൻ കേരള സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ കേരള വാട്ടർ അതോറിറ്റി വഴിയും കേരളത്തിൽ ശുദ്ധജലം വിതരണം ചെയ്യുന്നു.
ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "കുടിവെള്ളം — വികാസ്പീഡിയ". ml.vikaspedia.in. Retrieved 2018-10-02.
- ↑ "പൊട്ടൻഷ്യൽ ഓഫ് ഹൈട്രജൻ (പി.എച്ച്. മൂല്യം)". Mathrubhumi. Archived from the original on 2019-12-20. Retrieved 2018-10-02.
- ↑ Guidelines for Drinking‑water Quality (PDF) (Report) (4 ed.). World Health Organization. 2017. p. 631. ISBN 978-92-4-154995-0.
- ↑ ഫയാസ്, യാസിർ. "കുടിവെള്ളം അപകടത്തിൽ". Mathrubhumi. Retrieved 2018-10-02.[പ്രവർത്തിക്കാത്ത കണ്ണി]
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- U.S. Centers for Disease Control and Prevention (CDC) Healthy Water - Drinking Water One-stop resource for drinking water
- US Environmental Protection Agency - National drinking water program - General info, regulations & technical publications
- WHO - Water Sanitation and Health: drinking water quality
- International Water Association
- UNICEF State of the World's Children 2009 Archived 2011-03-16 at the Wayback Machine Full Report with Statistics