കുടുംബവിളക്ക്
കുടുംബവിളക്ക് | |
---|---|
തരം | പരമ്പര |
അടിസ്ഥാനമാക്കിയത് | ശ്രീമോയീ |
രചന | സംഗീത മോഹൻ |
കഥ | ലീന ഗംഗോപാദ്ധ്യ |
സംവിധാനം | സുനിൽ കാര്യാട്ടുകര |
ക്രിയേറ്റീവ് ഡയറക്ടർ(മാർ) | റിജു നായർ |
അഭിനേതാക്കൾ | മീരാ വാസുദേവ് ശ്രീജിത്ത് വിജയ് |
തീം മ്യൂസിക് കമ്പോസർ | ശ്യം ധർമ്മൻ |
ഓപ്പണിംഗ് തീം | ഉദയത്തിൻ മുത്തേ നീ (പാടിയത് ശ്വേത മോഹൻ) |
ഈണം നൽകിയത് | ശ്യം ധർമ്മൻ എസ്സ്.രമേശ് നായർ (വരികൾ) |
രാജ്യം | ഇന്ത്യ |
ഒറിജിനൽ ഭാഷ(കൾ) | മലയാളം |
സീസണുകളുടെ എണ്ണം | 2 |
എപ്പിസോഡുകളുടെ എണ്ണം | 1204 |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) | സഞ്ജീവ് |
നിർമ്മാണം | ചിത്ര ഷേണായി |
Camera setup | മൾട്ടി ക്യാമറ |
സമയദൈർഘ്യം | 22 മിനിറ്റ് |
പ്രൊഡക്ഷൻ കമ്പനി(കൾ) | ഗുഡ് കമ്പനി പ്രൊഡക്ഷൻസ് |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്‌വർക്ക് | ഏഷ്യാനെറ്റ് |
Picture format | 1080i എച്ച്.ഡി |
ആദ്യ പ്രദർശനം | ഇന്ത്യ |
ഒറിജിനൽ റിലീസ് | 27 ജനുവരി 2020 – 3 ഓഗസ്റ്റ് 2024 |
കാലചരിത്രം | |
അനുബന്ധ പരിപാടികൾ | ശ്രീമോയി, അനുപമ, ബാകിയലക്ഷ്മി, ഇനിൻ്റി ഗൃഹലക്ഷ്മി, ആയി കുത്തെ കായ് കർത്തെ |
കുടുംബവിളക്ക് ഒരു ഇന്ത്യൻ മലയാളഭാഷ കുടുംബ പരമ്പരയാണ് .പ്രാദേശിക വിനോദ ചാനലായ ഏഷ്യാനെറ്റിൽ സംപ്രേഷണം തുടങ്ങുകയും ഡിജിറ്റൽ പ്ലാറ്റ്ഫോം ഡിസ്നി+ഹോട്ട്സ്റ്റാറിലും സ്ട്രീമിംഗ് ചെയ്യുന്നു.[1] ബംഗാളി സീരിയൽ ശ്രീമോയീ എന്ന പരമ്പരയുടെ പുനരാവിഷ്കരണമാണ് കുടുംബവിളക്ക്.[2] തന്മാത്ര എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മീരാ വാസുദേവാണ് ഇതിൽ പ്രധാന കഥാപാത്രത്തമായ സുമിത്രയെ അവതരിപ്പിക്കുന്നത്. കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്ന കഥാപാത്രമായാണ് സുമിത്ര പ്രേക്ഷകർക്ക് പരിചിതയാകുന്നത്. കുറച്ചു നാളുകൾക്ക് ശേഷം ഈ പരമ്പര റേറ്റിങ്ങിൽ 1സ്റ്റ് പൊസിഷൻ ആയി.[3].
പരമ്പരയുടെ ആദ്യ സീസൺ 2020 ജനുവരി 27 നു ആരംഭിച്ച് 2023 ഡിസംബർ 1 ന് അവസാനിച്ചു. ആദ്യ സീസൺ 1003 എപ്പിസോഡുകൾ പൂർത്തീകരിച്ചു. പരമ്പരയുടെ രണ്ടാം സീസൺ 2023 ഡിസംബർ 4 മുതൽ 3 ഓഗസ്റ്റ് 2024 വരെ സംപ്രേക്ഷണം ചെയ്തു. രണ്ടാം സീസൺ 201 എപ്പിസോഡുകൾ പൂർത്തീകരിച്ചു.
കഥാസാരം
[തിരുത്തുക]സുമിത്ര (മീരാ വാസുദേവ്) ഒരു വീട്ടമ്മയാണ്.വലിയ വിദ്യാഭ്യാസമോ,പുറം ലോകവുമായി ഉള്ള ബന്ധമോ അവകാശപ്പെടാനില്ലാത്ത അവൾ വിശ്രമം ഇല്ലാതെ വീട്ടു ജോലികളും മറ്റും ചെയ്യുന്നുണ്ട്.എന്നിട്ടും, ആരും അവളുടെ ജോലിയെ ഒരിക്കലും അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നില്ല.
പ്രധാന അഭിനേതാക്കൾ
[തിരുത്തുക]- മീരാ വാസുദേവ്- സുമിത്ര; സിദ്ധാർത്ഥിന്റെ മുൻ ഭാര്യ; അനിരുദ്ധ്, പ്രതിഷ്, ശീതലിന്റെ അമ്മ
- കൃഷ്ണകുമാർ മേനോൻ സിദ്ധാർത്ഥ് മേനോൻ a.k.a. സിദ്ധു,സുമിത്രയുടെ മുൻ ഭർത്താവ്; അനിരുദ്ധ്, പ്രതീഷ്, ശീതാൽ എന്നിവരുടെ പിതാവ്.
- ശ്രീജിത്ത് വിജയ് / ആനന്ദ് നാരായണൻ- ഡോ. അനിരുദ്ധ്മേനോൻ;സുമിത്രയുടെയും സിദ്ധാർത്ഥിന്റെയും മൂത്തമകൻ; പ്രതീസിന്റെയും ശീതാലിന്റെയും സഹോദരൻ; അനന്യയുടെ ഭർത്താവ്.
- അക്ഷയ ആർ. നായർ / അതിര മാധവ് - ഡോ. അനന്യ അനിരുദ്ധ്,അനിരുദ്ധിൻെറ ഭാര്യ, പ്രേമയുടെ മകൾ
- നോബിൻ ജോണി- പ്രദീഷ് മേനോൻ,സുമിത്രയുടെയും സിദ്ധാർത്ഥിന്റെയും ഇളയ മകൻ; അനിരുദ്ധും ശീതലിന്റെ സഹോദരനും; സഞ്ജനയുടെ മുൻ കാമുകൻ.
- പാർവതി വിജയ് →അമൃത നായർ→ ശ്രീലക്ഷ്മി ശ്രീകുമാർ-ശീതൽ മേനോൻ,സുമിത്രയുടെയും സിദ്ധാർത്ഥിന്റെയും മകൾ; അനിരുദ്ധ്, പ്രതിഷിന്റെ സഹോദരി.
- എഫ്. ജെ. തരകൻ-ശിവദാസ് മേനോൻ-സിദ്ധാർത്ഥും ശരണ്യയുടെ അച്ഛനും സുമിത്രയും ശ്രീകുമാറിന്റെ അമ്മായിയച്ഛൻ
- ദേവി മേനോൻ- സരസ്വതി മേനോൻ,സിദ്ധാർത്ഥും ശരണ്യയുടെ അമ്മയും സുമിത്രയും ശ്രീകുമാറിന്റെ അമ്മായിയമ്മയും.
- മഞ്ജു വിജീഷ്- മല്ലിക,ശ്രീനിലയം കുടുംബത്തിലെ വേലക്കാരി.
- സുമേഷ് സുരേന്ദ്രൻ- ശ്രീകുമാർ,സിദ്ധാർത്ഥിന്റെയും സുമിത്രയുടെയും അളിയനും ശരണ്യയുടെ ഭർത്താവും, നിലീനയുടെ മുൻ കാമുകൻ.
- സിന്ധു വർമ്മ/മഞ്ജു സതീഷ്- ശരണ്യ മേനോൻ,സിദ്ധാർത്ഥിന്റെ സഹോദരി, ശിവദാസിന്റെയും സരസ്വതിയും മകളും ശ്രീകുമാറിന്റെ ഭാര്യയും.
- ശ്വേത വെങ്കട്ട് → അമേയ നായർ → ശരണ്യ ആനന്ദ് -വേദിക സിദ്ധാർത്ഥ് സിദ്ധാർത്ഥിന്റെ രണ്ടാമത്തെ ഭാര്യ;നീരവിന്റെ അമ്മ;സമ്പത്തിൻ്റെ മുൻ ഭാര്യ
- ഷാജു സാം - ഡോ. രോഹിത് ഗോപാൽ,സുമിത്രയുടെ സീനിയർ; പൂജയുടെ അച്ഛൻ
- ഗൗരി പി കൃഷ്ണൻ - പൂജ രോഹിത്,രോഹിതിന്റെ മകൾ
റിക്കറിങ് കാസ്റ്റ്
[തിരുത്തുക]- ബിന്ദു പങ്കജ് - നിലീന ഭാസ്കർ, കോളേജ് മുതൽ സുമിത്രയുടെ ഉറ്റസുഹൃത്ത്, ശ്രീകുമാറിന്റെ മുൻ കാമുകി
- ഫവാസ് സയാനി - സമ്പത്ത്, വേദികയുടെ മുൻ ഭർത്താവും നീരവിന്റെ അച്ഛനും
- സുനിത - സാവിത്രി - സുമിത്രയും ദീപുവിന്റെ അമ്മയും സിദ്ധാർത്ഥും ചിത്രയുടെ അമ്മായിയമ്മയും
- ജീവൻ ഗോപാൽ - ജിഥിൻ രാജ്, ഒരു തട്ടിപ്പുകാരൻ, ശീതളിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന മയക്കുമരുന്നിന് അടിമ.
- ഹരി - ദീപൻകുമാരൻ അല്ലെങ്കിൽ ദിപു - സുമിത്രയുടെ സഹോദരൻ, ചിത്രയുടെ ഭർത്താവ്, ജിഷ്ണുവിന്റെ പിതാവ്, സാവിത്രിയുടെ മകൻ, സിദ്ധാർത്ഥിന്റെ സഹോദരി ഭർത്താവ്.
- അഖിൽ - ജിഷ്ണു, ദീപു, ചിത്രയുടെ മകൻ, സാവിത്രിയുടെ ചെറുമകൻ, സുമിത്രയുടെ അനന്തരവൻ.
- പാർവതി രവീന്ദ്രൻ - ചിത്ര, സുമിത്രയുടെ നാതൂനും ദീപുവിന്റെ ഭാര്യയും
- കൃഷ്ണ - പ്രേമ, അനന്യയുടെ അമ്മ, അനിരുദ്ധിന്റെ അമ്മായിയമ്മ
- രേഷ്മ നന്ദു- സഞ്ജന, പ്രതീഷിൻ്റെ മുൻ കാമുകിയും മനീഷിന്റെ ഭാര്യയും
- അലിഫ് മുഹമ്മദ് - മനീഷ്, സഞ്ജനയുടെ ഭർത്താവ്
- ഷീലാശ്രീ- മനീഷിന്റെ അമ്മ
- കെ.പി.എസി സജി → അമ്പൂരി ജയൻ - സഞ്ജനയുടെ പിതാവ് .
- മാസ്റ്റർ ശ്രീരംഗ് ഷൈൻ -വേദികയുടെ മകൻ .
- ഷോബി തിലകൻ -അഭിഭാഷകൻ
- സാജു കോഡിയൻ -റവ.ഫാ. ഫ്രാൻസിസ് മുപ്ലിയന്തദത്തിൽ - ശീതാലിന്റെ സ്‌കൂൾ പ്രിൻസിപ്പൽ
- ശരത് ശ്രീഹരി - പിയാനിസ്റ്റായി പ്രതിഷിന്റെ ബാൻഡ്‌മേറ്റ്
- ശഹ്നു → അമൃത എസ് ഗണേഷ് - ഡോ. ഇന്ദ്രജ
Guest appearance
[തിരുത്തുക]- ഇന്നസെന്റ് - ശീതളിൻ്റെ സ്കൂളിൽ നടന്ന മാതൃദിന മത്സരത്തിൽ മുഖ്യാതിഥിയായി (എപ്പിസോഡ് 5,6)
- അജു വർഗ്ഗീസ് - സുമിത്രയുടെ കടയുടെ ഉദ്ഘാടകൻ. (എപ്പിസോഡ് 205)
മറ്റ് ഭാഷകളിലെ പതിപ്പുകൾ
[തിരുത്തുക]ഭാഷ | പേര് | സംപ്രേക്ഷണം തുടങ്ങിയ തിയതി | സംപ്രേക്ഷണം അവസാനിച്ച തിയതി | നെറ്റ്‌വർക്ക് |
---|---|---|---|---|
ബംഗാളി | ശ്രീമോയീ শ্রীময়ী |
19 ജൂൺ 2019 | 19 ഡിസംബർ 2021 | സ്റ്റാർ ജൽഷ |
കന്നഡ | ഇന്തി നിമ്മ ആശ ಇಂತಿ ನಿಮ್ಮ ಆಶಾ |
21 ഓഗസ്റ്റ് 2019 | 8 ജനുവരി 2022 | സ്റ്റാർ സുവർണ |
മറാത്തി | ആയി കുത്തേ കായ് കർത്തെ! आई कुठे काय करते! |
23 ഡിസംബർ 2019 | നിലവിൽ | സ്റ്റാർ പ്രവാഹ് |
മലയാളം | കുടുംബവിളക്ക് |
27 ജനുവരി 2020 | 3 ഓഗസ്റ്റ് 2024 | ഏഷ്യാനെറ്റ് |
തെലുങ്ക് | ഇനിന്തി ഗൃഹലക്ഷമി ఇంటింటి గృహలక్ష్మి |
3 ഫെബ്രുവരി 2020 | 20 ജനുവരി 2024 | സ്റ്റാർ മാ |
ഹിന്ദി | അനുപമ अनुपमा |
13 ജൂലൈ 2020 | നിലവിൽ | സ്റ്റാർ പ്ലസ് |
തമിഴ് | ബാകിയലക്ഷ്മി பாக்கியலட்சுமி |
27 ജൂലൈ 2020 | നിലവിൽ | സ്റ്റാർ വിജയ് |
ഒഡിയ | ശാന്തി ଶାନ୍ତି |
6 ജൂൺ 2022 | 14 ജനുവരി 2023 | സ്റ്റാർ കിരൺ |
അവലംബം
[തിരുത്തുക]- ↑ "Kudumbavilakku serial premieres 27th January at 7.30 P.M on Asianet Monday to Saturday at 7.30 P.M is the Telecast Time of Asianet Kudumbavilakku serial". Keralatv.in.
- ↑ "Kudumbavilakku Serial Cast-Asianet Serial Kudumbavilakku Actors and actress, story line". Vinodadarshan.com.
- ↑ "Newly launched show 'Kudumbavilakku' becomes the most-watched serial on Malayalam TV". timesofindia.com.