Jump to content

കുട്ടമ്പേരൂർ ആറ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിലെ ഒരു പ്രധാന തോടാണു 12 കിലോമീറ്റർ നീളമുള്ള കുട്ടമ്പേരൂരാറ്. അച്ചൻകോവിലാറിനേയും പമ്പയേയും ബന്ധിപ്പിക്കാൻ വേണ്ടി കൃതൃമമായി വെട്ടിയുണ്ടാക്കിയതാണ് ഇത്. ബുധനൂർ പഞ്ചായത്തിന്റെ തെക്ക് ഉളുന്തിയിലെ പള്ളിക്കടവ് എന്ന സ്ഥലത്ത് അച്ചൻകോവിലാറിൽ നിന്നാണ് തുടക്കം. ഉളുന്തി, കാരാഴ്മ, കുട്ടമ്പേരൂർ, ബുധനൂർ വഴി സഞ്ചരിച്ച് പരുമലയ്ക്കടുത്ത് പാണ്ടനാട് പഞ്ചായത്തിലെ ഇല്ലിമല മൂഴിക്കൽ എന്ന ഭാഗത്ത് പമ്പാനദിയിലേക്ക് ഇത് ചേരും. ഹരിപ്പാട് വീയപുരത്തിനടുത്തു വച്ച് അച്ചൻകോവിലാറ് പമ്പയിൽ ചേരുന്നുണ്ട്. എന്നാൽ കുട്ടമ്പേരൂർ ആറ് 2000വർഷങ്ങൾക്ക് മുൻപ് മനുഷ്യനാൽ നിർമ്മിക്കപ്പെട്ടതാണെന്ന് ചരിത്രകാരൻ ഡോ.എം.ജി. ശശിഭൂഷൺ അഭിപ്രായപ്പെട്ടിരുന്നു. നെൽക്കിണ്ടയേയെയും ഉളുന്തിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കപ്പൽചാലായിരുന്നു കുട്ടംമ്പേരൂർ ആറെന്നാണു അദ്ദേഹത്തിന്റെ അഭിപ്രായം.[1]

ബുധനൂർ പഞ്ചായത്തിലുള്ള കൊട്ടാരങ്ങളിലേക്ക് ചരക്കെത്തിക്കാനായാണ് രാജഭരണകാലത്ത് ഈ ആറ് മുഖ്യമായും ഉപയോഗിച്ചിരുന്നത്. ജലവിതാനത്തിന്റെ കിടപ്പനുസരിച്ച് തെക്കോട്ടും വടക്കോട്ടും ആറ് ഒഴുകാറുണ്ട്. അച്ചൻകോവിലാറ്റിൽ വെള്ളം കൂടുതലായാൽ ആറിന്റെ ഒഴുക്ക് വടക്കോട്ടായിരിക്കും. പമ്പയാറ്റിലാണ് കൂടുതൽ വെള്ളമെങ്കിൽ ആറ് തെക്കോട്ടൊഴുകും. ഇക്കാരണം കൊണ്ട് തന്നെ ഇതിന് ‘ഇരുതലമൂരി’, ‘കായംകുളം വാൾ’ എന്നിങ്ങനെയുള്ള പേരുകളും വിളിക്കപ്പെട്ടു.[2] 70മുതൽ 120വരെ മീറ്റർ വീതിയുണ്ടായിരുന്ന ഈ നദി ഒരുകാലത്ത് ബുധനൂർ പഞ്ചായത്തിന്റെയും മാന്നാറിന്റെ കിഴക്കൻ മേഖലയുടെയും കാർഷികാഭിവൃദ്ധിക്ക് കാരണമായിരുന്നു.[3][4] ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ പങ്കെടുക്കാൻ ചെന്നിത്തല പള്ളിയോടം പോകുന്നത് ഈ നദിയിലൂടെയാണ്.

പുനരുദ്ധാരണം[തിരുത്തുക]

2017 മാർച്ചിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തികുട്ടമ്പേരൂർ ആറിൽ വർഷങ്ങളായി നീരൊഴുക്ക് തടസപ്പെട്ട് അടിഞ്ഞുകൂടിയ പായലുകളും പോളകളും മറ്റും നീക്കി നവീകരിച്ചിരുന്നു[5]

അവലംബം[തിരുത്തുക]

  1. http://www.janmabhumidaily.com/news273259?shared=email&msg=fail[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.azhimukham.com/kerala-story-of-reclamation-of-a-river-by-ordinary-people-dhanya/
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-20. Retrieved 2017-04-06.
  4. http://www.deepika.com/localnews/Localdetailnews.aspx?id=298093&Distid=KL4
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-26. Retrieved 2017-04-06.
"https://ml.wikipedia.org/w/index.php?title=കുട്ടമ്പേരൂർ_ആറ്&oldid=4082615" എന്ന താളിൽനിന്ന് ശേഖരിച്ചത്