Jump to content

കുണ്ടയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുണ്ടയം
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കൊല്ലം ജില്ല
സമയമേഖല IST (UTC+5:30)
കോഡുകൾ

കേരളത്തിലെ കൊല്ലം ജില്ലയുടെ‍ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കുണ്ടയം. പത്തനാപുരത്തു നിന്നും മൂന്ന്കിലോമീറ്റർ ദൂരത്തായാണ് കുണ്ടയം ഗ്രാമം സ്ഥിതി ചെയ്യുന്നത്.മഞ്ചള്ളൂർ - കുണ്ടയം മുസ്ലീം ജമാ അത്ത് പള്ളി, കുണ്ടയം ശിവക്ഷേത്രംഎന്നിവ പ്രധാന ആരാധനാലയമാണ്.മലങ്കാവ് മാടത്താൻ മല കാവും പ്രധാന ആരാധന കേന്ദ്രമാണ്. കുണ്ടയം ദേശീയ ഗ്രന്ഥശാല യാ ണ് പ്രധാനപെട്ട സാംസ്കാരിക സ്ഥാപനം.1960കൾക്ക് മുമ്പ് ഈ ഗ്രാമം പട്ടാഴി പഞ്ചായത്തിന്റെ ഭാഗമായിരുന്നു.

മിയ്യാൻ റാവുത്തർ, കെ.തങ്ങൾ ബാവറാവുത്തർ, ഒ.നൂർ ജഹാൻ, കെ.ബീവി ജാൻ, കെ.മീരാസാഹിബ്, ജെ.എൽ.നസീർ, ഒ.നൂർ ജഹാൻ, എം.ജി യാ സുദീൻ എന്നിവർ യഥാക്രമം കുണ്ടയം വാർഡിനെ പ്രതിനിധീകരിച്ച ജനപ്രതിനിധികളാണ്. എം. ജിയാ സുദീൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. അജിതാ ബീഗം നിലവിൽ പ്രതിനിധികരിക്കുന്നു.

സമീപ പട്ടണങ്ങൾ

[തിരുത്തുക]
  • പത്തനാപുരം
  • ഏനാത്ത്‌
  • പട്ടാഴി

പ്രധാന സർക്കാർ സ്ഥാപനങ്ങൾ

[തിരുത്തുക]
  • മിനി കമ്യൂണിറ്റിഹാൾ
  • പ്രാഥമിക ആരോഗ്യകേന്ദ്രം
  • ആയുർവേദ ക്ലിനിക്ക്‌
  • കുണ്ടയം പ്രൈമറി സ്കൂൾ

> ദേശീയ ഗ്രന്ഥശാല > യുവജനസ മാജം വായനശാല

പ്രശസ്ത വ്യക്തികൾ

[തിരുത്തുക]

സാഹിത്യ നിരൂപകനും കവിയും പ്രഭാഷകനും ഗ്രന്ഥശാല സംഘം താലൂക്ക് - ജില്ലാ പ്രസിഡന്റുമായിരുന്ന പ്രൊഫ: ആർ.വിശ്വനാഥൻ നായ രു ടെ ജന്മസ്ഥലമാണ്.സി.പി.ഐ. പത്തനാപുരം മണ്ഡലം സെക്രട്ടറിയും പത്തനാപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി യു മാ യ എം.ജീ യാ സുദീൻ, കുണ്ടയം സ്വദേശിയാണ്. പ്രമുഖ ഇസ്ലാമിക പ്രഭാഷകൻ ഇ.പി.അബൂബക്കർ അൽ ഖാസിമി കുണ്ടയം സ്വദേശിയാണ്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുണ്ടയം&oldid=2483568" എന്ന താളിൽനിന്ന് ശേഖരിച്ചത്