Jump to content

കുത്തകപ്പാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു കുടിയായ്‌മാവകാശമാണ് കുത്തകപ്പാട്ടം. ഇതിലെ വ്യവസ്ഥ പ്രകാരം വസ്‌തുക്കളോ അവയിലെ വൃക്ഷങ്ങളോ രണ്ടുംകൂടിയോ പണമായോ സാധനങ്ങളായോ പ്രതിഫലം പറ്റിക്കൊണ്ട്‌ പാട്ടത്തിനു കൊടുക്കുകയാണ്‌ ചെയ്യുന്നത്. പ്രധാനമായും തിരുവിതാംകൂറിലെ ശ്രീപാദം വക ഭൂമികളും ശ്രീപണ്ടാരവക ഭൂമികളുമാണ്‌ കുത്തകപ്പാട്ടത്തിനു നല്‌കിയിരുന്നത്‌.

1959-ലെ വ്യവസ്ഥ പ്രകാരം ശ്രീപാദം നിയമത്തിൽ കൊട്ടാരത്തിനു നഷ്‌ടപരിഹാരം നല്‌കിക്കൊണ്ട്‌ കുടിയാന്‌ ഭൂമിയിൽ കൈവശാവകാശം നല്‌കുന്നു. ശ്രീപാദംവക വസ്‌തുക്കളിന്മേലുള്ള കൊട്ടാരത്തിന്റെ സകല അധികാരങ്ങളും അവകാശങ്ങളും താത്‌പര്യങ്ങളും സർക്കാരിൽ നിക്ഷിപ്‌തമാകുകയും ഒപ്പം കൈവശഭൂമിയുള്ളവർക്ക്‌ ഉടമാവകാശം നല്‌കുകയും ചെയ്‌തു. ശ്രീപണ്ടാരവക ഭൂമികളിൽ കുത്തകപ്പാട്ടത്തിനു പുറമേ ഒറ്റി, ജന്മം, കുടിജന്മം എന്നിങ്ങനെ പല നിലനിന്നിരുന്നു.

"https://ml.wikipedia.org/w/index.php?title=കുത്തകപ്പാട്ടം&oldid=2308859" എന്ന താളിൽനിന്ന് ശേഖരിച്ചത്