കുത്തന്നൂർ ശങ്കുപ്പണിക്കർ
ദൃശ്യരൂപം
[1]ഇദ്ദേഹം കൊല്ലവഷം 986-ൽ ജനിച്ചു.ആദ്യവസാനക്കാരൻ, ആശാൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു. ഇദ്ദേഹത്തിന്റെ, രാവണോത്ഭവത്തിലെ, രാവണൻ ആട്ടം പ്രസിദ്ധമാണ്. കൊല്ലവഷം 1011-ാംമാണ്ട് എഴുപത്തൊന്നാമത്തെ വയസ്സിൽ ചരമമടഞ്ഞ ഇട്ടീരപ്പണിക്കർ എന്ന കഥകളിനടന്റെ മരുമകനും,ശിഷ്യനുമാണു ശങ്കുപ്പണിക്കർ. പിൽക്കാലത്തു വളരെപ്രശസ്തിയാർജ്ജിച്ച ഇട്ടിരാരിച്ചമേനാൻ ശങ്കുപ്പണിക്കരുടെ ശിഷ്യനാണ്. ഒളപ്പമണ്ണ കഥകളിയോഗത്തിലെ ആദ്യത്തെ ആശാനും പണിക്കരായിരുന്നു.കൊല്ലം1068-ൽ കുത്തന്നൂർ ശങ്കുപ്പണിക്കർ അന്തരിച്ചു.