കുന്തം

കുത്താൻ ഉപയോഗിക്കുന്ന ഒരായുധമാണ് കുന്തം. കൂർത്തമുനയുള്ള ഈ ആയുധം നായാട്ടിനും യുദ്ധത്തിനു ഉപയോഗിച്ചിരുന്നു. കുന = മുന കുന്തം എന്നാൽ മുനയുള്ളത് എന്ന് വാക്കർത്ഥം.ശൂലം എന്നും പറയാറുണ്ട്.
ചരിത്രം
[തിരുത്തുക]ആദ്യ കുന്തങ്ങൾ ശിലാനിർമ്മിതമായവായിരുന്നു. കൂർത്ത കല്ലുകൾ. നായാട്ടിനായി അവ ഉപയോഗിക്കപ്പെട്ടിരുന്നതായി കരുതുന്നു. പിന്നീട് മരത്തിലും ഒടുവിലായി ലോഹങ്ങൽ കൊണ്ടും കുന്തങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നു. ആധുനിക കാലത്തും കുന്തം പ്രചാരത്തിലുണ്ട്. മൽസ്യബന്ധനത്തിലും തിമിംഗിലവേട്ടയിലും ഉപയോഗിക്കുന്ന ഹാർപൂണുകൾ കുന്തത്തിന്റെ മറ്റൊരു രൂപമാണ്.
പ്രാചീനകാലം മുതൽക്കേയുള്ള ഒരു പ്രധാന ആയുധമാണ് കുന്തം. അൻപതിലേറെ തരത്തിലുള്ള കുന്തങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി പ്രചാരത്തിലുണ്ടായിരുന്നു. ആകൃതിയിലും ഘടനയിലും വൈവിധ്യം പുലർത്തുന്ന കുന്തങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. ഭാരതീയ ഇതിഹാസങ്ങളടക്കമുള്ള ലോക ഇതിഹാസ കഥാപാത്രങ്ങളിൽ പലരും കുന്തധാരികളായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ശിവന്റെ ത്രിശൂലവും കുന്തം തന്നെയാണ്.
മറ്റ് ലിങ്കുകൾ
[തിരുത്തുക]ചരിത്രത്തിൽ
[തിരുത്തുക]- SPEAR (O. Eng. spere, O. H. Ger. sper, mod. Ger. sp) Archived 2008-06-25 at the Wayback Machine
- Anglo-Saxon spear forging
- Ancient Weapons - Spears
- Viking Spears
- Irish Living History site Archived 2011-07-21 at the Wayback Machine
- Masai Spears Archived 2010-11-26 at the Wayback Machine
- The Vel in Sri lanka