കുന്നത്ത് ജനാർദ്ദന മേനോൻ
ദൃശ്യരൂപം
പത്രാധിപർ, ജീവചരിത്രകാരൻ, എന്നീ നിലകളിൽ പ്രശസ്തനാണ് കുന്നത്ത് ജനാർദ്ദന മേനോൻ (1885 - 1955). പാലക്കാട് ജില്ലയിലെ ഒലവക്കോടാണ് ജന്മസ്ഥലം. കണ്ണൻ ജനാർദ്ദനൻ എന്ന തൂലികാനാമത്തിലും ഇദ്ദേഹം രചനകൾ നടത്തിയിട്ടുണ്ട്. സമദർശി, സ്വരാജ്, ധർമ്മദേശം, ഗോമതി, ദീപം, മലയാളരാജ്യം,എക്സ്പ്രസ്സ് തുടങ്ങിയവയിൽ ഇദ്ദേഹം പത്രാധിപരായിരുന്നിട്ടുണ്ട്. സംസ്കൃതത്തിലും തമിഴിലും വ്യുല്പന്നനായ ഇദ്ദേഹം കുറേക്കാലം സർക്കാർ ജോലിയും ചെയ്തിരുന്നു.
കൃതികൾ
[തിരുത്തുക]ജീവചരിത്രങ്ങൾ
[തിരുത്തുക]- കുമാരനാശാൻ
- സിദ്ധാർത്ഥൻ
- വി.സി ബാലകൃഷ്ണപ്പണിക്കർ
- യേശുക്രിസ്തു
- അരവിന്ദയോഗി
ചരിത്രം
[തിരുത്തുക]ഒന്നാം ലോകമഹായുദ്ധം (രണ്ടുഭാഗങ്ങൾ)
വിവർത്തനങ്ങൾ
[തിരുത്തുക]- ഈശാവസ്യോപനിഷത്ത്
- സ്തോത്രകരണം (യമുനാചാര്യർ)
നോവലുകൾ
[തിരുത്തുക]- വിരഹതാപം (ഉത്തര രാമചരിതം)
- ഗുപ്തലക്ഷ്മി (മൃച്ഛകടികം)