കുപ്പാങ്
കുപ്പാങ് | ||
---|---|---|
Kupang lighthouse and Sail Indonesia anchorage | ||
| ||
Motto(s): Kupang Kota KASIH | ||
Location within East Nusa Tenggara | ||
Coordinates: 10°11′S 123°35′E / 10.183°S 123.583°E | ||
Country | Indonesia | |
Province | East Nusa Tenggara | |
Founded | 1886 | |
• Mayor | Jefri Riwu Kore | |
• Vice Mayor | Hermanus Man | |
• ആകെ | 180.27 ച.കി.മീ.(69.60 ച മൈ) | |
ഉയരം | 62 മീ(203 അടി) | |
(2015)[2] | ||
• ആകെ | 423,800 | |
• ജനസാന്ദ്രത | 2,400/ച.കി.മീ.(6,100/ച മൈ) | |
സമയമേഖല | UTC+8 (Indonesia Central Time) | |
Area code | (+62) 380 | |
Vehicle registration | DH | |
വെബ്സൈറ്റ് | kupangkota |
കുപ്പാങ് ഇന്തോനേഷ്യൻ പ്രവിശ്യയായ കിഴക്കൻ നുസ ടെങ്കാരയുടെ തലസ്ഥാനമാണ്. 2015 ൽ കണക്കുകൂട്ടിയതു പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 423,800 ആയിരുന്നു. തിമൂർ ദ്വീപിലെ ഏറ്റവും വലിയ നഗരവും തുറമുഖവുമാണ് ഈ നഗരം. തിമൂർ ലെസ്റ്റെ-ഇന്തോനേഷ്യൻ-ആസ്ത്രേലിയ ഗ്രോത്ത് ട്രയാങ്കിൾ സ്വതന്ത്ര വ്യാപാര മേഖലയുടെ ഭാഗമാണ് കുപ്പാങ്.
ചരിത്രം
[തിരുത്തുക]പോർച്ചുഗീസ, ഡച്ച് കൊളോണിയൽ കാലഘട്ടത്തിൽ കുപ്പാങ് ഒരു പ്രധാനപ്പെട്ട ഒരു തുറമുഖവും വാണിജ്യ കേന്ദ്രവുമായിരുന്നു. നഗരത്തിലെ കൊളോണിയൽ സാന്നിദ്ധ്യത്തിന്റെ അവശിഷ്ടങ്ങളും മറ്റും ഇവിടെ കാണപ്പെടുന്നു.
സൊലോറിലെ പോർച്ചുഗീസ് ദുർഗ്ഗം കീഴടക്കിയതിനു ശേഷം ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി (VOC) പ്രതിനിധികൾ 1613 ൽ കുപ്പാങിലെത്തി. അക്കാലത്ത് ഈ സ്ഥലവും ഉൾനാടൻ പ്രദേശത്തിന്റെയും ഭരണം നടത്തിയിരുന്നത് മലുക്കുവിലെ സെറാമിൻെറ വംശമെന്ന് അവകാശപ്പെട്ടിരുന്ന ഹെലോങ് ഗോത്രത്തിലെ ഒരു രാജാവായിരുന്നു. തിമൂറിന്റെ വിവിധ ഭാഗങ്ങളിൽ തന്ത്രപരമായ നിയന്ത്രണം കിട്ടുന്ന മെച്ചപ്പെട്ട രീതിയിലായിരുന്നു കുപ്പാങിന്റെ നിലനിൽപ്പ്. അതിനാൽ ദ്വീപിന്റെ തെക്കൻ തീരത്തെ നാവിക പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സാധിച്ചിരുന്നു. കൂടാതെ, കോയിനിനോ നദി ഇവിടുത്തെ അധിവാസികൾക്ക് ശുദ്ധജലം ലഭ്യമാക്കുകയും ചെയ്തു. ഒരു VOC-ഹെലോങ് കരാർ ഉണ്ടാക്കുകയും എന്നാൽ തിമോറിൽ VOC പ്രതിബദ്ധതയില്ലാത്തതിനാൽ, കുപ്പാങ് പിന്നീട് ഫ്ലോറെസിലെ പോർച്ചുഗീസ് മെസ്റ്റിസോ ജനതയായ ടോപാസെസിന്റെ സ്വാധീനത്തിലാകുകയും ചെയ്തു. 1640 ൽ ഇവിടെ ഒരു പോർച്ചുഗീസ് ശക്തികേന്ദ്രം സ്ഥാപിതമായി. എന്നിരുന്നാലും, 1646 ൽ സൊലോറിൽ VOC സുസ്ഥാപിതമാകുകയും ഇവിടെയുള്ള പ്രാദേശിക രാജാവുമായി തങ്ങളുടെ ബന്ധം പുതുക്കുകയും ചെയ്തു.[3] 1653 ജനുവരിയിൽ ഒരു ഡച്ച് ദുർഗ്ഗമായ ഫോർട്ട് കോൺകോർഡിയ, നദിയുടെ അഴിമുഖത്തിന്റെ ഇടതുവശത്തായി ഉയരത്തിൽ സ്ഥാപിക്കപ്പെട്ടു. പോർച്ചുഗീസുകാർക്കെതിരെയുള്ള ഡച്ച് പോരാട്ടത്തിന്റെ കേന്ദ്രമായി കുപ്പാംഗ് മാറി.
1655, 1656, 1657 എന്നീ വർഷങ്ങളിലെ ഡച്ച് പരാജയ പരമ്പരകൾക്കുശേഷം, VOC സഖ്യശക്തികളിൽ നിന്നുള്ള വലിയ അഭയാർത്ഥി സംഘങ്ങളായ സോൻബായി, അംബായി എന്നിവർ 1658 ൽ കുപ്പാങ്ങിനു സമീപപ്രദേശങ്ങളിൽ അധിവസിക്കാനെത്തുകയും പരമ്പരാഗതമായി ഹെലോങിന്റെ അധീനതിയിലായിരുന്ന പ്രദേശങ്ങളിൽ ചെറിയ നാട്ടുരാജ്യങ്ങൾ രൂപീകരിക്കുകയും ചെയ്തു. ഇവരെ പിന്തുടർന്ന് അംഫോവാ (1683), തായെബെനു(1688) എന്നീ രണ്ടു സംഘങ്ങളും ഇവിടേയ്ക്കെത്തി. ഹെലോംഗ് രാജാവ് മേഖലയിലെ അധിപനായി (ടുവാൻ ടാനാഹ്) ആയി തുടർന്നുവെങ്കിലും അദ്ദേഹത്തിന് VOC അധികാരികളുടെ അടുത്ത ആശ്രയം വേണ്ടതുണ്ടായിരുന്നു. പഴയ ഹെലോങ് പ്രദേശത്തെക്കൂടാതെ1749 വരെ പോർച്ചുഗീസുകാർ തിമൂറിന്റെ ഭൂരിഭാഗത്തിലും ആധിപത്യം സ്ഥാപിച്ചിരുന്നു.[4]
ഒരു ചീഫ് എക്സിക്യൂട്ടീവും (ഒപ്പർഹൂഫ്ഡ്) ഉപദേശകസമിതിയുമായി ഡച്ചുകാർ ഇവിടെ ഒരു യൂറോപ്യൻ ഭരണം സ്ഥാപിച്ചു. തദ്ദേശീയ ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പതിവായ യോഗങ്ങളിലൂടെ (വെർഗാഡെറിൻഗെൻ) ക്രമീകരിച്ചിരുന്നു. VOC-സഖ്യ ദ്വീപുകളായ റോട്ട്, സാവു, സൊലോർ എന്നിവിടങ്ങളിലെ വിഷയങ്ങൾ കുപ്പാങ് ഭരണകൂടം നേരിട്ടു കൈകാര്യം ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചൈനീസ് വ്യാപാരികളും, കരകൌശലക്കാരും ഇവിടെ അധിവസിക്കുകയും ഇത് താമസിയാത നഗരത്തിന്റെ സാമ്പത്തിക ജീവിതത്തിന് അനുപേക്ഷണീയമായിത്തീരുകയും ചെയ്തു. ഡച്ചുകാരുടെ അധികാര പരിധിയിലുള്ള വെള്ളക്കാരല്ലാത്ത മാർഡിജ്കേർസിനോടൊപ്പം മേഖലയിലെ വിവിധ തദ്ദേശീയ സമൂഹങ്ങളും നഗര പ്രദേശത്ത് അധിവസിച്ചിരുന്നു. 1752-ൽ നഗരത്തിലെ ജനസംഖ്യയിൽ 827 ക്രിസ്തുമത വിശ്വാസികളും എണ്ണം വ്യക്തമല്ലാത്ത ക്രിസ്ത്യാനികളല്ലാത്തവരുമുണ്ടായിരുന്നു.[5]
കാലാവസ്ഥ
[തിരുത്തുക]കുപ്പങിലെ കാലാവസ്ഥ, കോപ്പെൻ കാലാവസ്ഥാ വർഗ്ഗീകരണമനുസരിച്ച്, ഇർപ്പമുള്ളതും വരണ്ടതുമായ ഒരു ഉഷ്ണമേഖലാ കാലാവസ്ഥയാണ്. ഇന്തോനേഷ്യയ്ക്ക് പുറത്തുള്ള പല നഗരങ്ങളിൽ നിന്നും വ്യത്യസ്തമായി, കുപ്പാങിലെ താപനില ചൂടുള്ള വേനൽക്കാലവും (ഒക്ടോബർ മുതൽ മാർച്ച് വരെ), തണുപ്പുള്ള ശൈത്യകാലവുമായി (ഏപ്രിൽ മുതൽ സപ്തംബർ വരെ) അൽപ്പം വ്യത്യാസപ്പെട്ടിരിക്കുന്നു. ഒക്ടോബർ ഏറ്റവും ചൂടേറിയ മാസവും (ശരാശരി താപനില 28.8 ° C / 83.8 ° F), ജൂലൈ ഏറ്റവും തണുപ്പുളള മാസവുമാണ് (ശരാശരി താപനില 26.1 ° C / 79.0 ° F). നഗരത്തിന് ഒരു വ്യതിരിക്തമായ ആർദ്രകാലവും വരണ്ട കാലാവസ്ഥയും ഉണ്ട്. ജനുവരിയാണ് ഏറ്റവും ആർദ്രമായ മാസം (ഇക്കാലത്ത് മഴയുടെ അളവ് 386 മില്ലിമീറ്റർ / 15.2 ഇഞ്ച് ആണ്). ആഗസ്ത്, സെപ്തംബർ മാസങ്ങളാണ് ഏറ്റവും വരണ്ട മാസങ്ങൾ (മഴയുടെ അളവ് 2 മില്ലിമീറ്റർ / 0.079 ഇഞ്ച്).
Kupang, East Timor, Indonesia (1961-1975) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 35.0 (95) |
34.4 (93.9) |
35.6 (96.1) |
36.1 (97) |
35.6 (96.1) |
34.4 (93.9) |
35.0 (95) |
36.7 (98.1) |
37.2 (99) |
38.3 (100.9) |
38.3 (100.9) |
36.7 (98.1) |
38.3 (100.9) |
ശരാശരി കൂടിയ °C (°F) | 30.1 (86.2) |
30.0 (86) |
31.1 (88) |
32.4 (90.3) |
32.3 (90.1) |
31.4 (88.5) |
31.3 (88.3) |
32.5 (90.5) |
33.4 (92.1) |
33.8 (92.8) |
33.1 (91.6) |
31.4 (88.5) |
31.9 (89.4) |
പ്രതിദിന മാധ്യം °C (°F) | 26.9 (80.4) |
26.6 (79.9) |
27.2 (81) |
27.7 (81.9) |
27.4 (81.3) |
26.2 (79.2) |
26.1 (79) |
26.7 (80.1) |
27.7 (81.9) |
28.8 (83.8) |
28.7 (83.7) |
27.6 (81.7) |
27.3 (81.1) |
ശരാശരി താഴ്ന്ന °C (°F) | 23.8 (74.8) |
23.5 (74.3) |
23.3 (73.9) |
22.8 (73) |
22.3 (72.1) |
20.7 (69.3) |
20.2 (68.4) |
20.5 (68.9) |
21.2 (70.2) |
22.5 (72.5) |
23.6 (74.5) |
23.8 (74.8) |
22.4 (72.3) |
താഴ്ന്ന റെക്കോർഡ് °C (°F) | 21.1 (70) |
20.0 (68) |
20.6 (69.1) |
17.2 (63) |
17.8 (64) |
15.6 (60.1) |
15.6 (60.1) |
15.6 (60.1) |
16.7 (62.1) |
18.3 (64.9) |
20.0 (68) |
21.1 (70) |
15.6 (60.1) |
മഴ/മഞ്ഞ് mm (inches) | 386 (15.2) |
347 (13.66) |
234 (9.21) |
65 (2.56) |
30 (1.18) |
10 (0.39) |
5 (0.2) |
2 (0.08) |
2 (0.08) |
17 (0.67) |
83 (3.27) |
232 (9.13) |
1,413 (55.63) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 1.0 mm) | 18.1 | 15.5 | 13.2 | 5.0 | 2.5 | 1.2 | 0.8 | 0.3 | 0.3 | 1.3 | 6.9 | 14.7 | 79.8 |
% ആർദ്രത | 85 | 86 | 83 | 75 | 70 | 67 | 65 | 63 | 64 | 66 | 73 | 81 | 73.2 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 189 | 195 | 223 | 267 | 276 | 276 | 288 | 304 | 306 | 288 | 264 | 205 | 3,081 |
Source #1: Deutscher Wetterdienst[6] | |||||||||||||
ഉറവിടം#2: Danish Meteorological Institute[7] |
അവലംബം
[തിരുത്തുക]- ↑ "Population of Kupang, Indonesia". Archived from the original on 18 ജൂൺ 2012. Retrieved 14 സെപ്റ്റംബർ 2012.
- ↑ Penduduk Kota Kupang tahun 2015 Archived 2016-05-30 at the Wayback Machine. - BPS Kota Kupang
- ↑ Arend de Roever, De jacht op sandelhout: De VOC en de tweedeling van Timor in de zeventiende eeuw (Zutphen 2002), pp. 105-255.
- ↑ Hans Hägerdal, Lords of the land, lords of the sea: Conflict and adaptation in early colonial Timor, 1600-1800 (Leiden 2012), pp. 199-309.
- ↑ Hans Hägerdal 2012, p. 254.
- ↑ "Klimatafel von Kupang / Insel Timor / Indonesien" (PDF). Federal Ministry of Transport and Digital Infrastructure. Retrieved 8 June 2016.
- ↑
"STATIONSNUMMER 97372" (PDF). Danish Meteorological Institute. Archived from the original on 16 January 2013. Retrieved 8 June 2016.
{{cite web}}
: CS1 maint: unfit URL (link)