കുമ്പളത്തു ശങ്കുപ്പിള്ള
കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകനായിരുന്നു കുമ്പളത്തു ശങ്കുപിള്ള (15 ഫെബ്രുവരി 1898 - 16 ഏപ്രിൽ 1969).
ജീവിതരേഖ
[തിരുത്തുക]കൊല്ലം താലൂക്കിൽ പ്രാക്കുളത്ത് തോട്ടുവയലിൽ ബംഗ്ലാവിൽ നാണിയമ്മയുടെയും കല്ലട പുന്നയ്ക്കൽ വീട്ടിൽ ഈശ്വരപിള്ളയുടെയും ആറാമത്തെ മകനാണ് കുമ്പളത്ത് ശങ്കുപ്പിള്ള. നായർ സർവ്വീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭൻ കുമ്പളത്തിന്റെ കഴിവ് മനസ്സിലാക്കി ചവറ-പന്മന-കരുനാഗപ്പള്ളി പ്രദേശങ്ങളിൽ എൻ എസ്എസിന്റെ കരയോഗ പ്രവർത്തനങ്ങൾ സജീവമാക്കാൻ ക്ഷണിച്ചു. അങ്ങനെയാണ് 1106 മേടമാസത്തിലെ ചവറ നായർ മഹാസമ്മേളനം സംഘടിപ്പിച്ചത്. 1934 ൽ ഹരിജന ഫണ്ട് ശേഖരിക്കാനായി ഗാന്ധിജി കൊല്ലത്തെത്തിയപ്പോൾ ചവറ ഹൈസ്ക്കൂൾ മൈതാനത്ത് പൊതുസമ്മേളനവും പന്മന ആശ്രമത്തിൽ താമസവും ഏർപ്പെടുത്തി.[1] 1938-ൽ കുമ്പളം തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകനായി. സർ സി.പി. രാമസ്വാമി അയ്യരുടെ സ്വേഛാഭരണത്തിനെതിരെ പ്രക്ഷോഭം വ്യാപിച്ചപ്പോൾ കുമ്പളവും അതിൽ സജീവമായി. 1949-ൽ അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായി. സി.പിയുടെ നിരോധനാജ്ഞ അവഗണിച്ച് കരുനാഗപ്പള്ളിയിൽ നടന്ന ആദ്യത്തെ കോൺഗ്രസ് വാർഷിക സമ്മേളനത്തിന് നേതൃത്വം നൽകി. അയിത്തോച്ചാടന പരിപാടികളിലും സജീവമായിരുന്നു. സവർണർമാത്രം കുളിക്കുന്ന കുളങ്ങളിൽ അവർണ്ണർക്കും യഥേഷ്ടം കുളിക്കുവാനുള്ള സൗകര്യങ്ങളും അദ്ദേഹം ചെയ്തുകൊടുത്തു.
കൃതികൾ
[തിരുത്തുക]- എന്റെ കഴിഞ്ഞ കാല സ്മരണകൾ(ആത്മകഥ)
അവലംബം
[തിരുത്തുക]- ↑ "കുമ്പളത്ത് ശങ്കുപ്പിള്ള നിശ്ചയദാർഢ്യത്തിന്റെ ആൾരൂപം" (in ഇംഗ്ലീഷ്). Archived from the original on 2021-05-10. Retrieved 2021-05-10.