കുരമ്പാല പുത്തൻകാവ് ദേവി ക്ഷേത്രം
കുരമ്പാല പുത്തൻകാവ് ദേവി ക്ഷേത്രം | |
---|---|
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
സ്ഥാനം: | പത്തനംതിട്ട ജില്ല |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ഭദ്രകാളി |
പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത് കുരമ്പാലയിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ദേവീ ക്ഷേത്രമാണ് കുരമ്പാല പുത്തൻകാവ് ദേവി ക്ഷേത്രം[1][2][3].
ഐതിഹ്യം
[തിരുത്തുക]ഏകദേശം അഞ്ഞൂറ് വർഷങ്ങൾക്കുമുൻപ്, കൊടുങ്ങല്ലൂരമ്മയുടെ ഉപാസകനായിരുന്ന കുരമ്പാലയിലെ വേലൻ സമുദായത്തിൽ പെട്ട പാലപ്പള്ളിൽ എന്ന കുടുംബത്തിലെ ഒരംഗത്തിൻറെ തീവ്രമായ ഭക്തിയിൽ സന്തുഷ്ടയായ കൊടുങ്ങല്ലൂരമ്മ, അദ്ദേഹത്തോടൊപ്പം കുരമ്പാലയിൽ എത്തുകയും അവിടെ കുടിയിരിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. തന്നോടൊപ്പം ദേവിയുടെ സാന്നിദ്ധ്യവും എത്തിയെന്നു മനസിലാക്കിയ ദേവിയുടെ ആ ഉപാസകൻ കുരമ്പാലയിൽ കിഴക്കോട്ട് ദർശനമായി ക്ഷേത്രത്തിനു സ്ഥാനം കണ്ടെത്തുകയും ക്ഷേത്രം പണിയാൻ ആരംഭിക്കുകയും ചെയ്തു. ആ സമയം, അവിടെ നിന്നിരുന്ന വരിക്കപ്ലാവിൻറെ കനമുള്ളൊരു കൊമ്പ് ഒടിഞ്ഞു വീഴുകയും ആ കൊമ്പിൽ അദ്ദേഹം എട്ടുകൈകളോടുകൂടിയ ഭദ്രകാളിയുടെ വിഗ്രഹം പണിയിപ്പിക്കുകയും അദ്ദേഹംതന്നെ ഭക്തർക്ക് ദേവിയുടെ വെളിപാടുകൾ നല്കാൻ ആരംഭിക്കുകയും ചെയ്തു. പില്ക്കാലത്ത്, 'വല്യച്ഛൻ' എന്ന സ്ഥാനപേരിൽ അറിയപ്പെട്ട അദ്ദേഹത്തിൻറെ പിന്മുറക്കാർക്കുതന്നെയാണ് ഇപ്പോഴും ക്ഷേത്രത്തിലെ വെളിച്ചപ്പാട് സ്ഥാനമുള്ളത്[1][2].
ഉത്സവങ്ങൾ
[തിരുത്തുക]ഇവിടത്തെ പ്രധാന ഉത്സവം, അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന അടവി എന്ന ചടങ്ങിനോടനുബന്ധിച്ചുള്ള ചൂരൽ ഉരിളിച്ച ആണ്[4][5][1][2].
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "പടയണിച്ചുവടുകളുടെ താളത്തിൽ കുരമ്പാല പുത്തൻകാവിലെ അടവി മഹോത്സവം". vanitha.
- ↑ 2.0 2.1 2.2 "കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രം: ചിറപ്പുത്സവം ഭക്തിനിർഭരം". ManoramaOnline. 2023-12-16.
- ↑ "Kurampala Padayani". keralatourism (in ഇംഗ്ലീഷ്). Archived from the original on 2023-05-01. Retrieved 2023-05-01.
- ↑ "കുരമ്പാല പുത്തൻകാവിൽ ഇന്ന് കോലങ്ങളിറങ്ങും". keralakaumudi. 2023-02-23.
- ↑ "കുരമ്പാല ഭഗവതി ക്ഷേത്രത്തിൽ അടവി മഹോത്സവം; ചൂരൽ ഉരുളിച്ച 26ന്". kairaly. 2016-02-24.