കുരു രാജ്യം
കുരുരാജ്യം | |||||||||||
---|---|---|---|---|---|---|---|---|---|---|---|
1200 ബി.സി.ഇ–500 ബി.സി.ഇ | |||||||||||
കുരുരാജ്യവും മറ്റുമഹാജനപദങ്ങളും പിൽക്കാലവേദകാലഘട്ടത്തിൽ. | |||||||||||
തലസ്ഥാനം | അസ്സാന്ധ്, ഹസ്തിനാപുരം, ഇന്ദ്രപ്രസ്ഥം | ||||||||||
പൊതുവായ ഭാഷകൾ | വൈദികസംസ്കൃതം | ||||||||||
മതം | വേദകാലബ്രാഹ്മണമതം | ||||||||||
ഭരണസമ്പ്രദായം | രാജവാഴ്ച | ||||||||||
രാജാവ് | |||||||||||
• ബി.സി.ഇ 12-ാം ശതകത്തിനും 9-ാം ശതകത്തിനും ഇടയിൽ | പരീക്ഷിത്ത് | ||||||||||
• ബി.സി.ഇ 12-ാം ശതകത്തിനും 9-ാം ശതകത്തിനും ഇടയിൽ | ജനമേജയൻ | ||||||||||
ചരിത്രം | |||||||||||
• Established | 1200 ബി.സി.ഇ | ||||||||||
• Disestablished | 500 ബി.സി.ഇ | ||||||||||
| |||||||||||
Today part of | ഇന്ത്യ |
കുരുരാജ്യം ( സംസ്കൃതം: कुरु ) ഇരുമ്പുയുഗ വടക്കേ ഇന്ത്യയിലെ ഒരു വേദകാല ഇന്തോ-ആര്യൻ ഗോത്രവർഗത്തിന്റെ പേരായിരുന്നു. ഇന്നത്തെ ഇന്ത്യൻ സംസ്ഥാനങ്ങളായ ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പ്രദേശങ്ങളായിരുന്നു കുരുരാജ്യം. മധ്യവേദ കാലഘട്ടത്തിൽ ഈ രാജ്യം [1] [2] (ക്രി.മു. 1200 - ക്രി.മു. 900) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രേഖപ്പെടുത്തിയ ആദ്യത്തെ ഭരണസമൂഹമായി വികസിച്ചു. [3] [4]
കുരുരാജ്യം ആദ്യകാലവേദ കാലഘട്ടത്തിലെ അവരുടെ മതപൈതൃകങ്ങളെ മാറ്റി, അവരുടെ ആചാരപരമായ സ്തുതിഗീതങ്ങൾ വേദങ്ങൾ എന്നറിയപ്പെടുന്ന ശേഖരങ്ങളാക്കി, പുതിയ ആചാരങ്ങൾ വികസിപ്പിച്ചെടുത്തു. ഇത് ഇന്ത്യൻ നാഗരികതയിൽ ശ്രൗത ആചാരങ്ങൾ എന്ന പേരിൽ സ്ഥാനം നേടി. [3] [5] പരിക്ഷിത്ത്, ജനമേജയൻ എന്നിവരുടെ ഭരണകാലത്ത് മധ്യവേദകാലഘട്ടത്തിലെ പ്രധാന രാഷ്ട്രീയ സാംസ്കാരിക കേന്ദ്രമായി കുരു രാജ്യം മാറി. [3] എന്നാൽ വേദ കാലഘട്ടത്തിന്റെ അവസാനത്തിൽ (900 - 500 ബി.സി.ഇ) കുരുരാജ്യത്തിന്റെ പ്രാധാന്യം കുറഞ്ഞു. കുരുക്കളെക്കുറിച്ചുള്ള പാരമ്പര്യങ്ങളും ഐതിഹ്യങ്ങളുമാണ് മഹാഭാരതത്തിന് അടിസ്ഥാനം നൽകിയത്. [3]
കുരു രാജ്യത്തെക്കുറിച്ചുള്ള പ്രധാന സമകാലിക സ്രോതസ്സുകൾ പുരാതന മതഗ്രന്ഥങ്ങളാണ്. ഈ കാലഘട്ടത്തിലെ ജീവിതത്തിന്റെ വിശദാംശങ്ങളും ചരിത്രപരമായ വ്യക്തികളെയും സംഭവങ്ങളെയും കുറിച്ചുള്ള പരാമർശങ്ങളും ഇവയിൽ അടങ്ങിയിരിക്കുന്നു. [3] കുരുസാമ്രാജ്യത്തിന്റെ കാലഘട്ടവും ഭൂപരിധിയും ചാരനിറപ്പാത്ര സംസ്കാരത്തിന്റേതുമായി യോജിക്കുന്നു . [4]
ചരിത്രം
[തിരുത്തുക]മധ്യവേദകാലഘട്ടത്തിൽ, പത്തുരാജാക്കന്മാരുടെ യുദ്ധത്തിനുശേഷം ഭാരത-പുരു ഗോത്രങ്ങളുടെ കൂടിച്ചരലിലാണ് കുരുകുലം രൂപംകൊണ്ടത്. [3] [6] കുരുക്ഷേത്ര മേഖലയിലെ തങ്ങളുടെ അധികാരകേന്ദ്രം ഉപയോഗിച്ച്, കുരുക്കൾ വേദ കാലഘട്ടത്തിലെ (1200 ബി.സി.ഇ മുതൽ 900 ബി.സി.ഇ വരെ), ആദ്യത്തെ ശക്തമായ രാഷ്ട്രീയ കേന്ദ്രമായി മാറി. ആദ്യത്തെ കുരുതലസ്ഥാനം ആസംന്ദീവത്, ആയിരുന്നു (ഇന്നത്തെ അസ്സാന്ധ്, ഹരിയാന എന്ന് കരുതപ്പെടുന്നു)[3] [7] [8]. പിൽക്കാലഗ്രന്ഥങ്ങൾ ഇന്ദ്രപ്രസ്ഥത്തെയും (ആധുനിക ദില്ലി ) ഹസ്തിനപുരത്തേയും പ്രധാന കുരു നഗരങ്ങളായി പരാമർശിക്കുന്നു. [3]. ഋഗ്വേദത്തിനുശേഷമുള്ള വേദകാലസാഹിത്യത്തിലെ സജീവസാന്നിധ്യമാണ് കുരുക്കൾ. ഗംഗ-യമുന ദൊവാബിനെ ഭരിച്ചിരുന്ന ആദ്യകാല ഇന്തോ-ആര്യന്മാരുടെ ഒരു ശാഖയായിരുന്നു കുരുക്കൾ. [9]
ഈ തെളിവുകൾ ഹരിയാന, ദൊവാബ് പ്രദേശങ്ങളിലെ ചാരനിറപ്പാത്ര സംസ്കാര (പെയിന്റഡ് ഗ്രെ വെയർ അഥവാ പിജിഡബ്ല്യു) അധിവാസമേഖലുകളുടെ വർദ്ധിച്ചുവരുന്ന എണ്ണത്തിനും വലുപ്പത്തിനും യോജിച്ചിരിക്കുന്നു. കുരുക്ഷേത്ര ജില്ലയിലെ പുരാവസ്തു സർവേയിൽ ബി.സി.ഇ 1000 മുതൽ 600 വരെയുള്ള കാലയളവിൽ മൂന്ന് തലങ്ങളിലുള്ള അധിവാസമേഖലകളുടെ ഒരു ശ്രേണി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇത് ഗംഗാതടത്തിലെ മറ്റ് ഭാഗങ്ങളിൽ പുരാവസ്തുഗവേഷണത്തിൽ കണ്ടെത്തിയിട്ടുള്ള രണ്ട് തലങ്ങളിലുള്ള അധിവാസമേഖലകളിൽ നിന്ന് വ്യത്യസ്തമാണ്.[10] മിക്ക പിജിഡബ്ല്യു മേഖലകളും ചെറുകാർഷിക ഗ്രാമങ്ങളാണെങ്കിലും, നിരവധി പിജിഡബ്ല്യു മേഖലകൾ താരതമ്യേന വലിയ വാസസ്ഥലങ്ങളായി ഉയർന്നുവന്നു, അവ പട്ടണങ്ങളായി കരുതപ്പെടുന്നു; ഇവയിൽ ഏറ്റവും വലുത് കിടങ്ങുകൾ, മരംകൊണ്ടുള്ള വേലികൾ എന്നിവ ഉപയോഗിച്ച് സുരക്ഷിതമാക്കപ്പെട്ടതായിരുന്നു.[11]
അഥർവ്വവേദത്തിൽ (XX.127) "കുരുക്കളുടെ രാജാവായ" പരീക്ഷിത്തിനെ അഭിവൃദ്ധിപ്രാപിച്ച മണ്ഡലത്തിന്റെ മഹത്തായ ഭരണാധികാരിയായി വിശേഷിപ്പിക്കുന്നു. ശതപഥബ്രാഹ്മണം പോലുള്ള പിൽക്കാലവേദഗ്രന്ഥങ്ങൾ പരീക്ഷിത്തിന്റെ മകനായ ജനമേജയനെ, അശ്വമേധയാഗം നടത്തിയ മഹാനായ ജേതാവായി പ്രകീർത്തിക്കുന്നു. കുരു രാജ്യത്തിന്റെ ഏകീകരണത്തിനും ശ്രൗത ആചാരങ്ങളുടെ വിപുലീകരണത്തിനും പ്രധാനപങ്കു വഹിച്ചവരാണ് ഈ രണ്ടു രാജാക്കന്മാർ. പിൽക്കാല ഇതിഹാസപാരമ്പര്യമായ മഹാഭാരതത്തിൽ ഇവർ പ്രധാനകഥാപാത്രങ്ങളാണ്.[3]
സാൽവ (അല്ലെങ്കിൽ സാൽവി) ഗോത്രത്താലുള്ള പരാജയത്തിനുശേഷം കുരു രാജ്യത്തിന്റെ പതനം ആരംഭിച്ചു. വേദസംസ്കാരത്തിന്റെ കേന്ദ്രം കിഴക്ക്, പാഞ്ചാലത്തേക്കു മാറിയതും ഈ പതനത്തിനു കാരണമായി.[3] വേദകാലത്തിനുശേഷമുള്ള സംസ്കൃതസാഹിത്യമനുസരിച്ച്, ഹസ്തിനപുരി വെള്ളപ്പൊക്കത്തിൽ നശിച്ചതിനുശേഷം കോസംബി കുരു തലസ്ഥാനമായി മാറി.[1] [12] [13] വേദകാലഘട്ടത്തിനുശേഷം (ബി.സി.ഇ 6-ആം നൂറ്റാണ്ടോടെ) കുരു രാജവംശം, കുരു, വത്സ ജനപദങ്ങളായി പരിണമിച്ചു. കുരുരാജവംശത്തിലെ വത്സശാഖയെ പിന്നീട് കോസംബി, മഥുര ശാഖകളായി വിഭജിക്കപ്പെട്ടു.
സമൂഹം
[തിരുത്തുക]കുരുരാജ്യമായി പരിണമിച്ച ഗോത്രവർഗ്ഗക്കാർ ഭൂരിഭാഗവും അർദ്ധ നാടോടികളായ, ഇടയഗോത്രക്കാരായിരുന്നു. എന്നാൽ, പടിഞ്ഞാറൻ ഗംഗാ സമതലത്തിലേക്കുള്ള കുടിയേറ്റം നെല്ലിന്റെയും ബാർലിയുടെയും കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകി. ഈ കാലഘട്ടത്തിലെ വേദസാഹിത്യം മിച്ച ഉൽപാദനവളർച്ചയെയും കരകൗശലതൊഴിലാളികളുടെയും ആവിർഭാവത്തെയും സൂചിപ്പിക്കുന്നു. ഈ കാലഘട്ടത്തിൽ രചിക്കപ്പെട്ട അഥർവ്വവേദത്തിലാണ് "കറുത്ത ലോഹം" എന്ന പേരിൽ ഇരുമ്പ് ആദ്യമായി പരാമർശിക്കപ്പെടുന്നത്. ഋഗ്വേദ കാലഘട്ടത്തിലെ ആര്യ, ദാസ എന്ന ഇരട്ട സമ്പ്രദായത്തിൽനിന്ന് ചതുർവർണ്ണ സമ്പ്രദായത്തിലേക്കുള്ള മാറ്റമായിരുന്നു മറ്റൊരു പ്രധാന വ്യത്യാസം.[3] [14]
ഇതിഹാസ സാഹിത്യത്തിൽ
[തിരുത്തുക]മഹാഭാരതം എന്ന ഇതിഹാസകാവ്യം കുരു വംശത്തിന്റെ രണ്ട് ശാഖകൾ തമ്മിലുള്ള പോരാട്ടത്തെക്കുറിച്ച് പറയുന്നു. എന്നിരുന്നാലും, വിവരിച്ച നിർദ്ദിഷ്ട സംഭവങ്ങൾക്ക് ചരിത്രപരമായ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നതിന് പുരാവസ്തുതെളിവുകൾ ലഭിച്ചിട്ടില്ല. മഹാഭാരതത്തിന്റെ നിലവിലുള്ള പാഠം വികസനത്തിന്റെ പല തലങ്ങളിലൂടെ കടന്നുപോയിട്ടിട്ടുണ്ട്. മഹാഭാരതത്തിൽ, ചരിത്രത്തിൽ ഇടംപിടിച്ചിട്ടുള്ള രാജാക്കന്മാരായ പരീക്ഷിത്തും ജനമേജയനും കുരുരാജവംശത്തിന്റെ പ്രതിനിധികൾ ആയി പ്രത്യക്ഷപ്പെടുന്നു. [3]
കുരു രാജാവായ ധൃതരാഷ്ട്ര വൈചിത്രവീര്യനെക്കുറിച്ച് യജുർവേദത്തിന്റെ കഥകസംഹിതയിൽ (ബി.സി.ഇ1200–900), പരാമർശിച്ചിരിക്കുന്നു. ഋഗ്വേദത്തിൽ പരാമർശിച്ചിരിക്കുന്ന സുദാസിന്റെ പിൻതലമുറക്കാരനായിട്ടാണ് ധൃതരാഷ്ട്രരെ വിശേഷിപ്പിച്ചിട്ടുള്ളത്.[16] [17]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Pletcher 2010, p. 63.
- ↑ Witzel 1995, p. 6.
- ↑ 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 Witzel 1995.
- ↑ 4.0 4.1 Samuel 2010.
- ↑ Hiltebeitel 2002.
- ↑ National Council of Educational Research and Training, History Text Book, Part 1, India
- ↑ Prāci-jyotī: Digest of Indological Studies (in ഇംഗ്ലീഷ്). Kurukshetra University. 1967-01-01.
- ↑ Dalal, Roshen (2010-01-01). Hinduism: An Alphabetical Guide (in ഇംഗ്ലീഷ്). Penguin Books India. ISBN 9780143414216.
- ↑ The Ganges In Myth And History
- ↑ Bellah, Robert N. Religion in Human Evolution (Harvard University Press, 2011), p. 492; citing Erdosy, George. "The prelude to urbanization: ethnicity and the rise of Late Vedic chiefdoms," in The Archaeology of Early Historic South Asia: The Emergence of Cities and States, ed. F. R. Allchin (Cambridge University Press, 1995), p. 75-98
- ↑ James Heitzman, The City in South Asia (Routledge, 2008), pp.12-13
- ↑ "District Kaushambi, Uttar Pradesh, India : Home". kaushambhi.nic.in. Archived from the original on 13 May 2016. Retrieved 2016-05-08.
- ↑ "History of Art: Visual History of the World". www.all-art.org. Archived from the original on 2016-06-16. Retrieved 2016-05-08.
- ↑ Sharma, Ram Sharan (1990), Śūdras in Ancient India: A Social History of the Lower Order Down to Circa A.D. 600 (Third ed.), Motilal Banarsidass, ISBN 978-81-208-0706-8
- ↑ CNG Coins
- ↑ Witzel 1995, p.17 footnote 115
- ↑ Michael Witzel (1990), "On Indian Historical Writing", p.9 of PDF