കുറിച്ചി കൃഷ്ണപിള്ള
ദൃശ്യരൂപം
994-1069. കഴിഞ്ഞ ശതാബ്ദത്തിലെ എണ്ണപ്പെട്ട ആദ്യവസാനവേഷക്കാരുടെ കൂട്ടത്തിൽ അദ്വിതീയനാണു കുറിച്ചി കൃഷ്ണപിള്ള. കാലകേയവധത്തിൽ അജ്ജുനൻ ഇദ്ദേഹത്തിന്റെ പ്രസിദ്ധ വേഷമാണ്. സലജ്ജോഹവും മറ്റും ഇദ്ദേഹത്തിനു സമാനമായി നടിക്കുവാൻ അക്കാലത്തു് ആരുംതന്നെ ഉണ്ടായിരുന്നില്ല. ഇതിനുപുറമേ സൗഗന്ധികത്തിൽ ഹനുമാനും ഉത്തരാസ്വയംവരത്തിൽ ബൃഹന്നളയും കൃഷ്ണപിള്ളയുടെ പ്രസിദ്ധ വേഷങ്ങളത്രേ. തിരുനാൾ മഹാരാജാവിൽനിന്നും രണ്ടു കൈയും വിരശൃംഖല സമ്മാനമായി ലഭിച്ചിട്ടുണ്ട്. കുറിച്ചി കൊച്ചപ്പിരാമന്മാരുടെ ഗുരുനാഥൻ കുറിച്ചി കൃഷ്ണപിള്ളയാകുന്നു.