Jump to content

കുറുപ്പ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവിതാംകൂറിലെ ( തെക്കൻ കേരളത്തിലെ) നായർ സമുദായത്തിലെ ചില ഉപജാതികളിലെ കുടുംബങ്ങൾക്ക് നൽകിയ സ്ഥാനപ്പേരാണ് കുറുപ്പ്. ഇവർ നാടുവാഴി വിഭാഗത്തിൽ പെടുന്നവരാണ്. ഇല്ലത്ത്നായർ വിഭാഗത്തിൽ പെടുന്നവർക്കാണ് ഈ സ്ഥാനപ്പേര് കൂടുതൽ ഉള്ളതെങ്കിലും മറ്റു ഉപജാതികളായ സ്വരൂപത്ത്, കിരിയത്ത് നായന്മാരിലും ഈ സ്ഥാനപ്പേര് കാണാറുണ്ട്. ഇത് കൂടാതെ പടകുറുപ്പ് എന്ന സ്ഥാനീയ നാമം വഹിക്കുന്നവരും ഉണ്ട്.വടക്കൻകേരളത്തിലെ കളരികുറുപ്പ് എന്നൊരു വിഭാഗം ഉണ്ടെങ്കിലും അവരുമായി ഇവർക്ക് യാതൊരു ബന്ധവുമില്ല. കളരിയിലും അഭ്യാസമുറകളും പയറ്റി തെളിഞ്ഞവർക്ക് രാജാക്കന്മാർ ഈ സ്ഥാനം കൊടുക്കാറുണ്ട്. നായന്മാരല്ലാത്ത വടക്കൻ കേരളത്തിലെ ആയോധന കലകളിൽ വൈധഗ്ദ്യം ഉള്ള ആളുകൾക്കും ഈ സ്ഥാനീയ നാമം കൊടുത്തിരുന്നു.

"https://ml.wikipedia.org/w/index.php?title=കുറുപ്പ്‌&oldid=3950332" എന്ന താളിൽനിന്ന് ശേഖരിച്ചത്