കുറൂളി ചേകോൻ
കുറൂളി ചേകോൻ[1] അഥവാ വാണിയകുറുവള്ളി കുഞ്ഞി ചേകവർ (Kurooli Chekkon)(1861-1913) പത്തൊൻപതാം നൂറ്റാണ്ടിൽ കോഴിക്കോട് ജില്ലയിൽ ജീവിച്ചിരുന്ന ഒരു കളരി യോദ്ധാവും പ്രമാണിമാർക്ക് എതിരെ പോരാടിയ നവോത്ഥാന നായകനുമാണ് കുറൂളി ചേകോൻ.[1] അദ്ദേഹം കടത്തനാടാൻ സിംഹം എന്നായിരുന്നു അറിയപ്പെട്ടിരുന്നത് (കുറിച്യരുടെ ഭാഷയിൽ കുറൂള്ളി ചേക്വൻ എന്ന പേരിലും ഇന്നറിയപ്പെടുന്നുണ്ട്). വടക്കൻ പാട്ടിലെ ഒരു ഭാഗമായ ഒറ്റപാട്ട്ലൂടെയാണ് ഇദ്ദേഹത്തെ പറ്റിയുള്ള കഥകൾ പ്രചരിചത്, ഇതിൽ കടത്തനാടൻ വീരനും റോബിൻ ഹുഡ്മാണ് ഇദ്ദേഹം എന്നു പറയപ്പെടുന്നു.[2]
വാണിയകുറുവള്ളി കുഞ്ഞി ചേകവർ | |
---|---|
കുറൂളി ചേകോൻ | |
സ്ഥാനാരോഹണം | ജൂൺ 6, 1861 |
പൂർണ്ണനാമം | വാണിയകുറുവള്ളി കുഞ്ഞി ചേകവർ |
പദവികൾ | കടത്തനാടൻ സിംഹം, നവോഥാന നായകൻ |
പിൻഗാമി | കണ്ണൻ |
ഭാര്യ | |
പിതാവ് | ഓണക്കൻ |
മാതാവ് | നന്ദി |
മതവിശ്വാസം | ഹിന്ദു |
ജീവചരിത്രം
[തിരുത്തുക]കോഴിക്കോട് കടത്തനാട്ടിലെ ഇന്നത്തെ വടകര വെള്ളിയോട് ദേശത്തു ഇടത്തരം തീയർ കടുംബമായ വാണിമേലിൽ ചടയച്ചംകണ്ടി എന്ന വീട്ടിൽ ഒണക്കൻ-മന്ദി ദമ്പതികളുടെ രണ്ടാമത്തെ മകനായി 1861 മാർച്ച് 12-നാണ് വാണിമേലിൽ ചടച്ചയംകണ്ടി കുഞ്ഞി ചേകവർ അഥവാ കുറൂളി ചേകോൻ ജനിക്കുന്നത്. കിടഞ്ഞോത്ത് കളരിയിൽ കണ്ണൻ ഗുരുക്കൾ, കതിരൂർ ചന്തു ഗുരുക്കളുടെയും ശിക്ഷണത്തിൽ കളരി പഠിച്ച അദ്ദേഹത്തെ വെല്ലാൻ അന്ന് ആ പ്രദേശത്ത് ആരുമുണ്ടായിരുന്നില്ല.[2]
പശ്ചാത്തലം
[തിരുത്തുക]ജാതി-മത ചിന്തകള്ക്കതീതമായി മാപ്പിളമാരുടേയും, പാവപ്പെട്ട നായന്മാരുടേയും, ആദിവാസികളുടേയും മറ്റ് എല്ലാ ജനങ്ങളുടേയും ഉറ്റ തോഴനും ആരാധ്യ പുരുഷനുമായിരുന്ന കുറൂളി ചേകവന് വളരെ പെട്ടന്ന് തന്നെ കടത്തനാട് രാജാവിന്റേയും, ബ്രിട്ടീഷ് സർക്കാരിന്റെയും കണ്ണിലെ കരടായി മാറി.[2] കടത്തനാട് രാജാവിന് അവകാശം ഇല്ലാത്ത വെള്ളിയോട് ദേശത്തു ബ്രിട്ടീഷ്കാരുടെ സഹായത്തോടെ രാജാവ് നികുതി പിരിക്കാൻ ആരംഭിച്ചത് ഇത് കുരൂളി ചേകവൻ ചോദ്യം ചെയ്തു. ഇതിനെതിരെ രാജാവിന്റെ അധീനതയിലുള്ള പാനോം മലയിൽ അവരുടെ അനുവാദം കൂടാതെ കുറുളി ചേകവൻ കൃഷി ചെയ്യുകയും ആ വിളവ് നികുതി നൽകാതെ പാവങ്ങൾക്ക് വീതിച്ചു നൽകുകയും ചെയ്തു. തമ്പുരാക്കന്മാർ നാടുവാണിരുന്ന കാലത്താണ് ചേകോന്റെ ഈ ധീരകൃത്യം, ഇത് രാജാവിന്റെയും ശിങ്കിടികളായ മറ്റു ജന്മിമാരുടെയും ശത്രുത ക്ഷണിച്ചു വരുത്തി. രാജാവിനെ വെല്ലുവിളിച്ചു ജീവിക്കുന്ന അഭ്യാസിയായ ചെകോനെ വകവരുത്തുവാൻ ഇവർ കച്ചകെട്ടി, ചെകോനെതിരെ വിടുന്ന വാടക കോലയാളികൾ നിരന്തരം പരാജയം ഏറ്റുവാങ്ങുക പതിവായിരുന്നൂ ചേകവന്റെ കളരി അഭ്യാസത്തിനു മുൻപിൽ.[2]ഒരു ദിവസം കൊയ്യോത്ത് തമ്പുരാക്കന്മാരുടെ കോവിലകത്തിനു മുൻപിൽവച്ചുണ്ടായ ചേകോന്റെ അഭ്യാസം കണ്ട് കോവിലകത്തെ തമ്പുരാട്ടിയെ വരെ ആകൃഷ്ടയാക്കി.[2]
സാധാരണക്കാർക്ക് വേണ്ടി പോരാടിയ ചേകോൻ അധികം വൈകാതെ തന്ന വിലങ്ങാടൻ മലയോരത്തെ കുറിച്യരുടെ രക്ഷകനായി മാറി. ഒരുകാലത്തു നാട്ടിലെ പ്രധാന ഉത്സവങ്ങളായ തിറയാട്ട് മഹോത്സവങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും അടിപിടികളും പരിഹരിച്ചിരുന്നതും ചേകോനായിരുന്നു. ചേകോന്റെ മേൽനോട്ടത്തിലായിരുന്നു മിക്ക ക്ഷേത്രങ്ങളിലും ഉത്സവങ്ങൾ നടന്നിരുന്നത്. യഥാർത്ഥത്തിൽ ചേകവൻ കള്ളനായിരുന്നില്ല കള്ളനാക്കി മുദ്ര കുത്തിയത് കൊണ്ട് പിന്നീട് കള്ളനായി എന്നാണ് ചരിത്രം. പ്രമാണികളും സമ്പന്നരുമായവരുടെ വീടുകളിൽ നിന്നും പണവും ധാന്യങ്ങളും മോഷ്ടിച്ച് ദരിദ്രർക്കും മക്കളെ വിവാഹം കഴിപ്പിക്കാൻ നിർവ്വാഹമില്ലാത്തവർക്കും കൊടുക്കുന്നതും ചേകോന്റെ രീതിയായിരുന്നു. സമ്പന്നരുടെ വീടുകളിൽ നിന്നും ഇങ്ങനെ ചെയ്യുമ്പോൾ "ഈ പണം എടുത്തത് കുറൂളി കുഞ്ഞിച്ചേകോൻ" എന്നൊരു കുറിപ്പും വെക്കുമായിരുന്നു.ചേകോനെ പേടിച്ച് ആരും പരാതിപ്പെടാറില്ല. കടത്തനാടിന്റെ റോബിൻഹുഡ് ആയിരുന്നു കുറൂളി ചേകോൻ. മാടമ്പികൾ ചേകോനെ കൊല്ലാനായി അയച്ച വാടക കൊലയാളികൾ നിരന്തരം പരാജയപ്പെട്ടതിനെത്തുടർന്ന് ചേകോനെതിരെ കള്ളക്കേസുണ്ടാക്കി ബ്രിട്ടീഷ് പോലീസിനെക്കൊണ്ടും കോടതിയെക്കൊണ്ടും ചേകോനെ ഒതുക്കാനുള്ള ശ്രമമാണ് പിന്നീടു നടന്നത്. ഇതൊന്നും അധികാരി വർഗത്തിന് സഹിച്ചില്ല. അവർ ചേക്കോനെ തകർക്കാൻ ഗുഡാലോചന നടത്തി. നാട്ടിൽ മോഷണങ്ങൾ പെരുകുകയാണെന്നും അത് ചെയുന്നത് കുഞ്ഞി ചെക്കോനാണെന്നും ജന്മിമാർ വാദിച്ചു. ബ്രിട്ടീഷ് കോടതിയിൽ വിശ്വാസമുണ്ടായിരുന്ന ചേകോൻ കേസുമായി സഹകരിക്കുകയും, കള്ളക്കേസായതിനാൽ സത്യം കോടതിക്ക് ബോധ്യപ്പെട്ട് കുറ്റവിമുക്തനാക്കപ്പെടുമെന്നും ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാൽ, കടത്തനാടൻ രാജാവും പ്രമാണിമാരും ചേകോനെതിരെ ധാരാളം കള്ള സാക്ഷികളെ ഹാജരാക്കി. അങ്ങനെ ചെയ്യാത്ത കളവിന്റെ പേരിൽ കോടതി 12 വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചു. വിധി പ്രഖ്യാപിച്ച ഉടൻ ചേകോൻ സമർത്ഥമായി രക്ഷപ്പെട്ട് ഒളിവിൽ പോയി. (വയനാട്ടിലെ കുറിച്യരോടൊപ്പം പിന്നീട് 11 വർഷത്തെ ഒളിവു ജീവിതം).[2][1]അവിടെ നിന്നും ഓടി രക്ഷപ്പെട്ട് ചെകൊൻ നല്ല ഒഴുക്കുള്ള വാണിമേൽ പുഴ നീന്തി കടന്നു. അദ്ദേഹം ഒരു കാവിലാണ് എത്തിച്ചേർന്നത്. അവിടെയൊരു കാരണവർ വിളക്കു തെളിയിക്കുകയായിരുന്നു. ഇത്രയും ആഴമേറിയ പുഴയിലൂടെ നീന്തി വരുന്ന ചെക്കോനെ അത്ഭുതത്തോടെയാണ് കാരണവർ വീക്ഷിച്ചത്. ഇത് ഏതു കവാണെന്നു ചെക്കോൻ ചോദിച്ചു. ഇത് കുറുളിക്കവാണെന്നും സ്വത്തു തർക്കം മൂലവും, അടിപിടി കാരണവും ഇവിടെ ഉത്സവം നടക്കുന്നില്ലായെന്നും അതുകൊണ്ട് തന്നെ നാട്ടിൽ കുറെ അനിഷ്ട സംഭവങ്ങൾ നടക്കുന്നുണ്ട് എന്ന് കരഞ്ഞുകൊണ്ട് കാരണവർ മറുപടി നൽകി. ഉത്സവം ഞാൻ നടത്തിക്കാണിക്കാമെന്നു ചെക്കോൻ വാക്കു നൽകുന്നു. കളരി പഠിച്ച ചെക്കോനെ ശത്രുക്കൾക്കു പേടിയാണ്. അങ്ങനെ അദ്ദേഹത്തിന്റെ കാവലിൽ ഉത്സവം നടക്കുന്നു.[2]കുറുളിക്കാവിലെ ഉത്സവം നടത്താൻ സഹായിച്ചതുകൊണ്ടു ചേകവൻ കുറുളി ചെക്കോനായി എന്നാണ് ചരിത്രം.
അതിനുശേഷം ഇദ്ദേഹം ജന്മിമാരുടെ പത്തായങ്ങളും മറ്റും കൊള്ളയടിച്ചു പാവങ്ങൾക്ക് നല്ക്കാൻ തുടങ്ങി. ചേകോനെക്കൊണ്ട് പൊറുതിമുട്ടിയ തമ്പുരാക്കന്മാർ അദ്ദേഹത്തെ പിടിക്കാൻ നാടുമുഴുവൻ ആളുകളെ ഏർപ്പാടാക്കി. പാനോം, ചിറ്റാരി, അടച്ചിപ്പാറ എന്നിങ്ങനെ നിരവധി സ്ഥലങ്ങളിൽ അദ്ദേഹം ഒളിവിൽ താമസിച്ചു.[2]ഒളിവിലായിരുന്നപ്പോഴും പാവങ്ങളുടെ ഈ രക്ഷകൻ വേഷം മാറി വന്നു അവരെ അത്ഭുതപ്പെടുത്തിയതും ചരിത്രമാണ്, ഒടുവിൽ വയനാട്ടിലെ കാട്ടിൽ വിശ്രമിക്കാൻ മരച്ചുവട്ടിൽ ഉറങ്ങികൊടിരുന്ന ചെകൊനെ 1913 ൽ ഫെബ്രുവരി 14ൽ, വേലിയേരി ചന്തു, തേനിയെടൻ കുഞ്ഞൻ എന്നിവർ ഒളിഞ്ഞിരുന്നു വിഷം പുരട്ടിയ അമ്പയതും വെടിവെച്ചും കൊന്നു. ബ്രിട്ടീഷ് രേഖകളിൽ കുറൂളി ചേകോന്റെ മരണം രജിസ്റ്റർ ചെയ്തിട്ടുണ്ട്.[2][1][3][4]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 A.Ayyappan (1990). Ecology, economy, Mtriliny, Fertility of Kurichya. B.R.Publishing Corporation. p. 75. ISBN 9788170186113.
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 Vishnumangalm Kumar, "Kuroolli Chekon: Charithram Thamaskaricha Kadathanadan Simham" (Keralasabdam, 2007-9-2),Page 30-33, ISBN:96220924
- ↑ Malayala Manorama, "Veera Nayakan -kurooli chekon"news reporting (2011). Kozhikode presents
- ↑ Tharathamyapathanasangham. (1999), "500 Varshatte Keralam" (Malayalam). Collection of articles on the culture study of the kerala, India ISBN 9788187378020