കുറ്റവും ശിക്ഷയും
ദൃശ്യരൂപം
പ്രമാണം:Crimeandpunishmentcover.png | |
കർത്താവ് | ഫിയോദർ ദസ്തയേവ്‌സ്കി |
---|---|
യഥാർത്ഥ പേര് | Преступление и наказание |
ഭാഷ | റഷ്യൻ |
സാഹിത്യവിഭാഗം | Philosophical Novel |
പ്രസാധകർ | The Russian Messenger (series) |
പ്രസിദ്ധീകരിച്ച തിയതി | 1866 |
OCLC | 26399697 |
891.73/3 20 | |
LC Class | PG3326 .P7 1993 |
പ്രമുഖ റഷ്യൻ നോവലിസ്റ്റ് ഫിയോദർ ദസ്തയേവ്‌സ്കി രചിച്ച കൃതിയാണ് കുറ്റവും ശിക്ഷയും (ഇംഗ്ലീഷ്: Crime and Punishment). ലോകനോവൽ ചരിത്രത്തിലെ ഏറ്റവും മികച്ച രചനകളിലൊന്നായിത് കണക്കാക്കപ്പെടുന്നുണ്ട്. ദെസ്തയോവ്സ്കിയെ സാഹിത്യലോകത്ത് അനിഷേധ്യനാക്കുന്നതില് ഈ നോവൽ മികച്ച പങ്കു വഹിച്ചു. റഷ്യയിലെ അതി ദരിദ്രമായ കാലഘട്ടത്തിൽ ജീവിതം തള്ളി നീക്കുന്ന റാസ്കോള്നിക്കോവ് എന്ന കഥാപാത്രത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. തന്റെ ക്രൂരയായാ വീട്ടുടമസ്ഥയെ കൊല്ലുന്നതും, ശേഷം സൈബീരീയയിലേക്ക് നാടുകടക്കുന്നതും, സ്വയം ശിക്ഷ വിധിക്കുന്നതും വഴി, മനുഷ്യന്റെ ജീവിത്തതിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് വിശദീകരണം തേടുന്നുണ്ട് കഥാകൃത്ത്. മനുഷ്യ മനസ്സിനെ ഏറ്റവും നന്നായി കീറിമുറിക്കുന്ന മനശാസ്ത്രജ്ഞനാണ് ദെസ്തയോവ്സ്കി എന്ന വിശേഷണങ്ങളെ ശരിവക്കുന്നു നോവൽ കൂടിയാണ് കുറ്റവും ശിക്ഷയും.