Jump to content

കുറ്റിപ്പുറം കേശവൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ പ്രമുഖനായ കവിയാണ് കുറ്റിപ്പുറത്ത് കേശവൻ നായർ. വള്ളത്തോൾ കളരിയെന്ന സഹൃദയ സദസ്സിലെ അംഗമായ കവിയായാണ്‌ പൊതുവേ അറിയപ്പെടുന്നതെങ്കിലും കവിതാരചനയിൽ തനതായ ഒരിടം മലയാളകവിതാ ലോകത്ത് അദ്ദേഹം നേടിയെടുത്തിരുന്നു. കേരളത്തിന്റെ പച്ചയായ ഗ്രാമീണജീവിതം വരച്ചുകാട്ടുന്നതായിരുന്നു അദ്ദേഹത്തിന്റെ മിക്ക കവിതകളും.

ജീവിതരേഖ

[തിരുത്തുക]

വള്ളത്തോൾ കൊച്ചുണ്ണി മേനോന്റേയും കുറ്റിപ്പുറത്തു മീനാക്ഷി അമ്മയുടേയും പുത്രനായി തിരുവില്വാമലയ്ക്കടുത്തുള്ള കുറ്റിപ്പുറത്തു വീട്ടിൽ 1882- ഓഗസ്റ്റ് 28 ന് (കൊല്ലവർഷം 1058) കേശവൻ നായർ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ഗുരുകുലത്തിലായിരുന്നു. തൃശൂർ ബോയ്സ് സ്കൂളിൽ ഒരു ഭാഷാദ്ധ്യാപകനായി ജോലി ചെയ്തിട്ടുള്ള അദ്ദേഹം 1921 ൽ എറണാകുളം മഹാരാജാസ് കോളജിലും ഒരു ഭാഷാദ്ധ്യാപകനായി നിയമിതനാകുകയും 17 വർഷക്കാലം അവിടെ തുടരുകയും ചെയ്തു. പ്രശസ്ത കവി വള്ളത്തോളിന്റെ സഹോദരി അമ്മാളുക്കുട്ടി അമ്മയെ അദ്ദേഹം വിവാഹം ചെയ്തു. നവ്യോപഹാരം, കാവ്യോപഹാരം, ഓണം കഴിഞ്ഞു (കാവ്യ സമഹാരങ്ങൾ), പ്രപഞ്ചം, സുഭാഷിതങ്ങൾ എന്നിവയാണ്‌ അദ്ദേഹം രചിച്ച പ്രധാന കൃതികൾ. പ്രതിമാനാടകം, അഭിജ്ഞാന ശാകുന്തളം എന്നിവയുടെ വിവർത്തനങ്ങളും അദ്ദേഹം തയ്യാറാക്കിയിരുന്നു.

(ഗ്രാമീണകന്യകയിൽ നിന്ന്......)

ഈ തത്ത്വസൂക്തം എഴുതിയ കുറ്റിപ്പുറത്തു കേശവൻ നായർ സാഹിത്യമഞ്ജരിയുടെ രചനാതന്ത്രങ്ങൾ ശരിക്കും ശീലിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നു. ജനസാമാന്യത്തിന്റെ കവിതയാണ് കേശവൻ നായർ പകർന്നത്. അദ്ദേഹത്തിന്റെ എണ്ണപ്പെട്ട കാവ്യസമാഹാരം കാവ്യോപഹാരമാണ്. ഗ്രാമീണ ജീവിതത്തിന്റെ നന്മകളാണ് ഇതിലെ പ്രതിപാദ്യം.

1959 ജനുവരി 16 ന് അദ്ദേഹം അന്തരിച്ചു.