കുറ്റ്യാടി ചുരം
ദൃശ്യരൂപം
കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപാലം വഴി വയനാട് പോകുമ്പോൾ ഈ പ്രകൃതി രമണീയം ആയ ചുരം റോഡിലൂടെ ആണ് കടന്ന് പോകുന്നത്. പത്ത് ഹെയർ പിൻ വളവുകൾ ഉള്ള ഈ സംസ്ഥാന പാതയിലൂടെ നൂറ് കണക്കിന് വാഹനങ്ങൾ ദിവസവും കടന്നു പോകുന്നു[1]. ധാരാളം വിനോദ സഞ്ചാരികൾ ഈ വഴി വയനാട് ഊട്ടി യാത്രകൾക്കായി തിരഞ്ഞെടുക്കുന്നു[2]. പക്രന്തളം ചുരം എന്നൊരു പേരും ഇതിനുണ്ട്. കുറ്റ്യാടി-പക്രന്തളം റോഡായ SH54ൽ ആണ് ഈ ചുരം.പഴശ്ശി രാജയുടെ പടയോട്ട മേഖലകൾ ആയിരുന്ന ഇവിടെ അടുത്ത പ്രദേശം ആയ പൊയിലോംചാൽ മലയിൽ നിന്നും അദ്ദേഹത്തിന്റെ എന്ന് കരുതുന്ന വാൾ പിടിയും ഒളി സങ്കേതം ആയിരുന്ന ഗുഹയും കണ്ടെത്തിയിട്ടുണ്ട്.