കുളച്ചൽ യൂസുഫ്
ദൃശ്യരൂപം
കുളച്ചൽ യൂസുഫ് | |
---|---|
ജനനം | യൂസുഫ് കുളച്ചൽ |
തൊഴിൽ | തമിഴ് സാഹിത്യകാരൻ, വിവർത്തകൻ |
അറിയപ്പെടുന്ന കൃതി | തിരുടൻ മണിയൻപിള്ളൈ |
തമിഴ് സാഹിത്യകാരൻ, വിവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് കുളച്ചൽ യൂസുഫ്. ജി.ആർ. ഇന്ദുഗോപന്റെ ‘തസ്കരൻ മണിയൻ പിള്ളയുടെ ആത്മകഥ’ എന്ന കൃതി തമിഴിൽ മൊഴി മാറ്റി തിരുടൻ മണിയൻപിള്ളൈ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ആ കൃതിക്ക് വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു[1]
ജീവിതരേഖ
[തിരുത്തുക]ദാരിദ്ര്യം മൂലം പഠനം മുടങ്ങിയിട്ടും വായനയിലൂടെ മലയാളം പഠിച്ചെടുത്തു വിവർത്തകനായി മാറിയ ആളാണ് കന്യാകുമാരി സ്വദേശിയായ കുളച്ചൽ യൂസുഫ്. ധാരാളം മലയാള കൃതികൾ തമിഴിലേക്കു മൊഴി മാറ്റി.
കൃതികൾ
[തിരുത്തുക]- ‘തസ്കരൻ മണിയൻ പിള്ളയുടെ ആത്മകഥ’
പുരസ്കാരങ്ങൾ
[തിരുത്തുക]- വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം[2]