കുള്ളൻ കുടമരം
കുള്ളൻ കുടമരം | |
---|---|
കുള്ളൻ കുടമരം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | S. arboricola
|
Binomial name | |
Schefflera arboricola |
തായ്‌വാനിലേയും ചൈനീസ് പ്രവിശ്യയായ ഹൈനാനിലേയും സ്വദേശിയായ ഒരു സപുഷ്പി സസ്യമാണ് കുള്ളൻ കുടമരം (dwarf umbrella tree)[1][2]. ശാസ്ത്രനാമം:Schefflera arboricola. കുടമരത്തിന്റെ (Schefflera actino phplla) ഒരു ചെറിയ പതിപ്പായി കാണപ്പെടുന്നതിനാലാണ് ഈ പേര് ലഭിച്ചത്. പത്ത് മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു എവർഗ്രീൻ കുറ്റിച്ചെടിയാണ് ഇത്.
കൃഷി
[തിരുത്തുക]കുള്ളൻ കുടമരം ഏത് കാലാവസ്ഥയിലും വളരുന്നു. എന്നാൽ, കഠിനമായ മഞ്ഞ് വീഴ്ചയുള്ള ഇടങ്ങളിൽ വളർച്ച മുരടിക്കുന്നു. ഇലകളുടെ നിറം ഘടന എന്നിവയിൽ വൈവിധ്യം പുലർത്തുന്ന നിരവധി ഇനങ്ങൾ കാണപ്പെടുന്നു. ബോൺസായ് ആയി വളർത്തുന്നതിന് ഈ സസ്യം വളരെ അനുയോജ്യമാണ്.
വിഷ സാന്നിദ്ധ്യം
[തിരുത്തുക]മൃഗങ്ങൾക്ക് ഹാനികരമായ വിഷാംശം അടങ്ങിയതാണ് ഈ സസ്യം. കാൽസ്യം ഓക്സലേറ്റ് പരലുകളാണ് വിഷാംശമുണ്ടാക്കുന്ന ഘടകം. സസ്യ ഭാഗം ആഹരിക്കുന്ന ജന്തുക്കളുടെ കലകളെ ഈ കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റലുകൾ നശിപ്പിക്കുന്നു. കരളിന്റേയും വൃക്കകളുടേയും പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. അതിനാൽ, വളർത്തുമൃഗങ്ങളേയും കുട്ടികളേയും ഈ സസ്യത്തിൽ നിന്നും അകറ്റി നിർത്തേണ്ടതാണ്.
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Ohashi, Hiroyoshi (1993). "Araliaceae". In Huang, Tseng-chieng (ed.). Flora of Taiwan. Vol. 3 (2nd ed.). Taipei, Taiwan: Editorial Committee of the Flora of Taiwan, Second Edition. p. 1002. ISBN 957-9019-41-X. Retrieved 14 March 2013.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Qibai Xiang & Porter P. Lowry. "Schefflera arboricola". Flora of China. Missouri Botanical Garden, St. Louis, MO & Harvard University Herbaria, Cambridge, MA. Retrieved 14 March 2013.
പുറം കണ്ണികൾ
[തിരുത്തുക]- Fukubonsai, information about Schefflera arboricola as indoor bonsai.