Jump to content

കുഴിപ്പുറം വെറ്റില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെറ്റിലകളീൽ ഏറ്റവും പ്രശസ്തമാണ് കുഴിപ്പുറം വെറ്റില. മലപ്പുറം ജില്ലയിൽ വേങ്ങര-ഒതുക്കുങ്ങൽ പാതയിലാണ് കുഴിപ്പുറം. ഇവിടെ ഉണ്ടാകുന്നതുകൊണ്ടാകാം ഈ ബ്രാന്റഡ് വെറ്റിലക്ക് ഈ പേർ വന്നത്. മറ്റു വെറ്റിലകളെക്കാൾ നാലിരട്ടിവരെ വിലക്കാണ് കുഴിപ്പുറം വെറ്റില വിറ്റുപോകുന്നത്. വെറ്റിലമുറുക്കിൽ നിഷ്ഠയുള്ളവർ കുഴിപ്പുറം വെറ്റില തിരഞ്ഞ് വരുമെന്ന് കച്ചവടക്കാർ പറയുന്നു. പാകിസ്താനിലേക്കാണ് കേരളത്തിൽ തിരൂർ കേന്ദ്രമായി വെറ്റില കയറ്റുമതി ചെയ്യുന്നത്.[1]

  1. http://www.emalayalee.com/varthaFull.php?newsId=82149
"https://ml.wikipedia.org/w/index.php?title=കുഴിപ്പുറം_വെറ്റില&oldid=2556348" എന്ന താളിൽനിന്ന് ശേഖരിച്ചത്