കോവിഡ്-19 പകർച്ച വ്യാധി കുവൈറ്റിൽ
രോഗം | കോവിഡ്-19 |
---|---|
Virus strain | SARS-CoV-2 |
സ്ഥലം | കുവൈറ്റ് |
ആദ്യ കേസ് | കുവൈറ്റ് സിറ്റി |
Arrival date | 24 ഫെബ്രുവരി 2020 |
ഉത്ഭവം | ചൈന |
സ്ഥിരീകരിച്ച കേസുകൾ | 6,289[1] |
സംശയാസ്പദമായ കേസുകൾ‡ | N.A. |
ഭേദയമായവർ | 2,219[1] |
മരണം | 42[1] |
മൊത്തം ILI കേസുകൾ | 3,291[1] |
Official website | |
വെബ്സൈറ്റ് | corona.e.gov.kw |
‡ Suspected cases have not been confirmed as being due to this strain by laboratory tests, although some other strains may have been ruled out. |
2020 ഫെബ്രുവരി 24 നാണ് കുവൈത്തിൽ കൊറോണ വൈറസ് (COVID-19) എന്ന പകർച്ചവ്യാധി ആദ്യമായി സ്ഥിരീകരിച്ചത്. 2020 മെയ് 6 ലെ കണക്കനുസരിച്ച് കുവൈറ്റിൽ 6,289 സ്ഥിരീകരിച്ച കോവിഡ് -19 കേസുകളും, 2,219 രോഗമുക്തിയും, 42 മരണങ്ങളും കണ്ടെത്തി.
അടിയന്തര സേവനങ്ങൾ ഒഴികെയുള്ള എല്ലാ സർക്കാർ മേഖലകളിലെയും പ്രവർത്തനങ്ങൾ സർക്കാർ 2020 മാർച്ച് 11 അർദ്ധരാത്രി മുതൽ നിർത്തിവെച്ചു. എല്ലാ വാണിജ്യ വിമാന യാത്രകളും വിദേശ യാത്രകളും 2020 മാർച്ച് 14 അർദ്ധരാത്രി മുതൽ നിർത്തിവച്ചു. 2020 മാർച്ച് 22 മുതൽ ഭാഗിക കർഫ്യൂ നടപ്പാക്കി, അതിനാൽ വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 4 വരെ കർഫ്യൂ സമയം ഉണ്ടായിരുന്നു. 2020 ഏപ്രിൽ 6 ന് ഇത് ഭേദഗതി ചെയ്തു. പിന്നീടുള്ള കർഫ്യൂ സമയം അവസാനിക്കുന്നത് രാവിലെ 6 വരെ നീട്ടി. 2020 ഏപ്രിൽ 24 ന് വിശുദ്ധ റമദാൻ ആരംഭിച്ചതോടെ, ഭാഗിക കർഫ്യൂ വൈകുന്നേരം 4 മണി മുതൽ രാവിലെ 8 മണി വരെയാക്കി ഭേദഗതി ചെയ്തു. വൈകിട്ട് 5 മുതൽ പുലർച്ചെ 1 വരെ കർശന നിയന്ത്രണ വ്യവസ്ഥയിൽ ഭക്ഷണസാധനങ്ങളുടെ ഡെലിവറികൾക്ക് പ്രത്യേക അനുമതി നൽകി.
പശ്ചാത്തലം
[തിരുത്തുക]2020 ജനുവരി 12 ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൈനയിലെ ഹുബെ പ്രവിശ്യയിലുള്ള വുഹാൻ പട്ടണത്തിലുള്ള ഒരു കൂട്ടം ആളുകളിൽ ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമായത് ഒരു പുതിയ കൊറോണ വൈറസ് ആണെന്ന് സ്ഥിരീകരിച്ചു, ഈ പകർച്ചവ്യാധി യെ കുറിച്ച് ചൈന 2019 ഡിസംബർ 31 ന് ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്തിരുന്നു. [2]
കോവിഡ്-19 ന്റെ മരണനിരക്ക് 2003 ലെ സാർസ് വൈറസിനേക്കാൾ വളരെ കുറവാണ്, [3] [4] എങ്കിലും വ്യാപനം ഗണ്യമായി വർദ്ധിച്ചു. [5]
ടൈംലൈൻ
[തിരുത്തുക]ഫെബ്രുവരി 2020
[തിരുത്തുക]
ഫെബ്രുവരി 24-ന് ഇറാനിൽനിന്ന് എത്തിയ 3 പേരിലാണ് ആദ്യമായി കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. അതിലൊരാൾ 53 വയസുള്ള കുവൈറ്റ് പൗരനും, മറ്റേയാൾ 61 വയസ്സുള്ള സൗദി പൗരനുമാണ്.[6] അന്നേദിവസം തന്നെ പുതിയ രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു.[7] ഫെബ്രുവരി 24-ന് കുവൈറ്റിൽ ആകെമൊത്തം 5 സ്ഥിരീകരിച്ച കേസുകളായി.[8]
ഫെബ്രുവരി 25ന് ഇറാനിൽ നിന്ന് എത്തിയ 4 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. [9] ഫെബ്രുവരി 25 ന് കുവൈത്തിൽ മൊത്തം 9 കേസുകളായി.
[ അവലംബം ആവശ്യമാണ് ]
ഫെബ്രുവരി 26ന് ഇറാനിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് 16 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു . [10] ഫെബ്രുവരി 26 അവസാനത്തോടെ മൊത്തം 25 കേസുകൾ കുവൈത്തിൽ സ്ഥിരീകരിച്ചു.
[ അവലംബം ആവശ്യമാണ് ]
ഫെബ്രുവരി 27 ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇറാനിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട 18 പുതിയ കേസുകൾ പ്രഖ്യാപിച്ചു. [11] ഫെബ്രുവരി 27 അവസാനം മൊത്തം 43 കേസുകൾ കുവൈത്തിൽ സ്ഥിരീകരിച്ചു.
[ അവലംബം ആവശ്യമാണ് ]
ഫെബ്രുവരി 28 ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇറാനിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട പുതിയ 2 കേസുകൾ പ്രഖ്യാപിച്ചു. [12] ഫെബ്രുവരി 28 അവസാനത്തോടെ മൊത്തം 45 കേസുകൾ കുവൈത്തിൽ സ്ഥിരീകരിച്ചു.
[ അവലംബം ആവശ്യമാണ് ]
ഫെബ്രുവരി 29ന് പുതിയ കേസുകളൊന്നുമില്ലെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
[ അവലംബം ആവശ്യമാണ് ]
മാർച്ച് 2020
[തിരുത്തുക]മാർച്ച് 11ന് ചരക്ക് വിമാനങ്ങൾ ഒഴികെയുള്ള എല്ലാ യാത്ര വിമാനങ്ങളുടെയും കുവൈറ്റിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകളെല്ലാം എല്ലാം തന്നെ മാർച്ച് 13 മുതൽ താൽക്കാലികമായി നിർത്തി വയ്ക്കുവാൻ കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ തീരുമാനിച്ചു. [ അവലംബം ആവശ്യമാണ് ] മാർച്ച് 12 ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം 8 പുതിയ കേസുകൾ പ്രഖ്യാപിച്ചു, ഇതോടെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 80 ആയി. [ അവലംബം ആവശ്യമാണ് ] മാർച്ച് 13 ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം 20 പുതിയ കേസുകൾ പ്രഖ്യാപിച്ചു, അങ്ങനെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 100 ആയി. പബ്ലിക് അതോറിറ്റി ഓഫ് അഗ്രികൾച്ചറൽ അഫയേഴ്‌സ് ആന്റ് ഫിഷ് റിസോഴ്‌സസ് പൊതു പാർക്കുകൾ എല്ലാം തന്നെ അടച്ചു. ഉച്ചകഴിഞ്ഞുള്ള ഇസ്ലാം മത പ്രാർത്ഥനകൾ വീട്ടിൽ വെച്ച് നടത്തണമെന്നും, പകർച്ചവ്യാധിയുടെ സമയത്ത് വെള്ളിയാഴ്ചത്തെ മസ്ജിദിൽ നടത്തുന്ന പ്രാർത്ഥനയിൽ ആരുംതന്നെ പങ്കെടുക്കരുതെന്നും അവ്‌കാഫ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം പ്രഖ്യാപിച്ചു.
മാർച്ച് 15 ന് പുതിയ 11 കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കുവൈറ്റിലെ ആകെ രോഗികളുടെ എണ്ണം 123 ആയി.
മാർച്ച് 18 ന് ആരോഗ്യ മന്ത്രാലയം 6 പുതിയ കേസുകൾ പ്രഖ്യാപിച്ചു. 14,000 ത്തിലധികം സ്വൈപ്പ് പരിശോധനകൾ ഈ ഘട്ടത്തിൽ നടത്തി.
മാർച്ച് 21 ന് 17 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. അങ്ങനെ ആകെ രോഗികളുടെ എണ്ണം 176 ആയി.
ഏപ്രിൽ 2020
[തിരുത്തുക]ഏപ്രിൽ ഒന്നിന് 28 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. അങ്ങനെ ആകെ മൊത്തം സ്ഥിരീകരിച്ച കേസുകൾ 317 ആയി. [13]
ഏപ്രിൽ 2 ന് 25 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അങ്ങനെ ആകെ മൊത്തം രോഗികൾ 342 ആയി. [14]
ഏപ്രിൽ 3 ന് 75 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. അങ്ങനെ രോഗികളുടെ എണ്ണം 417 ആയി ഉയർന്നു. [15]
ഏപ്രിൽ 4 ന് 46 വയസുള്ള ഒരു ഇന്ത്യൻ പൗരൻ വൈറസ് ബാധിച്ച് മരിച്ചു. അങ്ങനെ രാജ്യത്തെ വൈറസ് ബാധിച്ചുള്ള ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു.
മൊത്തം 455 കേസുകളിൽ 62 പുതിയ കേസുകൾ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. [16]
ഏപ്രിൽ 5 ന് പുതിയ 77 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യത്തെ രോഗികളുടെ എണ്ണം മൊത്തം 556 ആയി. [17]
ഏപ്രിൽ 6 ന് ആരോഗ്യ മന്ത്രാലയം മൊത്തം 665 കേസുകളിൽ 109 പുതിയ കേസുകളും 4 പേര് രോഗ സൗഖ്യം നേടിയതായും അറിയിച്ചു. [18]
ഏപ്രിൽ 7 ന് ആരോഗ്യ മന്ത്രാലയം മൊത്തം 743 കേസുകളിൽ 78 പുതിയ കേസുകളും, രണ്ടു പേർ രോഗസൗഖ്യം നേടിയതായും പ്രഖ്യാപിച്ചു. [19]
ഏപ്രിൽ 8 ന് ആരോഗ്യ മന്ത്രാലയം മൊത്തം 855 കേസുകളിൽ 112 പുതിയ കേസുകളും, 6 പേർ രോഗസൗഖ്യം നേടിയതായും പ്രഖ്യാപിച്ചു. [20]
ഏപ്രിൽ 9 ന് ആരോഗ്യ മന്ത്രാലയം മൊത്തം 910 കേസുകളിൽ 55 പുതിയ കേസുകൾ പ്ര ന ഖ്യാപിച്ചു. [21]
ഏപ്രിൽ 10 ന് മൊത്തം 993 കേസുകളിൽ, 83 പുതിയ കേസുകൾ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. [22]
ഏപ്രിൽ 11 ന് ആരോഗ്യ മന്ത്രാലയം കുവൈത്തിൽ മൊത്തം 1,154 കേസുകളിൽ 161 പുതിയ കേസുകൾ പ്രഖ്യാപിച്ചു. [23]
ഏപ്രിൽ 12 ന് ആരോഗ്യ മന്ത്രാലയം കുവൈത്തിൽ മൊത്തം 1,234 കേസുകളിൽ 80 പുതിയ കേസുകൾ പ്രഖ്യാപിച്ചു. [24]
ഏപ്രിൽ 13 ന് ആരോഗ്യ മന്ത്രാലയം മൊത്തം 1,300 കേസുകളിൽ 66 പുതിയ കേസുകളും, 8 പേർ രോഗസൗഖ്യം നേടിയതായും അറിയിച്ചു. വൈറസ് ബാധിച്ച് കുവൈത്തിന്റെ രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തു. 50 വയസ് പ്രായമുള്ള ഒരു കുവൈറ്റ് പൗരൻ വൈറസ് ബാധിച്ച് മരിച്ചു. അയാൾ 21 ദിവസമായി ഐസിയുവിൽ ചികിത്സയിൽ ആയിരുന്നു. [25]
ഏപ്രിൽ 14 ന് ആരോഗ്യ മന്ത്രാലയം മൊത്തം 1,355 കേസുകളിൽ 55 പുതിയ കേസുകളും 21 പേർ സൗഖ്യം പ്രാപിച്ചതായും പ്രഖ്യാപിച്ചു. അതേ ദിവസം തന്നെ, കുവൈറ്റിൽ വൈറസ് മൂലം മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്തു. 79 വയസ്സുള്ള ഒരു കുവൈറ്റ് വനിതയാണ് വൈറസ് ബാധിച്ച് മരിച്ചത്. 4 ദിവസത്തോളം ഐസിയുവിലായിരുന്നു. [26]
ഏപ്രിൽ 15 ന് ആരോഗ്യ മന്ത്രാലയം മൊത്തം 1,405 കേസുകളിൽ 50 പുതിയ കേസുകളും 30 പേർ രോഗസൗഖ്യം നേടിയതായും പ്രഖ്യാപിച്ചു. [27]
ഏപ്രിൽ 16 ന് ആരോഗ്യ മന്ത്രാലയം മൊത്തം 1,524 കേസുകളിൽ 119 പുതിയ കേസുകളും 19 പേർ രോഗസൗഖ്യം നേടിയതായും പ്രഖ്യാപിച്ചു. [28]
ഏപ്രിൽ 17 ന് 134 പുതിയ കേസുകളും 33 എണ്ണം വീണ്ടെടുക്കലും ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്ത് 2 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. വൈറസ് മൂലമുള്ള മരണങ്ങൾ 5 ആയി. 6 ദിവസമായി ഐസിയുവിൽ ചികിത്സയിലായിരുന്ന 58 വയസ്സുള്ള ഒരു കുവൈറ്റ് പൗരനും 9 ദിവസമായി ഐസിയുവിൽ ചികിത്സ തേടിയ 69 വയസ്സുള്ള ഇറാനിയൻ പൗരനും ആണ് മരിച്ചത്. ഐസിയുവിലെ രോഗികളുടെ എണ്ണം 32 ആണെന്നും അതിൽ 16 പേർക്ക് ഗുരുതരമാണെന്നും 16 പേരുടെ നില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. [29]
ഏപ്രിൽ 18 ന് ആരോഗ്യ മന്ത്രാലയം മൊത്തം 1,751 കേസുകളിൽ 93 പുതിയ കേസുകളും 22 എണ്ണം വീണ്ടെടുക്കലും പ്രഖ്യാപിച്ചു. ഐസിയുവിലെ രോഗികളുടെ എണ്ണം 34 ആയി, അതിൽ 18 പേരുടെ ഗുരുതരമായിരുന്നു. 24 മണിക്കൂറിനുള്ളിൽ 3 കേസുകൾ ഐസിയുവിലേക്ക് മാറ്റുകയും 1 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. വൈറസ് മൂലമുള്ള മരണങ്ങളുടെ എണ്ണം 6 ആയി. 9 ദിവസം ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞ 68 വയസ്സുള്ള ബംഗ്ലാദേശ് നിവാസിയാണ് വൈറസ് ബാധിച്ച് മരിച്ചത്. [30]
ഏപ്രിൽ 19 ന് ആരോഗ്യ മന്ത്രാലയം 1,915 കേസുകളിൽ 164 പുതിയ കേസുകളും 25 പേര് രോഗസൗഖ്യം നേടിയതായും പ്രഖ്യാപിച്ചു. ഐസിയുവിലെ രോഗികളുടെ എണ്ണം 38 ആയി, അതിൽ 20 പേരുടെ നില ഗുരുതരവും 18 പേരുടെ നില തൃപ്തികരവും ആയിരുന്നു. 24 മണിക്കൂറിനുള്ളിൽ 5 കേസുകൾ ഐസിയുവിലേക്ക് മാറ്റുകയും 1 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. വൈറസ് മൂലമുള്ള മരണങ്ങളുടെ എണ്ണം അങ്ങനെ 7 ആയി. 10 ദിവസത്തോളം ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞ 60 വയസ് പ്രായമുള്ള ഒരു ഇന്ത്യൻ വംശജൻ വൈറസ് ബാധിച്ച് മരിച്ചു. [31]
ഏപ്രിൽ 20 ന് ആരോഗ്യ മന്ത്രാലയം മൊത്തം 1,995 കേസുകളിൽ 80 പുതിയ കേസുകളും 62 പേർക്ക് രോഗ സൗഖ്യവും പ്രഖ്യാപിച്ചു. ഐസിയുവിലെ രോഗികളുടെ എണ്ണം 39 ആയി, അതിൽ 26 പേരുടെ നില ഗുരുതരവും 13 പേർക്ക് തൃപ്തികരമാണ്. 24 മണിക്കൂറിനുള്ളിൽ 7 കേസുകൾ ഐസിയുവിലേക്കും 4 കേസുകൾ ഐസിയുവിൽ നിന്ന് വാർഡിലേക്കും മാറ്റി. വൈറസ് ബാധിച്ച് മരണമടഞ്ഞ 2 മരണങ്ങൾ കൂടി കുവൈത്തിൽ റിപ്പോർട്ട് ചെയ്തു. 55 വയസുള്ള ഒരു ഇന്ത്യൻ നിവാസിയും 49 വയസ്സുള്ള ബംഗ്ലാദേശ് നിവാസിയും വൈറസ് ബാധിച്ച് മരിച്ചു. [32]
ഏപ്രിൽ 21 ന് ആരോഗ്യ മന്ത്രാലയം മൊത്തം 2,080 കേസുകളിൽ 85 പുതിയ കേസുകളും 45 എണ്ണം വീണ്ടെടുക്കലും പ്രഖ്യാപിച്ചു. ഐസിയുവിലെ രോഗികളുടെ എണ്ണം 46 ആയി, അതിൽ 20 പേർക്ക് ഗുരുതരവും 26 പേരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനുള്ളിൽ 7 കേസുകൾ ഐസിയുവിലേക്കും 4 കേസുകൾ ഐസിയുവിൽ നിന്ന് വാർഡിലേക്കും മാറ്റി. വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 11 ആയി. 63 വയസ്സുള്ള ഒരു സൊമാലിയക്കാരനും 59 വയസ്സുള്ള ബംഗ്ലാദേശ് നിവാസിയും വൈറസ് ബാധിച്ച് മരിച്ചു. [33]
ഏപ്രിൽ 22 ന് ആരോഗ്യ മന്ത്രാലയം 168 പുതിയ കേസുകളും 31 എണ്ണം വീണ്ടെടുക്കലും പ്രഖ്യാപിച്ചു. ഐസിയുവിലെ രോഗികളുടെ എണ്ണം 50 ആയി, അതിൽ 21 പേർക്ക് ഗുരുതരവും 29 പേരുടെ നില തൃപ്തികരമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7 കേസുകൾ ഐസിയുവിലേക്കും 4 കേസുകൾ ഐസിയുവിൽ നിന്ന് വാർഡിലേക്കും മാറ്റി. വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 13 ആയി. 75 വയസ്സുള്ള ഒരു ഇന്ത്യൻ നിവാസിയും 57 വയസ്സുള്ള ഒരു ഇന്ത്യൻ നിവാസിയും വൈറസ് ബാധിച്ച് മരിച്ചു. [34]
ഏപ്രിൽ 23 ന് ആരോഗ്യ മന്ത്രാലയം 151 പുതിയ കേസുകൾ പ്രഖ്യാപിച്ചു. ഐസിയുവിലെ രോഗികളുടെ എണ്ണം 55 ആയി, അതിൽ 22 പേർ ഗുരുതരവും 33 പേരുടെ നില തൃപ്തികരമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7 കേസുകൾ ഐസിയുവിലേക്കും 1 കേസുകൾ ഐസിയുവിൽ നിന്ന് വാർഡിലേക്കും മാറ്റി. വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 14 ആയി. 41 വയസുള്ള ഒരു കുവൈറ്റ് പൗരനാണ് രോഗം ബാധിച്ച് മരിച്ചത്. അങ്ങനെ ആകെ മൊത്തം രോഗികളുടെ എണ്ണം 2,399 ആയി.
ഏപ്രിൽ 24 ന് ആരോഗ്യ മന്ത്രാലയം 215 പുതിയ കേസുകളും 115 എണ്ണം വീണ്ടെടുക്കലും റിപ്പോർട്ട് ചെയ്തു. ഐസിയുവിലെ രോഗികളുടെ എണ്ണം 60 ആയി. അതിൽ 27 പേർക്ക് ഗുരുതരവും 33 പേർക്ക് തൃപ്തികരവുമാണ്. 24 മണിക്കൂറിനുള്ളിൽ 7 കേസുകൾ ഐസിയുവിലേക്കും 1 കേസ് ഐസിയുവിൽ നിന്ന് വാർഡിലേക്കും മാറ്റി. വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 15 ആയി. 55 വയസ്സുള്ള ഒരു ബംഗ്ലാദേശ് നിവാസിയാണ് മരിച്ചത്. കഴിഞ്ഞ 9 ദിവസമായി ഐസിയുവിൽ ചികിത്സയിലായിരുന്നു. [35]
ഏപ്രിൽ 25ന്, 278 പുതിയ കേസുകളും 43 രോഗ സൗഖ്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഐസിയുവിലെ രോഗികളുടെ എണ്ണം 58 ആയി, അതിൽ 25 പേർക്ക് ഗുരുതരവും 33 പേരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനുള്ളിൽ 4 കേസുകൾ ഐസിയുവിലേക്കും 2 കേസുകൾ ഐസിയുവിൽ നിന്ന് വാർഡിലേക്കും മാറ്റി. 4 മരണങ്ങൾ കൂടി കുവൈത്തിൽ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 19 ആയി. 74 വയസ്സ് പ്രായമുള്ള ഒരു കുവൈറ്റ് പൗരനും 45 വയസ്സുള്ള ഈജിപ്ഷ്യൻ നിവാസിയും 64 വയസ്സുള്ള ബംഗ്ലാദേശ് നിവാസിയും 59 വയസ്സുള്ള ഒരു ഇന്ത്യൻ നിവാസിയും ആണ് മരിച്ചത്. അതോടെ രാജ്യത്തെ മൊത്തം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 2892 ആയി. [36]
ഏപ്രിൽ 26 ന് ആരോഗ്യ മന്ത്രാലയം 183 പുതിയ കേസുകളും 150 വീണ്ടെടുക്കലും പ്രഖ്യാപിച്ചു. ഐസിയുവിലെ രോഗികളുടെ എണ്ണം 61 ആയി, അതിൽ 31 പേർക്ക് ഗുരുതരവും 30 പേരുടെ നില തൃപ്തികരം ആയി. 24 മണിക്കൂറിനുള്ളിൽ 5 കേസുകൾ ഐസിയുവിലേക്കും 1 കേസ് ഐസിയുവിൽ നിന്ന് വാർഡിലേക്കും മാറ്റി. വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 20 ആയി. 57 വയസുള്ള ഒരു ഇറാനിയൻ നിവാസിയാണ് മരിച്ചത്. 24 ദിവസമായി ഐസിയുവിൽ ചികിത്സയിലായിരുന്നു. [37]
ഏപ്രിൽ 27 ന്, 213 പുതിയ കേസുകളും 206 പേർക്ക് രോഗ സൗഖ്യവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഐസിയുവിലെ രോഗികളുടെ എണ്ണം 64 ആയി. 24 മണിക്കൂറിനുള്ളിൽ 5 കേസുകൾ ഐസിയുവിലേക്ക് മാറ്റി. വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 22 ആയി. 53 വയസുള്ള ഒരു കുവൈറ്റ് പൗരനും 54 വയസ്സുള്ള ഒരു ഇന്ത്യൻ നിവാസിയും വൈറസ് ബാധിച്ച് മരിച്ചു. [38]
ഏപ്രിൽ 28 ന് ആരോഗ്യ മന്ത്രാലയം 152 പുതിയ കേസുകളും 164 കേസുകൾ സൗഖ്യം പ്രാപിച്ച്തായി പ്രഖ്യാപിച്ചു. ഐസിയുവിലെ രോഗികളുടെ എണ്ണം 67 ആയി.24 മണിക്കൂറിനുള്ളിൽ 6 കേസുകൾ ഐസിയുവിലേക്കും 2 കേസുകൾ ഐസിയുവിൽ നിന്ന് വാർഡിലേക്കും മാറ്റി. വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 23 ആയി. 61 വയസുള്ള ഒരു ഇന്ത്യൻ വംശജൻ ആണ് മരിച്ചത്. [39]
ഏപ്രിൽ 29 ന് ആരോഗ്യ മന്ത്രാലയം, 300 പുതിയ കേസുകളും 213 പേർക്ക് രോഗസൗഖ്യവും പ്രഖ്യാപിച്ചു. ഐസിയുവിലെ രോഗികളുടെ എണ്ണം 66 ആയി, അതിൽ 28 പേർക്ക് ഗുരുതരവും 38 പേരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനുള്ളിൽ 5 കേസുകൾ ഐസിയുവിലേക്കും 5 കേസുകൾ ഐസിയുവിൽ നിന്ന് വാർഡിലേക്കും മാറ്റി. വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 24 ആയി. 57 വയസ്സുള്ള ഒരു ഫിലിപ്പിനോ നിവാസിയാണ് മരിച്ചത്. 6 ദിവസമായി ഐസിയുവിൽ ചികിത്സയിലായിരുന്നു. [40]
ഏപ്രിൽ 30 ന് ആരോഗ്യ മന്ത്രാലയം 284 പുതിയ കേസുകളും 150 എണ്ണം വീണ്ടെടുക്കലും പ്രഖ്യാപിച്ചു. ഐസിയുവിലെ രോഗികളുടെ എണ്ണം 66 ആയി. 24 മണിക്കൂറിനുള്ളിൽ 5 കേസുകൾ ഐസിയുവിലേക്കും 3 കേസുകൾ ഐസിയുവിൽ നിന്ന് വാർഡിലേക്കും മാറ്റി. വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 26 ആയി. 54 വയസ്സ് 51 വയസ്സ് പ്രായം വരുന്ന ഇന്ത്യൻ വംശജരാണ് മരണമടഞ്ഞത്. രാജ്യത്തെ ആകെ മൊത്തം സ്ഥിരീകരിച്ച കേസുകൾ 4,024 ആയി. [41]
മെയ് മാസം
[തിരുത്തുക]മെയ് ഒന്നിന്, 353 പുതിയ കേസുകളും 63 പേർക്ക് രോഗസൗഖ്യവും റിപ്പോർട്ട് ചെയ്തു . ഐസിയുവിലെ രോഗികളുടെ എണ്ണം 70 ആയി, അതിൽ 36 പേർക്ക് ഗുരുതരവും, 34 പേരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനുള്ളിൽ 11 കേസുകൾ ഐസിയുവിലേക്കും 3 കേസുകൾ ഐസിയുവിൽ നിന്ന് വാർഡിലേക്കും മാറ്റി. വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 30 ആയി. ഒരു കുവൈറ്റ് പൗരൻ (72 വയസ്സ്), ബംഗ്ലാദേശ് നിവാസി (50 വയസ്സ്), ഒരു ഇന്ത്യൻ വംശജൻ (45 വയസ്സ്), ഈജിപ്ഷ്യൻ നിവാസി (61 വയസ്സ്) എന്നിവർ മരണമടഞ്ഞു .[42]
മെയ് 2 ന് ആരോഗ്യ മന്ത്രാലയം, 242 പുതിയ കേസുകളും 101 പേരുടെ വീണ്ടെടുക്കലും പ്രഖ്യാപിച്ചു. ഐസിയുവിലെ രോഗികളുടെ എണ്ണം 69 ആയി. 24 മണിക്കൂറിനുള്ളിൽ 5 കേസുകൾ ഐസിയുവിലേക്കും 3 കേസുകൾ ഐസിയുവിൽ നിന്ന് വാർഡിലേക്കും മാറ്റി. വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 33 ആയി. ബംഗ്ലാദേശ് നിവാസിയും (43 വയസ്സ്), ഒരു ഇന്ത്യൻ നിവാസിയും (34 വയസ്സ്), ജോർദാനിയൻ നിവാസിയും (71 വയസ്സ്) ആണ് മരണമടഞ്ഞത്. [43]
മെയ് 3 ന്, രാജ്യത്ത് 364 പുതിയ കേസുകളും 73 പേർക്ക് രോഗ സൗഖ്യവും പ്രഖ്യാപിച്ചു. ഐസിയുവിലെ രോഗികളുടെ എണ്ണം 72 ആയി. 24 മണിക്കൂറിനുള്ളിൽ 10 കേസുകൾ ഐസിയുവിലേക്കും 2 കേസുകൾ ഐസിയുവിൽ നിന്ന് വാർഡിലേക്കും മാറ്റി. വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 38 ആയി. ഒരു പാക്കിസ്ഥാനിയും (61 വയസ്സ്), ഒരു ഇന്ത്യൻ നിവാസിയും (63 വയസ്സ്), ബംഗ്ലാദേശ് നിവാസിയും (46 വയസ്സ്), ജോർദാനിയൻ നിവാസിയും (54 വയസ്സ്), മറ്റൊരു ഇന്ത്യൻ വംശജനും (43 വയസ്സ്) ആണ് മരണമടഞ്ഞത്. രാജ്യത്തെ മൊത്തം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 4,983 ആയി [44]
മെയ് 4 ന്, 295 പുതിയ കേസുകളും 171 കേസുകൾ രോഗസൗഖ്യം നേടിയതായും പ്രഖ്യാപിച്ചു. ഐസിയുവിലെ രോഗികളുടെ എണ്ണം 79 ആണ്, അതിൽ 42 പേർക്ക് ഗുരുതരവും 37 പേരുടെ നില തൃപ്തികരവും ആണ്. 24 മണിക്കൂറിനുള്ളിൽ 10 കേസുകൾ ഐസിയുവിലേക്കും 1 കേസ് ഐസിയുവിൽ നിന്ന് വാർഡിലേക്കും മാറ്റി. വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 40 ആയി. ഒരു കുവൈറ്റ് പൗരനും (74 വയസ്സ്) ഒരു ഇന്ത്യൻ നിവാസിയും (58 വയസ്സ്) ആണ് ഐസിയുവിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. രാജ്യത്ത് ആകെ മൊത്തം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 5,278 ആയി.[45]
മെയ് 5ന് ആരോഗ്യമന്ത്രാലയം 526 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. അങ്ങനെ രാജ്യത്തെ ആകെ മൊത്തം കൊറോണ വൈറസ് രോഗികളുടെ എണ്ണം 5,804 ആയി. 85 പേർ രോഗസൗഖ്യം പ്രാപിച്ചു. 11 പേരെ ഐസിയുവിൽ പ്രവേശിപ്പിച്ചു. [46]
മെയ് ആറിന് രാജ്യത്ത് 485 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. അങ്ങനെ രാജ്യത്തെ ആകെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 6,289 ആയി. 187 പേർ സുഖം പ്രാപിച്ചു. രണ്ടുപേർ മരണമടഞ്ഞതോടെ രാജ്യത്തെ മരണപ്പെട്ടവരുടെ എണ്ണം 42 ആയി. [47]
മരണാനന്തര നടപടിക്രമങ്ങൾ
[തിരുത്തുക]ഏപ്രിൽ 16ന് കൊറോണ വൈറസ് മൂലം മരണമടഞ്ഞ 3 പേരുടെ മൃതദേഹങ്ങൾ കഴുകാതെയാണ് ഭരണകൂടം സംസ്‌കരിച്ചതെന്ന്, കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ഫ്യൂണറൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ വെളിപ്പെടുത്തി. വൈറസ് മൂലം മരണമടഞ്ഞാൽ, മരിച്ചയാളുടെ മൃതദേഹം പൂർണ്ണമായും അടച്ച ബാഗിൽ അണുവിമുക്തമാക്കി വയ്ക്കണമെന്ന് ആരോഗ്യ മന്ത്രാലയം നേരിട്ട് ഉത്തരവിട്ടിട്ടുണ്ട്. ശവസംസ്കാര നടപടിക്രമങ്ങൾ പതിവുപോലെ നടക്കുന്നുണ്ട്. കൂടാതെ, മരിച്ചവരുമായി ബന്ധമുള്ള 3 പേർക്ക് മാത്രമേ ശ്മശാനത്തിൽ പ്രവേശിക്കാനും സംസ്കാരചടങ്ങിൽ പങ്കെടുക്കാനും അനുവാദമുണ്ടായിരുന്നു. വൈറസ് ബാധ മൂലം മരിക്കുന്ന ആരോഗ്യ പ്രവർത്തകരെ, രക്തസാക്ഷികൾക്ക് തുല്യമായ സ്ഥാനം നൽകി ആദരിക്കും എന്ന് കുവൈത്ത് എംപി ഖലീൽ ആയി-സ്വാലിഹ് പറഞ്ഞു. [48] [49]
പ്രതികരണം
[തിരുത്തുക]ചരക്ക് വിമാനങ്ങൾ ഒഴികെ എല്ലാ വാണിജ്യ വിമാന യാത്രകൾ മാർച്ച് 13 മുതൽ താൽക്കാലികമായി നിർത്തിവച്ചു. മാർച്ച് 12 മുതൽ 26 വരെ പൊതു അവധി പ്രഖ്യാപിച്ചു. ബാർബർ ഷോപ്പുകൾ ജിമ്മുകൾ തുടങ്ങിയ ഒട്ടേറെ കടകൾ അടച്ചു. റെസ്റ്റോറന്റുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇസ്ലാം മത മസ്ജിദുകൾ അടയ്ക്കും എന്നും വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി ആളുകൾ വീട്ടിൽ നിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പള്ളികളിൽ പ്രാർത്ഥനയിൽ പങ്കെടുക്കാൻ ആളുകളെ അനുവദിക്കാത്ത ഫത്‌വ നയം നടപ്പിലാക്കി. അധ്യയന വർഷ ക്ലാസുകൾ മാർച്ച് 1 മുതൽ 12 വരെ താൽക്കാലികമായി നിർത്തിവച്ചു, ഇത് മാർച്ച് 29 വരെയും പിന്നീട് ഓഗസ്റ്റ് 4 വരെയും നീട്ടി.
വിസകൾ അടിക്കുന്നത് ഭാഗികമായും പിന്നീട് താൽക്കാലികമായും നിർത്തിവച്ചു. ഉയർന്ന അപകടസാധ്യതയുള്ള ചില രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് നിരീക്ഷണ കാലയളവ് നിർബന്ധമാക്കി. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നവർ 14 ദിവസത്തേക്ക് സ്വയം ക്വാറന്റൈൻ നടത്തേണ്ടതുണ്ട്. ഇറാഖും സൗദി അറേബ്യയുമായുള്ള അതിർത്തികൾ അടച്ചു.
രാജ്യത്തുനിന്നുള്ള ഭക്ഷ്യ കയറ്റുമതി നിരോധിച്ചു, രാജ്യത്ത് ആവശ്യത്തിന് ഭക്ഷണമുണ്ടെന്നും ഷിപ്പിംഗ് തുടരുകയാണെന്നും വാണിജ്യ വ്യവസായ മന്ത്രി ഖാലിദ് അൽ റൗദാൻ ജനങ്ങൾക്ക് ഉറപ്പ് നൽകി.
മാർച്ച് 15 ന് ആഭ്യന്തരമന്ത്രി അനസ് ഖാലിദ് അൽ സലേഹ് സർക്കാർ ഏർപ്പെടുത്തിയ നടപടികൾ പാലിക്കണമെന്നും അനാവശ്യമായി പുറത്തുപോകുന്നത് അവസാനിപ്പിക്കണമെന്നും ജനങ്ങളോട് പറഞ്ഞു. ആളുകൾ കർഫ്യൂ പാലിക്കുന്നില്ലെങ്കിൽ നാടുകടത്തൽ നടപടികൾ ഉപയോഗിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആഘാതം
[തിരുത്തുക]വിദ്യാഭ്യാസ മേഖല
[തിരുത്തുക]കുട്ടികൾ, കൗമാരക്കാർ, ചെറുപ്പക്കാർ എന്നിവരിൽ കൊറോണ വൈറസ് പടരാതിരിക്കാൻ സ്കൂളുകളുടെ സസ്പെൻഷൻ ആവശ്യമായ ഘട്ടത്തിൽ, ചെറിയ ക്ലാസ്സുകൾ മുതൽ സർവകലാശാലാ തലം വരെയുള്ള ക്ലാസ്സുകളെല്ലാം തന്നെ അടച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികളെയാണ് ഇത് ഏറ്റവുമധികം ബാധിച്ചത്, കാരണം അധായായനവർഷം സാധാരണയായി വർഷം തോറും മെയ് മുതൽ ജൂൺ മാസം വരെയാണ് ഉണ്ടാകാറുള്ളത്. എന്നാൽ, ഇത്തവണത്തെ അധ്യയന വർഷം 2020 ഓഗസ്റ്റിൽ പുനരാരംഭിക്കും എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. കൂടാതെ, സർവകലാശാലകളിൽ പഠിക്കാൻ സ്പോൺസർ ചെയ്തിട്ടുള്ള സ്കോളർഷിപ്പുകൾ ലഭിക്കുന്നതും ഇതേ കാരണങ്ങളാൽ വൈകും. [ അവലംബം ആവശ്യമാണ് ]
സാമ്പത്തിക മേഖല
[തിരുത്തുക]അടുത്ത ആറുമാസത്തേക്ക് ഭക്ഷണ വിതരണത്തിനുള്ള തന്ത്രപരമായ ആസൂത്രണം സർക്കാർ നടത്തി. കർഫ്യൂ തുടങ്ങുന്നതിനു മുൻപ് എല്ലാ സൂപ്പർമാർക്കറ്റുകളിലും പലചരക്ക് കടകളിലും അവശ്യ സാധനങ്ങളുടെ ലഭ്യത ഉണ്ടെന്ന് ഉറപ്പുവരുത്തി. [ അവലംബം ആവശ്യമാണ് ] എന്നിരുന്നാലും, ചെറുകിട ബിസിനസുകളെയാണ് ഈ ഭാഗിക കർഫ്യൂ വളരെയധികം ബാധിക്കുന്നത്, കാരണം അവർക്ക് ധാരാളം നഷ്ടം സംഭവിക്കുന്നു. ഈ നിർഭാഗ്യകരമായ സാഹചര്യങ്ങളിൽ ഈ ബിസിനസുകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് പാക്കേജുകളും പരിഹാരങ്ങളും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. [ അവലംബം ആവശ്യമാണ് ]
പൊതുജന മേഖല
[തിരുത്തുക]രാജ്യത്ത് കർഫ്യൂ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ആളുകൾ വീടുകളിൽ ഒതുങ്ങിക്കൂടുന്നു. ജലേബ്-അൽ-ഷ്വീക്ക് പ്രദേശത്ത് താമസിക്കുന്ന കുവൈറ്റ് ഇതര തൊഴിലാളികൾക്ക് സർക്കാർ പൂർണ്ണമായ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ആറ് മാസത്തേക്ക് ഭക്ഷ്യ അവശ്യസാധനങ്ങളുടെ വിതരണം ഉണ്ടെന്ന് കുവൈറ്റ് സർക്കാർ ആവർത്തിച്ചിട്ടും കർഫ്യൂ അല്ലാത്ത സമയങ്ങളിൽ (രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ) കടകളിലും മറ്റും സാധനങ്ങൾ വാങ്ങുന്നതിൽ തിരക്കുണ്ട്. [ അവലംബം ആവശ്യമാണ് ]
മെഡിക്കൽ ഉദ്യോഗസ്ഥർ
[തിരുത്തുക]ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, മറ്റ് ആരോഗ്യമേഖല തൊഴിലാളികൾ എന്നിവരുൾപ്പെടെ 105 പേർക്ക് 2020 ഏപ്രിൽ 27 വരെയുള്ള കണക്കനുസരിച്ച് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. [50]
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]- Ministry of Health : moh.gov.kw
- Official informations : corona.e.gov.kw
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "COVID 19 Updates". e-govkw.
- ↑ Elsevier. "Novel Coronavirus Information Center". Elsevier Connect. Archived from the original on 30 January 2020. Retrieved 15 March 2020.
- ↑ "Crunching the numbers for coronavirus". Imperial News. Archived from the original on 19 March 2020. Retrieved 15 March 2020.
- ↑ "High consequence infectious diseases (HCID); Guidance and information about high consequence infectious diseases and their management in England". GOV.UK (in ഇംഗ്ലീഷ്). Archived from the original on 3 March 2020. Retrieved 17 March 2020.
- ↑ "World Federation Of Societies of Anaesthesiologists – Coronavirus". www.wfsahq.org. Archived from the original on 12 March 2020. Retrieved 15 March 2020.
- ↑ "The Kuwaiti health ministry of health confirms first 3 COVID-19 cases". 24 February 2020.
- ↑ "The Kuwaiti health ministry of health confirms 2 more COVID-19 cases". 24 February 2020.
- ↑ "ഇറാനിൽ നിന്നും എത്തിയ മൂന്നു പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു". 24 February 2020.
- ↑ "The Kuwaiti health ministry of health confirms 4 more COVID-19 cases". 25 February 2020.
- ↑ "The Kuwaiti health ministry of health confirms 16 more COVID-19 cases". 26 February 2020.
- ↑ "The Kuwaiti health ministry of health confirms 19 more COVID-19 cases". 27 February 2020.
- ↑ "The Kuwaiti health ministry of health confirms 2 more COVID-19 cases". 29 February 2020.
- ↑ Kuwait, Ministry of Health (1 April 2020). "1 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 1 April 2020.
- ↑ Kuwait, Ministry of Health (2 April 2020). "2 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 2 April 2020.
- ↑ Kuwait, Ministry of Health (3 April 2020). "3 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 3 April 2020.
- ↑ Kuwait, Ministry of Health (4 April 2020). "4 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 4 April 2020.
- ↑ Kuwait, Ministry of Health (5 April 2020). "5 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 5 April 2020.
- ↑ Kuwait, Ministry of Health (6 April 2020). "6 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 6 April 2020.
- ↑ Kuwait, Ministry of Health (7 April 2020). "7 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 7 April 2020.
- ↑ Kuwait, Ministry of Health (8 April 2020). "8 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 8 April 2020.
- ↑ Kuwait, Ministry of Health (9 April 2020). "9 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 9 April 2020.
- ↑ Kuwait, Ministry of Health (10 April 2020). "10 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 10 April 2020.
- ↑ Kuwait, Ministry of Health (11 April 2020). "11 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 11 April 2020.
- ↑ Kuwait, Ministry of Health (12 April 2020). "12 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 12 April 2020.
- ↑ Kuwait, Ministry of Health (13 April 2020). "13 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 13 April 2020.
- ↑ Kuwait, Ministry of Health (14 April 2020). "14 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 14 April 2020.
- ↑ Kuwait, Ministry of Health (15 April 2020). "15 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 15 April 2020.
- ↑ Kuwait, Ministry of Health (16 April 2020). "16 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 16 April 2020.
- ↑ Kuwait, Ministry of Health (17 April 2020). "17 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 17 April 2020.
- ↑ Kuwait, Ministry of Health (18 April 2020). "18 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 18 April 2020.
- ↑ Kuwait, Ministry of Health (19 April 2020). "19 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 19 April 2020.
- ↑ Kuwait, Ministry of Health (20 April 2020). "20 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 20 April 2020.
- ↑ Kuwait, Ministry of Health (21 April 2020). "21 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 21 April 2020.
- ↑ Kuwait, Ministry of Health (22 April 2020). "22 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 22 April 2020.
- ↑ Kuwait, Ministry of Health (24 April 2020). "24 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 24 April 2020.
- ↑ Kuwait, Ministry of Health (25 April 2020). "25 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 25 April 2020.
- ↑ Kuwait, Ministry of Health (26 April 2020). "26 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 26 April 2020.
- ↑ Kuwait, Ministry of Health (27 April 2020). "27 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 27 April 2020.
- ↑ Kuwait, Ministry of Health (28 April 2020). "28 April 2020 Official Press Release Statement". @KUWAIT_MOH (in അറബിക്). Ministry of Health Kuwait. Retrieved 28 April 2020.
- ↑ Kuwait, Ministry of Health (29 April 2020). "29 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 29 April 2020.
- ↑ Kuwait, Ministry of Health Kuwait (30 April 2020). "30 April 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 30 April 2020.
- ↑ Kuwait, Ministry of Health Kuwait (1 May 2020). "1 May 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 1 May 2020.
- ↑ Kuwait, Ministry of Health Kuwait (2 May 2020). "2 May 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 2 May 2020.
- ↑ Kuwait, Ministry of Health Kuwait (3 May 2020). "3 May 2020 Official Press Release Statement". @KUWAIT_MOH (in ഇംഗ്ലീഷ്). Ministry of Health Kuwait. Retrieved 3 May 2020.
- ↑ Kuwait, Ministry of Health Kuwait (4 May 2020). "4 May 2020 Official Press Release Statement". @KUWAIT_MOH (in അറബിക്). Ministry of Health Kuwait. Retrieved 4 May 2020.
- ↑ Kuwait, Ministry of Health Kuwait (5 May 2020). "5 May 2020 Official Press Release Statement". @KUWAIT_MOH (in അറബിക്). Ministry of Health Kuwait. Retrieved 5 May 2020.
- ↑ Kuwait, Ministry of Health Kuwait (6 May 2020). "6 May 2020 Official Press Release Statement". @KUWAIT_MOH (in അറബിക്). Ministry of Health Kuwait. Retrieved 6 May 2020.
- ↑ "الصالح لمعاملة حالات الوفاة من الأطقم الطبية جراء فيروس كورونا كالشهداء".
- ↑ "وفيات أطباء "الصفوف الأمامية".. شهداء". 22 April 2020.
- ↑ https://alqabas.com/article/5770510-الصحة-105-حالات-إصابة-بكورونا-من-الطواقم-الطبية?id=5770510
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Media related to COVID-19 pandemic in Kuwait at Wikimedia Commons
- കൊറോണ വൈറസ് COVID-19 ആഗോള കേസുകളും ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ ചരിത്ര ഡാറ്റയും