കൂട്ടക്ഷരം
മലയാളം അക്ഷരമാലയിലെ ഒന്നോ അതിലധിമോ വ്യഞ്ജനം അക്ഷരങ്ങൾ കൂടി ചേർന്നുണ്ടാകുന്ന അക്ഷരങ്ങളാണ് കൂട്ടക്ഷരങ്ങൾ.

കൂട്ടക്ഷരങ്ങളെ പൊതുവെ മൂന്നായി തരം തിരിക്കുവാൻ സാധിക്കും.
മുതലായവയാണ് അവ. രണ്ട് അക്ഷരങ്ങൾ എപ്രകാരം കൂടി ചേർന്നാലും അവയെ കൂട്ടക്ഷരങ്ങൾ ആയി കാണുന്നു.
സ്വവർഗ്ഗകൂട്ടക്ഷരങ്ങൾ
[തിരുത്തുക]ഒരേ വർഗ്ഗത്തിൽ പെടുന്ന അക്ഷരങ്ങൾ തമ്മിൽ കൂടി ചേരുമ്പോൾ അത് സ്വവർഗ്ഗ കൂട്ടക്ഷരമായി മാറുന്നു. 25 വ്യഞ്ജന അക്ഷരങ്ങളിൽ സ്വയം ഇരട്ടിക്കാൻ കഴിവുള്ള 15 വ്യഞ്ജന അക്ഷരങ്ങൾ മാത്രമാണ് ഉള്ളത്.
ഖരാദി | മൃദാദി | പഞ്ചമാദി |
---|---|---|
ക്ക | ഗ്ഗ | ങ്ങ |
ച്ച | ജ്ജ | ഞ്ഞ |
ട്ട | ഡ്ഡ | ണ്ണ |
ത്ത | ദ്ദ | ന്ന |
പ്പ | ബ്ബ | മ്മ |
മധ്യമ ഊഷ്മാക്കളിൽ സ്വയം ഇരട്ടിക്കാൻ ശേഷി ഉള്ള 7 അക്ഷരങ്ങളും.
മധ്യാദി | ഊഷ്മാദി |
---|---|
യ്യ | ശ്ശ |
ര്ര | സ്സ |
ല്ല | |
ള്ള | |
വ്വ |
രണ്ട് അക്ഷരങ്ങൾ ചേർക്കുമ്പോൾ ഒരു അക്ഷരമായി നിലകൊള്ളുന്നവ മാത്രമാണ് ഉത്തമ കൂട്ടക്ഷരങ്ങൾ. ഉത്തമം അല്ലാതെയും കൂട്ടക്ഷരങ്ങൾ നിലകൊള്ളുന്നുണ്ട്.
ചിഹ്നകം |
---|
ഷ്ഷ |
ഴ്ഴ |
റ്റ്റ്റ |
ഹ്ഹ |
അവയുടെ ഉപയോഗം കുറയ്ക്കുകയും പകരമായി മറ്റൊരു അക്ഷരം ഉപയോഗിക്കുക ചെയ്യുകയുമാണ് പതിവ്.
വർഗേതര കൂട്ടക്ഷരങ്ങൾ
[തിരുത്തുക]വ്യത്യസ്തങ്ങളായ അക്ഷരങ്ങളോ വർണ്ണങ്ങളോ കൂടിചേരുബോൾ ഉണ്ടാവുന്ന അക്ഷരങ്ങളാണ് വർഗേതര കൂട്ടക്ഷരങ്ങൾ.
ഖരനകാരം | മൃദുനകാരം | മൃദുമകാരം |
---|---|---|
ങ്ക | ഗ്ന | ഗ്മ |
ഞ്ച | ഞ്ജ | ണ്മ |
ണ്ട | ണ്ഡ | ന്മ |
ന്ത | ന്ദ | ത്മ |
മ്പ | ഹ്ന | ഹ്മ |
തുടങ്ങിയ 15 അക്ഷരങ്ങളും, കൂടാതെ 12 അക്ഷരങ്ങളുമാണ്.
ഒന്നാം തരം | രണ്ടാം തരം | മൂന്നാം തരം | നാലാം തരം |
---|---|---|---|
ക്ഷ | ജ്ഞ | ശ്ച | ത്ഥ |
ത്ഭ | ത്സ | സ്ഥ | സ്റ്റ |
ന്റ | ന്റെ | ന്ധ | ദ്ധ |
ഭാഷയിൽ കൂട്ടക്ഷരങ്ങൾ വർണ്ണത്തിനോട് മറ്റൊരു വർണ്ണവുമായി കൂടിച്ചേർന്ന് പ്രത്യേകമായി നിലകൊള്ളുന്ന അക്ഷരത്തെ ആണ് ഇപ്രകാരം പറയുന്നത്.
ചിഹ്നാദി കൂട്ടക്ഷരങ്ങൾ
[തിരുത്തുക]ചിഹ്നങ്ങൾ ഉപയോഗിച്ച് അക്ഷരങ്ങൾ ബന്ധിപ്പിച്ചെഴുതുന്നതിനെ ആണ് ചിഹ്ന കൂട്ടക്ഷരങ്ങൾ എന്ന് പറയുന്നത്.
ചിഹ്നികം | സന്ധികം |
---|---|
കൃ | ക്സ |
ക്ര | സ്മ |
ക്ല | ഗ്ദ്ധ്ര |
ക്യ | സ്ക |
ക്വ | സ്പ |
വ്യഞ്ജനങ്ങൾ കൂടിച്ചേരുമ്പോഴും, അക്ഷരത്തിനൊപ്പം സ്വരം ചേർക്കുമ്പോഴും ചിഹ്നാദി കൂട്ടക്ഷരങ്ങൾ ഉത്ഭവിക്കുന്നു. (ക് + ത = ക്ത, ക് + ര = ക്ര മുതലായവ) രണ്ടിലധികം അക്ഷരങ്ങൾ ചേർന്നും കൂട്ടക്ഷരങ്ങൾ ഉണ്ടാവുന്നു. ഓരോ അക്ഷരങ്ങളും ചന്ദ്രക്കലയിട്ടു് ബന്ധിപ്പിക്കുന്നു. (ദ്ധ്യ = ദ് + ധ് + യ, ഗ്ദ്ധ്ര = ഗ് + ദ് + ധ് + ര മുതലായവ)
ഒട്ടുമിക്ക അക്ഷരങ്ങളും ഇത്തരത്തിൽ ചിഹ്ന സഹായത്തോടെ എഴുതാൻ സാധിക്കുന്നു, എങ്കിലും ഒരു അക്ഷരമായി നിലകൊള്ളാൻ സാധിക്കാത്തതിനാൽ ഉത്തമ അക്ഷരമായി അതിനെ പരിഗണിക്കുന്നില്ല, അതിനാൽ തന്നെ അതിനെ കൂട്ടക്ഷരം എന്ന് പറയുന്നുവെങ്കിലും അത് കൂട്ടക്ഷരം അല്ല.
"സ്വന്തം ലിപിയാൽ ഉത്തമ രൂപേണ എഴുതുവാൻ സാധിക്കുന്ന അക്ഷരങ്ങളാണ് കൂട്ടക്ഷരങ്ങൾ"
വിശദീകരണം
[തിരുത്തുക]കൈയെഴുത്തുരീതിയിൽ കൂട്ടക്ഷരങ്ങളെ ഒരുമിച്ചു് ഒറ്റ അക്ഷരമായി (ചന്ദ്രക്കലയില്ലാതെ)എഴുതുന്നതിനെ കൂട്ടക്ഷരമായി പറയുന്നു, അതല്ലാതെ ചന്ദ്രക്കല പ്രത്യേകം കാണിച്ചു കൊണ്ടു് വിട്ടുവിട്ടും എഴുതാറുണ്ടു് (പ്രത്യേകിച്ചും പരിഷ്കരിച്ച ലിപി സമ്പ്രദായത്തിൽ) അവയാണ് ചിഹ്ന കൂട്ടക്ഷരങ്ങൾ എന്ന് പറയുന്നത്.
ഒന്നിലധികം അക്ഷരം ചേർന്നാൽ കൂട്ടക്ഷരമാവുമെങ്കിലും അവയെല്ലാം "ഉത്തമ" കൂട്ടക്ഷരമാവുകയില്ല. ക്ച എന്നതൊരു ശരിയായ കൂട്ടക്ഷരമായി കണക്കാക്കുന്നില്ല.
ക, ഗ, ങ, ച, ജ, ഞ, ട, ഡ , ണ , ത. ദ, ന , പ , ബ, മ , യ, ര, ല, വ, ശ, സ, ള എന്നീ അക്ഷരങ്ങൾ മാത്രമേ ഇരട്ടിച്ച രൂപത്തിൽ മലയാളത്തിൽ കാണാറുള്ളൂ. സാമാന്യമായി, ഖരം, മൃദു, അനുനാസികം എന്നിവ ഇരട്ടിക്കും എന്ന് പറയാം. അതിഖരം, ഘോഷം എന്നിവ മലയാളത്തിൽ ഒരിക്കലും ഇരട്ടിക്കാറില്ല.
ക, ച, ട, ത, പ എന്നീ വർഗ്ഗങ്ങളിൽ ഓരോന്നിന്റെയും അനുനാസികവും ഖരവും ചേർന്നു് ഉത്തമ കൂട്ടക്ഷരങ്ങൾ ഉണ്ടാവുന്നു.
ഺവർഗത്തിലെ അനുനാസികമായ വർത്സ്യ ഩകാരത്തോടു ഖരാക്ഷരമായ ഺ ചേരുന്ന രൂപത്തിനു് സ്വന്തമായി ലിപിയില്ലാത്തതിനാൽ ന്റ എന്ന അക്ഷരരൂപത്താൽ അതു് പ്രതിനിധീകരിക്കപ്പെടുന്നു.
കൂട്ടക്ഷര സ്വഭാവം
[തിരുത്തുക]മലയാളം അക്ഷരമാലയിലെ വ്യഞ്ജനാക്ഷരങ്ങളിൽ അഞ്ചാമനായ അനുനാസികങ്ങൾ അഃ,അം,അന് അഥവാ ഹകാര,മകാര,നകാര കൂടിചേരൽ ഫലമായി കൂട്ടക്ഷരങ്ങൾ ഉത്ഭവം കൊള്ളുന്നുണ്ട്.

- മലയാള സ്വരാക്ഷരമാലയിലെ വിസർഗമാണ് അഃ എന്ന് അറിയപ്പെടുന്നത് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വിസർഗം എന്ന താൾ സന്ദർശിക്കുക👉
ആദി | അന്തി | പഞ്ചമം |
---|---|---|
ഹഃ | ങ് | ങ |
ഹഃ | ഞ് | ഞ |
ഹഃ | ണ് | ണ |
ഹഃ | ന് | ന |
ഹഃ | മ് | മ |
പഞ്ചമങ്ങൾ അഃ സ്വരം ഉൾകൊള്ളുന്നവയും ഭാഷയിലെ ഏറ്റവും ചെറിയ ഘടകങ്ങളുമാണ്. ങ്,ഞ്,ണ്,ന്,മ് ഇവയോട് അഃ സ്വരം ചേർന്ന് ങ,ഞ,ണ,ന,മ എന്ന അക്ഷരങ്ങളായി മാറുന്നു.

- മലയാള സ്വരാക്ഷരമാലയിലെ അനുസാരം ആണ് "അം" ആയി അറിയപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്കായി അനുസ്വാരം എന്ന താൾ സന്ദർശിക്കുക👉.
ആദി | അന്തി | ഏകം |
---|---|---|
ങ | ങ് | ങ്ങ |
ഞ | ഞ് | ഞ്ഞ |
ണ | ണ് | ണ്ണ |
ന | ന് | ന്ന |
മ | മ് | മ്മ |
ഏകങ്ങൾ എന്നത് യഥാക്രമം ങ്,ഞ്,ണ്,ന്,മ് സ്വരങ്ങളോട് അം എന്ന സ്വരം ചേരുന്നതിൻ്റെ ഫലമായി ഉണ്ടാവുന്ന 5 അക്ഷരങ്ങളാണ്. ഇപ്രകാരം ങ്ങ, ഞ്ഞ, ണ്ണ, ന്ന, മ്മ ഈ വിധം ആണ് അക്ഷരങ്ങൾ ഉണ്ടാവുന്നത്. ഇവയെ പഞ്ചമ അക്ഷരത്തിൻ്റ ഇരട്ടിപ്പായും (ങ്+ങ=ങ്ങ,ഞ്+ഞ=ഞ്ഞ) കണക്കാക്കുന്നുണ്ട്. ശുദ്ധവ്യഞ്ജനങ്ങളായ ഇവയെ മലയാള തനിമയുടെ അടയാളമായി കരുതുന്നു.

- മലയാള അക്ഷരമാലയിൽ നിലവിൽ ഉപയോഗിക്കുന്നില്ലാത്ത ഒരു അക്ഷരമാണ് അന്. അം എന്ന "മ"കാരത്തോട് അടുത്ത് നിൽക്കുന്ന തുല്യമായ ശബദമായി അന് എന്ന "ന"കാരത്തെ കണക്കാക്കിയതിനാൽ മലയാള അക്ഷരമാലയിൽ നിന്നും അന് പുറത്താക്കപ്പെടുക ആയിരുന്നു.ബ്രാഹ്മി അക്ഷരമാലയിൽ ഇതിന് തുല്യമായ അക്ഷരം നിലനിൽക്കുന്നുണ്ട്. ഹിന്ദി ഭാഷയുടെ വാക്കുകളുടെ അന്ത്യ സ്വഭാവവും മലയാളത്തിലെ 'മ' കാരത്തിനു വിരുദ്ധമായി 'ന' കാരത്തിൽ ആണ്.
പഞ്ചമം/അന് | ഖരം | ദൈകം |
---|---|---|
ങ് | ക് | ങ്ക |
ങ് | ച് | ഞ്ച |
ങ് | ട് | ണ്ട |
ങ് | ത് | ന്ത |
ങ് | പ് | മ്പ |
മലയാള സ്വരാക്ഷരമാലയിൽ നിന്നും അന് ഒഴിവാക്കപ്പെട്ടു എങ്കിലും, ഖരാഅനുനാസിക കൂട്ടക്ഷരങ്ങൾ ഉത്ഭവിക്കാൻ കാരണം (അന്) എന്ന മൂലകം ആണ്. അന് എന്ന അക്ഷരത്തിൻ്റെ ലിപി നിലവിൽ ലഭ്യമല്ലാത്തതിനാൽ അന് എന്ന് തന്നെ എഴുതേണ്ടി വരുന്നു. ഇപ്രകാരം അന് സ്വരത്തോടെ ഖരം ചേർത്താലും ങ്ക,ഞ്ച,ണ്ട,ന്ത,മ്പ മുതലായ ശുദ്ധ അക്ഷരങ്ങൾ ഉത്ഭവിക്കുന്നു (ന്+ക= ങ്ക).
ഇപ്രകാരം ഈ മൂന്ന് സ്വരാക്ഷരങ്ങളുടെ പ്രവർത്തനത്തിൻ്റെ ഫലമായാണ് ഈ കൂട്ടക്ഷരങ്ങൾ ഉത്കൃതമാകുന്നത്.
"അഃ", "അം","അന്"
പഞ്ചമം | ഏകം | ദൈകം |
---|---|---|
ങ | ങ്ങ | ങ്ക |
ഞ | ഞ്ഞ | ഞ്ച |
ണ | ണ്ണ | ണ്ട |
ന | ന്ന | ന്ത |
മ | മ്മ | മ്പ |
ഉദാഹരണം
[തിരുത്തുക]- ക്+ള്+അ = ക്ല
- ക്+ഷ്+അ = ക്ഷ
- ത്+ത്+അ = ത്ത
- ച്+ച്+അ = ച്ച
- പ്+പ്+അ = പ്പ
- ണ് + മ + അ = ണ്മ