കൂപ്പർ റിവർ ബ്രിഡ്ജുകൾ
കൂപ്പർ റിവർ ബ്രിഡ്ജുകൾ | |
---|---|
Coordinates | 32°48′7.47″N 79°55′52.73″W / 32.8020750°N 79.9313139°W |
Carries | 3 southbound lanes and 2 northbound lanes of US 17 |
Crosses | കൂപ്പർ നദിയും ടൌൺ ക്രീക്കും |
Locale | ചാൾസ്റ്റൺ, തെക്കൻ കരോലൈന |
Official name | ജോൺ പി. ഗ്രേസ് മെമ്മോറിയൽ ബ്രിഡ്ജ് (സൗത്ത്ബൗണ്ട് സ്പാൻ) സിലാസ് എൻ. പിയർമാൻ പാലം (ഹൈബ്രിഡ് സ്പാൻ) |
Maintained by | Cooper River Bridge, Inc (prior to 1941), SCDOT |
Characteristics | |
Design | Cantilever truss with suspended center span |
Total length | 2.7 മൈൽ (4.3 കി.മീ) (1,050 അടി (320 മീ)) |
Width | 20 അടി (6.1 മീ) (Two 10-അടി (3.0 മീ) lanes; Grace Bridge) 40 അടി (12 മീ) (Three 12-അടി (3.7 മീ) lanes; Pearman Bridge) |
Height | 250 അടി (76 മീ) |
Longest span | 760 അടി (232 മീ) |
Load limit | 5 short ton (4.5 t)) (Grace Memorial Bridge) |
Clearance above | Unlimited |
Clearance below | 155 അടി (47 മീ) |
History | |
Construction start | ഫെബ്രുവരി 7, 1928 മേയ് 2, 1963 |
Construction end | ജൂലൈ 8, 1929 ഏപ്രിൽ 29, 1966 |
Opened | ജൂലൈ 8, 1929 ഏപ്രിൽ 29, 1966 (Pearman Bridge) | (Grace Bridge)
Closed | July 16, 2005 |
Statistics | |
Daily traffic | 35,000 |
Toll | $0.50 per vehicle and driver and $0.15 for each additional passenger (abolished in 1946) |
Location | |
കൂപ്പർ റിവർ ബ്രിഡ്ജ് അമേരിക്കൻ ഐക്യനാടുകളിലെ സൗത്ത് കരോലൈന സംസ്ഥാനത്ത് ചാൾസ്റ്റൺ നഗരത്തിൽ കൂപ്പർ നദിക്ക് മുകളിലൂടെ ഗതാഗതം നടത്തുന്നതിനായി രൂപകൽപ്പന ചെയ്യപ്പെട്ട ഒരു ജോടി കാൻ്റിലിവർ ട്രസ് പാലങ്ങളായിരുന്നു. ആദ്യത്തെ പാലം 1929-ലും രണ്ടാമത്തേത് 1966-ലും നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി തുറന്നു. ഗ്രേസ് മെമ്മോറിയൽ ബ്രിഡ്ജ് രൂപകല്പന ചെയ്ത് നിർമ്മിച്ചത് കൂപ്പർ റിവർ ബ്രിഡ്ജ്, Inc എന്നറിയപ്പെടുന്ന ഒരു സ്വകാര്യ കമ്പനിയാണ്, കൂടാതെ പിയർമാൻ പാലം രൂപകൽപ്പന ചെയ്തത് എച്ച്എൻടിബി കോർപ്പറേഷനും നിർമ്മിച്ചത് SCDOT കമ്പനിയുമാണ്.
രൂപകൽപ്പന
[തിരുത്തുക]ഗ്രേസ് മെമ്മോറിയൽ ബ്രിഡ്ജ് രണ്ട് ഇടുങ്ങിയ 10-അടി (3.0 മീറ്റർ) നീളമുള്ള പാതകൾ വഹിക്കുന്നു. രണ്ടാമത്തെ കാൻ്റിലിവറിൻ്റെ മെയിൻസ്പാൻ ലോകത്തിലെ ഏറ്റവും നീളം കൂടിയ പന്ത്രണ്ടാമത്തേത് ആയിരുന്നു. ഈ ഘടനയുടെ ആകെ നീളം ഏകദേശം 2.7 മൈൽ (4.3 കി.മീ) ആയിരുന്നു. 6 മില്യൺ ഡോളർ ചെലവിൽ 17 മാസത്തെ നിർമ്മാണത്തിന് ശേഷം, ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിച്ച ഇത് മൂന്ന് ദിവസത്തെ ആഘോഷത്തോടെയാണ് തുറന്നത്. എഞ്ചിനീയർമാരും വിമർശകരും അതുല്യമായ ഈ ഘടനയെക്കുറിച്ച് വർണ്ണാഭമായ വിവരണങ്ങൾ നടത്തി, "ആദ്യത്തെ റോളർ-കോസ്റ്റർ പാലം" എന്ന് കണക്കാക്കിയ ഇത് "കുത്തനെയുള്ള പ്രവേശനം, അതിശയകരമായ ഉയരം, തീരെ ഇടുങ്ങിയ വീതി, മുക്കിലെ മൂർച്ചയുള്ള വളവ് എന്നിവ വാഹനമോടിക്കുന്നവരെ ആവേശം കൊള്ളിക്കുകയും ഉദ്വേഗഭരിതരാക്കുകയും ചെയ്യുന്നു." പിയർമാൻ പാലത്തിൽ ഗതാഗതത്തിനായി മൂന്ന് വീതിയേറിയ പാതകളും യുഎസ് 17 നോർത്ത്ബൗണ്ട് ട്രാഫിക്കിനെ വഹിക്കുന്ന രണ്ട് പാതകളും തെക്കോട്ട് ഗതാഗതം നടത്തുന്ന ഒരു പാതയും ഉൾപ്പെടുന്നു.
ചരിത്രം
[തിരുത്തുക]ഹാരി എഫ്. ബാർക്കർഡിംഗ്, ചാൾസ് ആർ. അലൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം വ്യവസായികൾ , 1926 ജൂണിൽ കൂപ്പർ നദിക്ക് കുറുകെ ഒരു ഉരുക്ക് പാലം നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് നിന്ന് ഒരു ചാർട്ടർ നേടാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.[1] ചാൾസ്റ്റൺ മേയർ തോമസ് സ്റ്റോണി ഉൾപ്പെടെയുള്ള ചില പൗര പ്രമുഖർ ചാൾസ്റ്റൺ സ്കൈലൈനിനെ ഒരു പാലം മറയ്ക്കുമെന്ന് ഭയപ്പെട്ടിരുന്നുവെങ്കിലും പലരും ഒരു യഥാർത്ഥ ആവശ്യമായി ഇതിനെ തിരിച്ചറിഞ്ഞു. ആദ്യം തയ്യാറാക്കിയ മോഡൽ സോട്ടിൽ നിർദ്ദേശിച്ചതുപോലെ തന്നെയായിരുന്നവെങ്കിലും ഇത് ഒരു റെയിൽറോഡിന് പകരം കാറുകൾക്കായി രൂപകൽപ്പന ചെയ്തതായിരുന്നു. ഷിപ്പിംഗ് വ്യവസായത്തിൽ നിന്നും എതിർപ്പുകൾ ഉയർന്നതിനാൽ അടുത്ത പ്ലാൻ യഥാർത്ഥത്തിൽ ഒരു ടണൽ-ബ്രിഡ്ജ് കോമ്പിനേഷനാണ് ആവശ്യപ്പെട്ടത് - ചാൾസ്റ്റൺ വാട്ടർഫ്രണ്ടിൽ നിന്ന് ആരംഭിക്കുകയും, ഷിപ്പിംഗ് ചാനലിന് താഴെയായി പോകുന്നതുമായ ഇത്, കാസിൽ പിങ്ക്‌നിയിൽ നിന്ന് വെള്ളത്തിന് മുകളിലൂടെ ഇപ്പോഴത്തെ പാട്രിയറ്റ് പോയിൻ്റിലേയ്ക്ക് തുടരുന്ന വിധമായിരുന്നു. ഇത് ചെലവ് കുറഞ്ഞതാണെന്നും പിന്നീട് കണ്ടെത്തി. 1926 ജൂൺ 7-ന് ആഷ്മീഡ് എഫ്. പ്രിങ്കിൾ ആദ്യത്തെ പ്രസിഡൻ്റായി ഈ സംഘം കൂപ്പർ റിവർ ബ്രിഡ്ജ്, Inc. എന്ന കമ്പനി രൂപീകരിച്ചു.[2] സംസ്ഥാനത്തിനുള്ളിലും അന്തർസംസ്ഥാനത്തിനും കുറുകെയുള്ള പാലങ്ങൾ വാങ്ങുക, വാടകയ്ക്ക് എടുക്കുക, പാട്ടത്തിന് നൽകുക അല്ലെങ്കിൽ നിർമ്മിക്കുക, ഏറ്റെടുക്കുക. , കൂടാതെ അത്തരം പാലങ്ങളിലൂടെ കടന്നുപോകുന്നതിനും അതിൽ പ്രവേശിക്കുന്നതിനും ടോൾ ഈടാക്കുക തുടങ്ങിയ നിർദ്ദേശങ്ങളോടെ 1926 ജൂൺ 8-ന്, സംസ്ഥാനം പുതിയ കമ്പനിക്ക് ഒരു ചാർട്ടർ നൽകി.[3] നാല് എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ കമ്പനികളുടെ കൺസോർഷ്യമാണ് ഇത് നിർമ്മിച്ചത്. പതിനേഴു മാസം നിർമ്മാണം നീണ്ടുനിന്ന ഈ പാലത്തിൻ്റെ അവസാന ചെലവ് ആറ് ദശലക്ഷം ഡോളറായിരുന്നു. 1929 ഓഗസ്റ്റ് 8-ന് ഉച്ചയ്ക്ക് 1.12-നാണ് പാലത്തിൻ്റെ ഉത്ഘാടന ചടങ്ങ് കേണൽ ജെയിംസ് ആംസ്ട്രോങ്ങിൻ്റെ.നേതൃത്വത്തിൽ ആരംഭിച്ചു. 30,000 നും 50,000 നും ഇടയിൽ ആളുകൾ പാലത്തിലൂടെ ആദ്യ ദിവസം തന്നെ കടന്നുപോയി. കൂപ്പർ റിവർ ബ്രിഡ്ജ്, inc എന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലായിരുന്നു പാലം. കൂപ്പർ റിവർ ബ്രിഡ്ജ് എന്ന് പേരു നിശ്ചയിച്ചിരുന്ന പാലം 6 മില്യൺ ഡോളർ ചെലവായ പാലത്തിന്, കൂടാതെ രണ്ട് 10 അടി (3.0 മീറ്റർ) പാതകളും ഉണ്ടായിരുന്നു. നാല് മണിക്കൂർ സൗജന്യ സേവനത്തിന് ശേഷം ടോൾ സംവിധാനം നടപ്പിലാക്കുകയും ഒരു കാറിനും ഡ്രൈവർക്കും അമ്പത് സെൻ്റും അധിക യാത്രക്കാരന് പതിനഞ്ച് സെൻ്റുമായി നിശ്ചയിക്കുകയും ചെയ്തു. 1929-ൽ സൗത്ത് കരോലിന ഹൈവേ 40 പാലത്തിന് മുകളിലൂടെ കടന്നുപോയി.
കടപ്പത്ര പ്രകാരമുള്ള ബാധ്യത തീർക്കാനുള്ള ഫണ്ട് ടോളിൽ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആറാഴ്ചത്തെ സർവീസ് കഴിഞ്ഞിട്ടും വേണ്ടത്ര യാത്രക്കാർ പാലം ഉപയോഗിക്കാത്തതിനാൽ പാലത്തിൻറെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെട്ടു. തൽഫലമായി, 1929 സെപ്തംബർ 20-ന് നികുതികളിലെ കൃത്യവിലോപം ഇത് വിൽപ്പനയ്‌ക്കായി വയ്ക്കുന്നതിന് കാരണമായി. 1931-ൽ, യു.എസ് 701 പാത പാലത്തിന് മുകളിലൂടെ കടന്നുപോയി. 1933 ആയപ്പോഴേക്കും സൗത്ത് കരോലിന ഹൈവേ 40 കടന്നുപോകുന്ന പാലം എന്ന പദവി പാലത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു.
സാമ്പത്തിക വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ ഈ പാലം ഒരു പരാജയമായിരുന്നു. പാലത്തിൻ്റെ നിർമ്മാണത്തിനായി പണം കടം നൽകിയ ഷിക്കാഗോ ബാങ്കർമാർ 1932 നവംബറിൽ ബോണ്ടുകളുടെ പലിശ നിരക്ക് ആറിൽ നിന്ന് രണ്ട് ശതമാനമായി കുറയ്ക്കാൻ നിർദ്ദേശിച്ചത് അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന ബോണ്ട് ഹോൾഡർമാരിൽ നിന്നുള്ള ഒരു വ്യവഹാരത്തിന് കാരണമായി. കൂപ്പർ റിവർ ബ്രിഡ്ജ് കോർപ്പറേഷൻ നികുതി പ്രശ്‌നങ്ങളുമായി പോരാടുന്നത് തുടർന്നു, പക്ഷേ ഒടുവിൽ 1932 ലും 1934 ലും അവരുടെ വിലയിരുത്തലുകൾ നഗരത്തെയും കൗണ്ടിയെയും ബോധ്യപ്പെടുത്തുന്നതിൽ അവർ വിജയിച്ചു. 1935-ൽ, യുഎസ് 17 പാത ഒരു വലിയ വിപുലീകരണ പദ്ധതിക്ക് ശേഷം പാലത്തിന് മുകളിലൂടെ കടന്നുപോയി. 1936-ൽ, കൂപ്പർ റിവർ ബ്രിഡ്ജ്, Inc, 487,879 ഡോളറിൻ്റെ കമ്മി ചൂണ്ടിക്കാട്ടുകയും, തുടക്കത്തിൽ തന്നെ സാമ്പത്തിക പ്രശ്‌നങ്ങൾ നേരിട്ടതിനെത്തുടർന്ന് പാപ്പരത്വ നിയമങ്ങൾ പ്രകാരം കമ്പനിയുടെ പുനഃസംഘടനയ്ക്കായി കേസ് ഫയൽ ചെയ്യുകയും ചെയ്തു. 1930 കളിൽ തന്നെ, സംസ്ഥാന ഗതാഗത ഉദ്യോഗസ്ഥർ കൂപ്പർ നദിയ്ക്കു മുകളിലെ പാലം വാങ്ങുന്നതിനുള്ള ആശയം ചർച്ച ചെയ്യുകയായിരുന്നു. എന്നാൽ ചർച്ചകൾ സംവാദത്തിലേക്ക് വഴിമാറി. സാമ്പത്തിക വികസനത്തിനും ടൂറിസത്തിനും പ്രാദേശിക വളർച്ചയ്ക്കും തടസ്സമാണെന്ന് കണക്കാക്കിയ പ്രദേശവാസികൾക്ക് പാലത്തിലെ ടോളുകൾ ഇഷ്ടപ്പെട്ടില്ല. 1933-ൽ മേയർ മേബാങ്ക് പറഞ്ഞു, "ചാൾസ്റ്റണിൻ്റെ മുഴുവൻ ഭാവിയും കൂപ്പർ നദിയുടെ പാലം ടോളുകളിൽനിന്ന് സ്വതന്ത്രമാക്കപ്പെടുന്നതിനെ ആശ്രയിച്ചിരിക്കുന്നു... ഒരു ടൂറിസ്റ്റ് നഗരമായി നമുക്ക് നിലനിൽക്കണമെങ്കിൽ ഈ പാലം ടോളുകളിൽനിന്ന് സ്വതന്ത്രമായിരിക്കണം." കൗണ്ടി ഇടപെട്ട് 1941 സെപ്റ്റംബറിൽ $4,400,000-ന് പാലം വിലയ്ക്കു വാങ്ങി. 1942 ഫെബ്രുവരി 17 ന് പാലത്തിൽ ഇലക്ട്രിക്കൽ ലൈനുകൾ സ്ഥാപിക്കപ്പെട്ടു.[4]
1943-ൽ ജോൺ പാട്രിക് ഗ്രേസ് മെമ്മോറിയൽ ബ്രിഡ്ജ് എന്ന പേരിൽ ഈ പാലം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. 1940-ൽ അന്തരിച്ച മുൻ മേയറും സ്രഷ്ടാവുമായ ജോൺ പാട്രിക് ഗ്രേസിൻ്റെ ബഹുമാനാർത്ഥമാണ് ഈ പേര് നൽകിയത്.[5] 1945-ൽ, പാലം സൗത്ത് കരോലിന സംസ്ഥാനത്തിന് $4,150,000-ന് വിറ്റു.
അവലംബം
[തിരുത്തുക]- ↑ "Another Cooper Bridge Project Being Promoted". Evening Post. Charleston, South Carolina. June 4, 1926. p. 1.
- ↑ "Cooper River Bridge, Inc. Is Organized". News and Courier. Charleston, South Carolina. June 8, 1926. p. 1.
- ↑ "Charter is Granted To Bridge Company". Evening Post. Charleston, South Carolina. June 8, 1926. p. 1.
- ↑ https://www.ecsc.org/electric-cooperative-timeline [bare URL]
- ↑ https://mountpleasanthistorical.org/items/show/14 [bare URL]