Jump to content

കൃഷ്ണ ശങ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്. വി. കൃഷ്ണ ശങ്കർ
ജനനം
ആലുവ, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽനടൻ
സജീവ കാലം2013 –ഇപ്പോൾ വരെ
പങ്കാളി(കൾ)നീന

എസ്. വി. കൃഷ്ണ ശങ്കർ, അഥവാ കൃഷ്ണ ശങ്കർ ഒരു മലയാള ചലച്ചിത്ര നടനാണ്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഇന്ത്യൻ ദ്വിഭാഷാ കോമഡി-ത്രില്ലർ, നേരം ആണ് ആദ്യ ചിത്രം[1]. പ്രേമം (2015) എന്ന ചിത്രത്തിലെ കോയ എന്ന കഥാപാത്രത്തിലൂടെ സിനിമയിൽ സജീവമായി.[2]

ജീവിതരേഖ

[തിരുത്തുക]

കൃഷ്ണ ശങ്കർ  ജനിച്ചു വളർന്നത് എറണാകുളം ജില്ലയിലെ ആലുവ എന്ന സ്ഥലത്താണ്. അച്ഛൻ ശങ്കർ, ദുബായിൽ  ബിസിനെസ്സ്  ആണ്. ആലുവയിലെ എം.ഈ.എസ് കോളേജിൽ ആണ് കൃഷ്ണ ബി.കോം പൂർത്തിയാക്കിയത്. ശബരീഷ് വർമ്മ, മൊഹ്സിന് കാസ്സിം എന്നിവർ കോളേജിൽ സഹപാഠികളും അൽഫോൺസ് പുത്രൻ  കോളേജിൽ സീനിയരും ആയിരുന്നു. സുഹൃത്തായിരുന്ന നീന ആണ് ഭാര്യ . ഓം കൃഷ്ണ ആണ്  മകൻ.[3]

ഫിലിമോഗ്രാഫി

[തിരുത്തുക]
No. Year സിനിമ Role Director(s)
1 2013 നേരം മാണിക്ക് അൽഫോൺസ് പുത്രൻ
2 2014 ലോ പോയിന്റ് അഭയ് ലിജിൻ ജോസ്
3 2015 പ്രേമം കോയ അൽഫോൺസ് പുത്രൻ
4 2015 വെയ്റ്റിംഗ്  ഡോ.രവി അനു മേനോൻ
5 2016 വള്ളീം തെറ്റി പുള്ളീം തെറ്റി
ഗഗൻ റിഷി
6 2016 മരുഭുമിയിലെ ആന സുകു വി.കെ. പ്രകാശ്
7 2017 ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള സുബ്ബു് Althaf Salim
8 2018 ആദി  നാദിർ ജിത്തു ജോസഫ്
9 2018 തോബാമ - അൽഫോൺസ് പുത്രൻ

പുരസ്കാരങ്ങൾ

[തിരുത്തുക]

2016 - മികച്ച പുതുമുഖ നടനുള്ള പുരസ്‌കാരം - പ്രേമം വനിത ഫിലിം അവാർഡുകൾ

അവലംബം

[തിരുത്തുക]
  1. "S.V. Krishna Shankar". IMDb. Retrieved 2018-05-06.
  2. "In many scenes, we didn't act: Krishna Sankar - Times of India". indiatimes.com. Archived from the original on 16 സെപ്റ്റംബർ 2017. Retrieved 6 സെപ്റ്റംബർ 2017.
  3. R, Jithin (2017-07-30). "Krishna Sankar Profile Biography Photos". Indian movie planet (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2018-05-06. Retrieved 2018-05-06.
"https://ml.wikipedia.org/w/index.php?title=കൃഷ്ണ_ശങ്കർ&oldid=4099270" എന്ന താളിൽനിന്ന് ശേഖരിച്ചത്