കെ.എം. പണിക്കർ
കെ.എം. പണിക്കർ | |
---|---|
ജനനം | 1895 ജൂൺ 3 |
മരണം | 1963 ഡിസംബർ 10 |
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്നത് | പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ |
പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ ഒരു ഇന്ത്യക്കാരനാണ് സർദാർ കെ.എം പണിക്കർ. സർദാർ കാവാലം മാധവ പണിക്കർ എന്നാണ് പൂർണ്ണ നാമം.(ജൂൺ 3 ,1895[1] ഡിസംബർ 10, 1963) പുത്തില്ലത്തു പരമേശ്വരൻ നമ്പൂതിരിയുടേയും ചാലയിൽ കുഞ്ഞിക്കുട്ടി കുഞ്ഞമ്മയുടേയും മകനായി രാജഭരണ പ്രദേശമായിരുന്ന തിരുവിതാംകൂറിൽ 1895 ജൂൺ 3 ന് ജനനം. രാജ്യസഭയിലെ ആദ്യമലയാളി കൂടിയായിരുന്നു അദ്ദേഹം.[2][3]
ആദ്യകാലവും വിദ്യാഭ്യാസവും
[തിരുത്തുക]ഓക്സ്ഫോർഡിലെ ക്രൈസ്റ്റ് ചർച്ച് കോളജിൽ നിന്നു ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും ലണ്ടനിൽ നിന്നു നിയമബിരുദവും നേടിയ പണിക്കർ ഇന്ത്യയിലേക്ക് മടങ്ങുന്നതിനു മുമ്പ് ലണ്ടനിലെ മിഡിൽ ടെംപിൾ ബാറിൽ അഭിഭാഷകനായി പരിശീലനം നേടി.
ഔദ്യോഗിക രംഗത്ത്
[തിരുത്തുക]ഇന്ത്യയിലേക്ക് മടങ്ങിയ സർദാർ പണിക്കർ ആദ്യം അലീഗഢ് മുസ്ലിം സർവകലാശാലയിലും പിന്നീട് കൊൽക്കൊത്ത സർവകലാശാലയിലും അദ്ധ്യാപകനായി ജോലിചെയ്തു. 1925 ൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരായി പത്രപ്രവർത്തനരംഗത്തേക്ക് പ്രവേശിച്ചു. ചേംബർ ഓഫ് പ്രിൻസസ് ചാൻസലറ്റിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ട് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചു. പട്ട്യാല സംസ്ഥാനത്തിന്റെയും പിന്നീട് ബികാനീർ സംസ്ഥാനത്തിന്റെയും വിദേശകാര്യമന്ത്രിയും മുഖ്യമന്ത്രിയുമായി സേവനമനുഷ്ടിച്ചു (1944 - 47).
ഇന്ത്യ സ്വതന്ത്രയായപ്പോൾ സർദാർ പണിക്കർക്ക് പല പ്രധാന ചുമതലകളും ഏൽപ്പിക്കപ്പെട്ടു. ചൈന (1948-53),ഫ്രാൻസ് (1956-59) എന്നിവയുടെ അംബാസഡറായി അദ്ദേഹം പ്രവർത്തിച്ചു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ വിഭജിക്കാനുള്ള സ്റ്റേറ്റ് റീ ഓർഗനൈസേഷൻ കമ്മിഷൻ അംഗമായിരുന്നു അദ്ദേഹം.[4] പിന്നീട് അക്കാദമികരംഗത്തും പ്രവർത്തിച്ച അദ്ദേഹം മരണം വരെ മൈസൂർ സർവകലാശാലയുടെ വൈസ്ചാൻസലറായിരുന്നു. ഐക്യരാഷ്ട്ര സഭയിലേക്കുള്ള ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ചതും കെഎം പണിക്കർ ആയിരുന്നു. സാഹിത്യഅക്കാദമിയുടെ ആദ്യ അധ്യക്ഷൻ, കാശ്മീർ രാജാവിന്റെ ഉപദേശകനായിരുന്ന മലയാളി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
രാജ്യസഭാംഗത്വം
[തിരുത്തുക]- 1959-1966 : പ്രസിഡന്റ് നാമനിർദ്ദേശം ചെയ്തു.
കൃതികൾ
[തിരുത്തുക]- മലബാറിലെ പോർട്ടുഗീസുകാരും ഡച്ചുകാരും (പഠനം)
- ഏഷ്യയും പടിഞ്ഞാറൻ ആധിപത്യവും (പഠനം)
- രണ്ട് ചൈനകൾ (1955)-Two chinas
- പറങ്കിപ്പടയാളി,
- കേരള സിംഹം (പഴശ്ശിരാജയെക്കുറിച്ച്)
- ദൊരശ്ശിണി
- കല്ല്യാണമൽ
- ധൂമകേതുവിന്റെ ഉദയം
- കേരളത്തിലെ സ്വാതന്ത്ര്യസമരം
- ആപത്ത്ക്കരമായ ഒരു യാത്ര(യാത്രാ വിവരണം)
ഇംഗ്ലീഷ്
[തിരുത്തുക]- സ്ട്രാറ്റജിക് പ്രോബ്ലംസ് ഓഫ് ഇന്ത്യൻ ഓഷൻ
- ഏഷ്യ ആൻഡ് ദ് വെസ്റ്റേൺ ഡോമിനൻസ്
- പ്രിൻസിപ്പിൾസ് ആൻഡ് പ്രാക്ടിസസ് ഒാഫ് ഡിപ്ലോമസി
- കേരള ചരിത്രം
പുറം കണ്ണികൾ
[തിരുത്തുക]- A tribute to smaller states Archived 2004-11-30 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ "A tribute to smaller states". Archived from the original on 2004-11-30. Retrieved 2011-01-25.
- ↑ 1952-2012: Full list of Rajya Sabha's nominated members, ibnlive.in
- ↑ സർദാർ കെ എം പണിക്കർ ചരമ ദിനം ഇന്ന്, janamtv.com
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-10. Retrieved 2013-12-10.
- Pages using the JsonConfig extension
- 1895-ൽ ജനിച്ചവർ
- 1963-ൽ മരിച്ചവർ
- ജൂൺ 3-ന് ജനിച്ചവർ
- ഡിസംബർ 10-ന് മരിച്ചവർ
- ഇന്ത്യയിലെ പത്രപ്രവർത്തകർ
- രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവർ
- ഇന്ത്യയിലെ ദിവാന്മാർ
- ഇന്ത്യയിലെ ചരിത്രകാരന്മാർ
- ഇന്ത്യൻ നയതന്ത്രജ്ഞർ
- മലയാളികൾ
- ഇന്ത്യൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ
- തിരുവിതാംകൂർ
- ഇന്ത്യൻ നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികൾ
- രാജ്യസഭാംഗങ്ങൾ