കെ.എച്ച്. അലിക്കുഞ്ഞി
ദൃശ്യരൂപം
ഇന്ത്യയിലെ ആധുനിക മത്സ്യ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്ന ഒരു മത്സ്യഗവേഷണ വിദഗ്ദ്ധനായിരുന്നു ഡോ. കെ.എച്ച്. അലിക്കുഞ്ഞി. കേരള സംസ്ഥാന ഫിഷറീസ് ഉപദേഷ്ടാവായിരുന്ന അലിക്കുഞ്ഞി ഇന്ത്യൻ അക്കാദമി ഓഫ് സയൻസിലെ (ഡൽഹി) ആജീവനാന്ത അംഗമായിരുന്നു. 2010 സെപ്റ്റംബർ 26 ന് 93-ആം വയസ്സിൽ നിര്യാതനായി.[1]
ജീവിതരേഖ
[തിരുത്തുക]തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത ഏറിയാട് സ്വദേശിയാണ് അലിക്കുഞ്ഞി. മദ്രാസ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി.[1] എറണാംകുളം മഹാരാജാസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഫിഷറീസ് ഡീംഡ് സർവകലാശാല അലിക്കുഞ്ഞിയുടെ ശ്രമഫലമായാണ് മുംബൈയിൽ നിലവിൽ വന്നത്. സംസ്ഥാന ഫിഷറീസ് ഉപദേഷ്ടാവായിരിക്കുമ്പോൾ ആണ് കേരളത്തിലെ ആദ്യ ചെമ്മീൻകുഞ്ഞ് ഉല്പാദനം കേന്ദ്രം കൊടുങ്ങല്ലൂർ അഴിക്കോട് ആരംഭിക്കുന്നത്.[1] ഭാര്യ:അസ്മ. നാലുമക്കൾ
സാരഥ്യം
[തിരുത്തുക]- ഇന്ത്യൻ കാർഷിക കൗൺസിലിന്റെ സെൻട്രൽ ഇൻലന്റ് ഫിഷറീസ് ഡയറക്ടർ
- കേരള സർക്കാർ ഫിഷറീസ് ഉപദേഷ്ടാവ്
- മദ്രാസ് ഫിഷറീസ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "മൽസ്യഗവേഷണ വിദഗ്ദ്ധൻ ഡോ. കെ.എച്ച്. അലിക്കുഞ്ഞി നിര്യാതനായി". മലയാള മനോരമ ദിനപത്രം. Archived from the original on 2010-09-30. Retrieved 2010-10-01.