കെ.എസ്. ഗോപാലകൃഷ്ണൻ (സംവിധായകൻ)
കെ.എസ്. ഗോപാലകൃഷ്ണൻ | |
---|---|
ജനനം | തിരുവനന്തപുരം ജില്ല യിലെ നേമം |
ദേശീയത | ഇന്ത്യ |
സജീവ കാലം | 1974-2001 |
അറിയപ്പെടുന്നത് | കഥ, തിരക്കഥ, സംഭാഷണം, സംവിധായകൻ, നിർമ്മാതാവ് |
ജീവിതപങ്കാളി(കൾ) | ആനന്ദവല്ലി |
മലയാളചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, കഥ, സംഭാഷണം നിർമ്മാണം എന്നീ രംഗങ്ങളിൽ 1975 മുതൽ 2001 വരെ നിറഞ്ഞു നിന്ന ഒരു വ്യക്തിത്വമാണ് കെ എസ് ഗോപാലകൃഷ്ണൻ. 1970 ൽ രാമുകാര്യാട്ടിന്റെ അഭയം എന്ന സിനിമയിൽ സംവിധാന സഹായിയായിട്ടായിരുന്നു കെ എസ് ഗോപാലകൃഷ്ണൻ സിനിമയിൽ എത്തുന്നത്. 1975 ൽ റിലീസ് ചെയ്ത "ഞാൻ നിന്നെ പ്രേമിയ്ക്കുന്നു" ആണ് കെ എസ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യ ചിത്രം."പ്രിയേ നിനക്കുവേണ്ടി, നാലുമണിപ്പൂക്കൾ, കായലും കയറും... തുടങ്ങി പതിനാറുചിത്രങ്ങൾക്ക് അദ്ദേഹം രചന നിർവഹിച്ചിട്ടുണ്ട്. പന്ത്രണ്ടോളം സിനിമകൾക്ക് തിരക്കഥയും സംഭാഷണവും എഴുതിയിട്ടുള്ള ഗോപാലകൃഷ്ണൻ നാലു സിനിമകൾ നിർമ്മിയ്ക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് 2001 വരെയുള്ള കാലത്തിനുള്ളിൽ ഏകദേശം 44 ചിത്രങ്ങൾ അദ്ദേഹം സംവിധാനംചെയ്തു. കെ എസ് ഗോപാലകൃഷ്ണൻ സിനിമകൾ ഭൂരിഭാഗവും പ്രദർശന വിജയംനേടിയ ആക്ഷൻ മസാല ചിത്രങ്ങളായിരുന്നു. ഗൗതമൻ എന്ന പേരിലും അദ്ദേഹം രണ്ട്ചിത്രങ്ങൾ സംവിധാനംചെയ്തിട്ടുണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ആനന്ദവല്ലിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. 2019 എപ്രിലിൽ ആനന്ദവല്ലി അന്തരിച്ചു. തിരുവനന്തപുരം ജില്ലയിലെ നേമത്ത് താമസിയ്ക്കുന്നു.[1]
തമിഴ് സംവിധായകൻ
[തിരുത്തുക]തമിഴ് ചലച്ചിത്രസംവിധായകനായിരുന്ന കെ എസ് ഗോപാലകൃഷ്ണൻ ഒരേ വ്യക്തി തന്നെയാണോ എന്ന് വ്യക്തതയില്ല അദ്ദേഹത്തിന്റെ പത്നിയുടെ പേർ സുലോചന എന്നുകാണൂന്നു[2]