Jump to content

കെ.കെ. ഷാഹിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
KK Shahina
കെ.കെ. ഷാഹിന
ജനനം
ദേശീയതIndian
തൊഴിൽJournalist


രണ്ടര ദശാബ്ദത്തിലേറെയായി ഇന്ത്യൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന മലയാളി മാധ്യമ പ്രവർത്തകയാണ് കെ.കെ. ഷാഹിന. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദം പ്രതിഫലിക്കുന്ന ഷാഹിനയുടെ സ്റ്റോറികൾ നിരവധി തവണ ശ്രദ്ധ നേടിയിട്ടുണ്ട്. തെഹൽകയ്ക്കു വേണ്ടിയുള്ള അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ചു. ദക്ഷിണേന്ത്യയുടെ ഗ്രാമീണ മേഖല കേന്ദ്രീകരിച്ചുള്ള കെ.കെ. ഷാഹിനയുടെ റിപ്പോർട്ടുകൾ കൂടതലായി വായിക്കപ്പെട്ടതിനൊപ്പം ചർച്ചകളുമുണ്ടാക്കി. തമിഴ് ഗ്രാമങ്ങൾ പാലിച്ചുപോന്നിരുന്ന ക്രൂരമായൊരു ആചാരമായ 'തലൈകുത്തലി'നെ കുറിച്ചുള്ള ഷാഹിനയുടെ റിപ്പോർട്ട് രാജ്യാന്തര ശ്രദ്ധയും നേടി. പല അന്താരാഷ്ട്ര അക്കാദമിക് ജേർണലുകളിലും ഈ റിപ്പോർട്ട് ഉദ്ധരിക്കപ്പെട്ടു. രാജീവ് ഗാന്ധി വധക്കേസ് മുതൽ മദനി കേസ് വരെയുള്ള വിഷയങ്ങളിലെ ഷാഹിനയുടെ റിപ്പോർട്ടുകൾ ശ്രദ്ധേയമാണ്.[1]

വിദ്യാഭ്യാസം

[തിരുത്തുക]

തൃശൂർ കേരള വർമ കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം. എറണാകുളത്തെ കേരള പ്രസ് അക്കാദമിയിൽ നിന്ന് മാധ്യമപഠനം. എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. ബെംഗളൂരിലെ നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ നിന്നും ഹ്യൂമൻ റൈറ്റ്സ് ലോയിൽ പി ജി ഡിപ്ലോമയും ഡിസാസ്റ്റർ മാനേജ്മെന്റിൽ ഇഗ്‌നോയിൽ നിന്ന് പി ജി ഡിപ്ലോമയും നേടി.[അവലംബം ആവശ്യമാണ്]

തൊഴിൽ ജീവിതം

[തിരുത്തുക]

മലയാളത്തിലെ ആദ്യ സ്വകാര്യ വാർത്താ ചാനലായ ഏഷ്യനെറ്റിലെ പ്രഥമഗണനീയരായ മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു കെ കെ ഷാഹിന. റിപ്പോർട്ടർ, ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് അവതാരക എന്നിങ്ങനെ വിവിധ തസ്തികകളിലായി 1997 മുതൽ 2007 വരെ ഏഷ്യാനെറ്റിൽ പ്രവർത്തിച്ചു. പിന്നീട് ജനയുഗം പത്രത്തിൽ നാഷണൽ ബ്യൂറോ ചീഫ് എന്ന പദവിയിൽ ഒരു വർഷം വഹിച്ചു.

2010 ൽ തെഹൽകയുടെ സ്പെഷ്യൽ കറസ്പോണ്ടന്റ് ആയി പ്രാദേശിക മാധ്യമപ്രവർത്തനത്തിൽ നിന്നും ദേശീയതലത്തിലേക്ക് ചുവടുമാറി. പിന്നീട് ഓപ്പൺ മാഗസിനിൽ അസോസിയേറ്റ് എഡിറ്റർ ആയി.[2] ശേഷം ദ ഫെഡറലിൽ അസോസിയേറ്റ് എഡിറ്ററായി പ്രവർത്തിച്ചു.[3] ഇപ്പോൾ ഔട്ട്‌ലുക്കിൽ സീനിയർ എഡിറ്ററാണ്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2010 ലെ മികച്ച വനിത റിപ്പോർട്ടർക്കുള്ള ചാമേലി ദേവി ജെയ്ൻ പുരസ്‌കാരം
  • 2023ൽ കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേർണലിസ്റ്റ്‌സിന്റെ അന്തരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം

കുറ്റാരോപണം

[തിരുത്തുക]

ബാംഗ്ലൂർ സ്ഫോടനക്കേസിലെ പ്രോസിക്യൂഷൻ സാക്ഷികളായ രണ്ടുപേരെ ഇന്റർവ്യൂ ചെയ്തതിൽ [4] സാക്ഷികളായ യോഗാനന്ദ്, റഫീഖ് ബാപ്പാട്ടി എന്നിവർ പോലീസിന്റെ ഭാഷ്യത്തിനു വിരുദ്ധമായി മദനിയെ കുടകിൽ വച്ചു കണ്ടിരുന്നില്ല എന്നാണ് ഷാഹിനയോട് വെളിപ്പെടുത്തിയത്[5][6]. തെഹൽക എന്ന പത്രത്തിനുവേണ്ടിയാണ് ഷാഹിന സാക്ഷികളുമായി സംസാരിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിനെ തുടർന്ന് ബാംഗ്ലൂർ സ്ഫോടനക്കേസിൽ സാക്ഷികളുടെ മൊഴിമാറ്റാൻ ശ്രമിച്ചു എന്നാരോപിച്ച് കർണാടക പൊലീസ് ഷാഹിനയ്ക്കെതിരേ കേസെടുക്കുകയുണ്ടായി[7]. സാക്ഷികളെ ഭീഷണിപ്പെടുത്തി[8] എന്നതുൾപ്പെടെ മറ്റു കുറ്റങ്ങളും ആരോപിക്കപ്പെട്ടിരുന്നു.

അന്തരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം

[തിരുത്തുക]

കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേർണലിസ്റ്റ്‌സിന്റെ അന്തരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം 2023 ൽ നേടി. അന്തരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഷാഹിന. ഭരണകൂടങ്ങളുടെ മർദ്ദനങ്ങളേയും അടിച്ചമർത്തലുകളേയും എതിരിട്ട് ധീരതയോടെ മാധ്യമപ്രവർത്തനത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ജേർണലിസ്റ്റുകളെ അന്തർദ്ദേശീയ തലത്തിൽ ആദരിക്കുന്നതിനാണ് 1996 മുതൽ പ്രസ് ഫ്രീഡം പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഇരുപത്തിയേഴ് വർഷത്തെ പുരസ്‌കാര ചരിത്രത്തിൽ ഇതുവരെ മൂന്ന് ഇന്ത്യൻ ജേണലിസ്റ്റുകൾക്ക് മാത്രമാണ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.[9]

കുടുംബം

[തിരുത്തുക]

മാധ്യമ പ്രവർത്തകനായ രാജീവ് രാമചന്ദ്രനാണ് ജീവിത പങ്കാളി.[അവലംബം ആവശ്യമാണ്]

അവലംബം

[തിരുത്തുക]
  1. "കെ കെ ഷാഹിനയ്ക്ക് അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം". Archived from the original on 2023-07-11. Retrieved 2023-09-17.
  2. "Shahina KK, Author at Open The Magazine" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2023-09-17.
  3. KK, Shahina. "Shahina KK, The Federal" (in ഇംഗ്ലീഷ്). Retrieved 2023-09-17.
  4. http://www.doolnews.com/shahina-will-face-a-tough-way-in-trial-malayalam-article-395.html
  5. "ഷാഹിന കേസ്: മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിക്കയച്ച കത്ത്". ഡൂൾന്യൂസ്. 2 ഡിസംബർ 2010. Retrieved 26 മാർച്ച് 2013.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-15. Retrieved 2013-03-30.
  7. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 765. 2012 ഒക്ടോബർ 22. Retrieved 2013 മെയ് 15. {{cite news}}: Check date values in: |accessdate= and |date= (help)
  8. "മദനിയുടെ മാധ്യമ ചാവേറുകൾ". ജന്മഭൂമി. Archived from the original on 2013-03-15. Retrieved 26 മാർച്ച് 2013.
  9. Desk, Web (2023-06-29). "അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം മാധ്യമപ്രവർത്തക കെ.കെ. ഷാഹിനക്ക്". Retrieved 2023-09-17. {{cite web}}: |last= has generic name (help)
"https://ml.wikipedia.org/w/index.php?title=കെ.കെ._ഷാഹിന&oldid=4423594" എന്ന താളിൽനിന്ന് ശേഖരിച്ചത്