കെ.ജി. അടിയോടി
കെ.ജി. അടിയോടി | |
---|---|
ജനനം | 1927 |
മരണം | 1987 ഒക്ടോബർ 23 |
ദേശീയത | ഇന്ത്യ |
തൊഴിൽ | പൊതുപ്രവർത്തകൻ, ഡോക്ടർ |
അറിയപ്പെടുന്നത് | കേരളത്തിലെ മുൻ മന്ത്രി |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും കേരള മുൻമന്ത്രിയുമായിരുന്നു കെ.ജി. അടിയോടി (ജനനം: 1927- മരണം: 23 ഒക്ടോബർ 1987.)
ജീവിതരേഖ
[തിരുത്തുക]കോഴിക്കോടു ജില്ലയിലെ പേരാമ്പ്രയിൽ കാനോത്ത് ചന്തുകിടാവിന്റെയും ലക്ഷ്മി അമ്മയുടെയും മകനായി ൽ ജനിച്ചു. കൂത്താളി ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട്, മദിരാശി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. എൽ.ഐ.എം. ബിരുദധാരിയായ ഇദ്ദേഹം പേരാമ്പ്രയിൽ മെഡിക്കൽ പ്രാക്ടീസ് ആരംഭിച്ചു. തുടർന്നു സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ച അടിയോടി 1969-ൽ കോൺഗ്രസ് നിയോജകമണ്ഡലം ഖജാൻജിയായി. 1970-ൽ പേരാമ്പ്രയിൽ നിന്ന് കേരള നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അടിയോടി സി. അച്യുതമേനോൻ മന്ത്രിസഭയിൽ ധനകാര്യം, ഭക്ഷ്യം, വനം എന്നീ വകുപ്പുകളുടെ മന്ത്രിയായി.
1977-ൽ വയനാട്ടിലെ കൽപ്പറ്റയിൽ നിന്ന് വീണ്ടും നിയമസഭയിലേക്കു അടിയോടി തെരഞ്ഞെടുക്കപ്പെട്ടു. കെ.പി.സി.സി. വൈസ് പ്രസിഡന്റായും പ്രസിഡന്റായും പാർലമെന്റ് അംഗമായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പി.എസ്.സി. ചെയർമാൻ ആയിരുന്ന അടിയോടി തത്സ്ഥാനം രാജിവച്ച് 1984-ൽ കോഴിക്കോടുനിന്ന് ലോക്സഭയിലേക്കു മത്സരിച്ചു ജയിച്ചു. ലോക്സഭയിൽ വിവിധ കമ്മിറ്റികളിൽ അംഗമായിരുന്നു.
കുടുംബം
[തിരുത്തുക]മാധവിക്കുട്ടിയമ്മാണ് ഭാര്യ, അഞ്ചുമക്കളുണ്ട്
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ കെ.ജി. അടിയോടി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |