കെ.പി.എ.സി. ഖാൻ
ദൃശ്യരൂപം
പ്രമുഖനായ നാടക അഭിനേതാവാണ് കെ.പി.എ.സി. ഖാൻ . കേരളത്തിലെ വിവിധ നാടകവേദികളിൽ സജീവമായി പ്രവർത്തിച്ചു. കുറച്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]കൊച്ചിയിൽ ജനിച്ചു. സാന്താക്രൂസ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ 'പറുദീസാ നഷ്ടം' എന്ന നാടകത്തിലൂടെ അഭിനയ രംഗത്ത് എത്തി. നിരവധി അമച്വർ നാടകങ്ങളിൽ അഭിനയിച്ചു. എയർഫോഴ്സിൽ ജോലി ലഭിച്ചെങ്കിലും അധിക നാൾ തുടർന്നില്ല. ചങ്ങനാശേരി പ്രകാശ് തിയേറ്റേഴ്സിന്റെ നാടകമായ 144 ൽ അഭിനയിച്ചുകൊണ്ട് പ്രഫഷണൽ നാടകരംഗത്തെത്തി. പിന്നീട് കെ.പി.എ.സിയുടെ നാടകങ്ങളിൽ 40 വർഷത്തോളം അഭിനയിച്ചു. കെ.പി.എ.സിയിൽ പുതിയ ആകാശം പുതിയ ഭൂമിയായിരുന്നു ആദ്യനാടകം. രാരിച്ചൻ എന്ന പൗരൻ എന്ന സിനിമയിലും പിന്നീട് മിന്നാമിനുങ്ങ്, കൂട്ടുകുടുംബം, തുലാഭാരം, സൃഷ്ടി, ഏണിപ്പടികൾ എന്നീ സിനിമകളിലും അഭിനയിച്ചു.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡ്
- കേരള സംഗീത നാടക അക്കാദമിയുടെ എൻഡോവ്മെന്റ് അവാർഡ്[2]
അവലംബം
[തിരുത്തുക]- ↑ "കെ.പി.എ.സി ഖാൻ അന്തരിച്ചു". മാതൃഭൂമി. 16 ഓഗസ്റ്റ് 2008. Retrieved 2013 ഓഗസ്റ്റ് 15.
{{cite news}}
: Check date values in:|accessdate=
(help) - ↑ "AWARD". കേരള സംഗീത നാടക അക്കാദമി. Archived from the original on 2014-08-13. Retrieved 2013 ഓഗസ്റ്റ് 15.
{{cite web}}
: Check date values in:|accessdate=
(help)