കെ.പി. പിള്ള
ദൃശ്യരൂപം
മലയാള ചലച്ചിത്ര സംവിധായകനായിരുന്നു കെ.പി. പിള്ള (മരണം 31 ഓഗസ്റ്റ് 2021). [1] [2] 1970- ൽ രാമു കാര്യാട്ടിന്റെ അഭയം എന്ന സിനിമയിൽ സഹസംവിധായകനായാണ് അദ്ദേഹം സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. നഗരം സാഗരം, വൃന്ദാവനം (1975), അഷ്ടമുടിക്കായൽ (1977), കതിർ മണ്ഡപം (1978), പാതിര സൂര്യൻ (1980), പ്രിയസഖി രാധ (1981) എന്നിവ അദ്ദേഹം സംവിധാനം ചെയ്ത സിനിമകളാണ്.
ജീവിതം
[തിരുത്തുക]പരമേശ്വരൻ പിള്ളയുടെയും ദേവകി അമ്മയുടെയും മകനാണ് കെ.പി. പിള്ള. [3] വർക്കല ശിവഗിരിയിലെ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാഭ്യാസത്തിന് ശേഷം 21 വർഷം ഇന്ത്യൻ എയർഫോഴ്സിൽ സേവനമനുഷ്ഠിച്ചു.
2021 ഓഗസ്റ്റ് 31-ന് തിരുവനന്തപുരത്ത് വെച്ച് അദ്ദേഹം അന്തരിച്ചു. [4]
സിനിമകൾ
[തിരുത്തുക]- നഗരം സാഗരം
- വൃന്ദാവനം (1975)
- അഷ്ടമുടിക്കായൽ (1977)
- കതിർ മണ്ഡപം (1978)
- പാതിരാസൂര്യൻ (1980)
- പ്രിയസഖി രാധ
അസിസ്റ്റന്റ് ഡയറക്ടറായി
- അഭയം
- പ്രിയ (1971)
- മയിലാടും കുന്ന്
- ഇൻക്വിലാബ് സിന്ദാബാദ്
- പണിതീരാത്ത വീട്
- ആദ്യത്തെ കഥ
അവലംബങ്ങൾ
[തിരുത്തുക]
- ↑ "List of Malayalam Movies directed by KP Pillai". www.malayalachalachithram.com. Retrieved 1 September 2021.
- ↑ "സംവിധായകൻ കെ.പി. പിള്ള അന്തരിച്ചു". Mathrubhumi (in ഇംഗ്ലീഷ്). Retrieved 1 September 2021.
- ↑ "നാടക-സിനിമ സംവിധായകൻ കെ.പി. പിള്ള അന്തരിച്ചു | Madhyamam". www.madhyamam.com. 31 August 2021. Retrieved 1 September 2021.
- ↑ "സംവിധായകൻ കെ.പി. പിള്ള അന്തരിച്ചു". Mathrubhumi (in ഇംഗ്ലീഷ്). Retrieved 1 September 2021.