കെ.പി. രാഘവപ്പൊതുവാൾ
ദൃശ്യരൂപം
മൂന്നാം കേരള നിയമ സഭയിലെ അംഗവും സി.പി.എം. നേതാവുമായിരുന്നു കെ.പി. രാഘവ പൊതുവാൾ (15 ജൂൺ 1928 - 18 ഒക്ടോബർ 2012).
ജീവിതരേഖ
[തിരുത്തുക]കൊടക്കൽ ഗോവിന്ദൻ നായരുടെയും കൊളങ്ങര പുതിയവീട്ടിൽ ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു.[1] മദ്രാസ് ലോകോളേജിൽനിന്ന് 1954ൽ നിയമബിരുദം നേടി. 1955ൽ പ്രാക്ടീസ് ആരംഭിച്ച പൊതുവാൾ പാർടി നിർദ്ദേശപ്രകാരം പാട്ടക്കുടിയാന്മാർക്കും കമ്യൂണിസ്റ്റുകാർക്കുംവേണ്ടിയാണ് കോടതിയിൽ ഹാജരായത്. 1965ലും 67ലും തളിപ്പറമ്പ് മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1947ൽ കമ്യൂണിസ്റ്റ്പാർടി അംഗമായി. 1964ൽ പാർടി പിളർന്നപ്പോൾ സിപിഐ എമ്മിൽ ഉറച്ചുനിന്നു. 1982ൽ അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ സെക്രട്ടറിയായ അദ്ദേഹം 2000മുതൽ ദേശീയ വൈസ് പ്രസിഡന്റായിരുന്നു.[2].
പുരസ്കാരം
[തിരുത്തുക]- ഐ.എ.ഇ.ഡബ്ല്യു.പി. അവാർഡ്
- തിക്കുറിശ്ശി സ്മാരക പുരസ്കാരം