Jump to content

കെ.സി. ഷഡാനനൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shadananan Nair

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തു നായർ സമുദായത്തിന്റെ പരിഷ്കരണത്തിന് വേണ്ടി യത്നിച്ചവരിൽ ഒരാളാണ് കെ.സി. ഷഡാനനൻ നായർ (1866-1959).[1] അവാന്തര വിഭാഗങ്ങളെ ഒരുമിപ്പിച്ചു ഒറ്റ സമുദായമായി മാറ്റുക എന്ന ലക്‌ഷ്യം മുൻനിർത്തി 1899 ൽ അദ്ദേഹം സ്ഥാപിച്ച ആദ്യ നായർ സംഘടനയാണ് സമസ്ത കേരള വിളക്കിത്തല നായർ സമാജം.[2] സമുദായ രഞ്ജിനി എന്ന തന്റെ മാസികയിലൂടെ നായർ സമുദായത്തിലെ ഉപജാതി വ്യവസ്ഥയ്‌ക്കെതിരെയും അനാചാരങ്ങൾക്കെതിരെയും അദ്ദേഹം തൂലിക ചലിപ്പിച്ചു. ശ്രീമൂലം പ്രജാസഭ അംഗവും മലയാളി സഭയിലെ പ്രവർത്തകനും അധ്യാപകനുമായ ഷഡാനനൻ നായർക്ക് സി. കൃഷ്ണപിള്ള പിന്തുണ നൽകി.

അവലംബം

[തിരുത്തുക]
  1. സുവർണ്ണ ജൂബിലി ഗ്രന്ഥം, നായർ സർവീസ് സൊസൈറ്റി (1964). കോട്ടയം: നായർ സർവീസ് സൊസൈറ്റി. {{cite book}}: Missing or empty |title= (help)
  2. "ഷഡാനനൻ നായരുടെ ജന്മദിനം ആഘോഷിച്ചു". Mathrubhumi. Archived from the original on 2021-06-11. Retrieved 2021-06-11.
"https://ml.wikipedia.org/w/index.php?title=കെ.സി._ഷഡാനനൻ_നായർ&oldid=3815339" എന്ന താളിൽനിന്ന് ശേഖരിച്ചത്