Jump to content

കെ. അജിത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. അജിത്
ജനനം (1971-05-25) മേയ് 25, 1971  (53 വയസ്സ്)
വൈക്കം
ദേശീയത ഭാരതീയൻ
തൊഴിൽപൊതുപ്രവർത്തനം
രാഷ്ട്രീയ കക്ഷിസി.പി.ഐ
ജീവിതപങ്കാളി(കൾ)സിന്ധു

2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈക്കത്തു നിന്നും കെ. അജിത് തിരഞ്ഞെടുക്കപ്പെട്ടു[1]. 2011-ലെ തിരഞ്ഞെടുപ്പിൽ പതിമൂന്നാം നിയമസഭയിലേക്ക് വൈക്കത്തു നിന്നും ജയിച്ചു.

എം.കെ. കേശവന്റേയും തങ്കമ്മയുടേയും പുത്രനായി 1971 മേയ് 25ന് വൈക്കത്ത് ജനിച്ചു. ഭാര്യ സിന്ധു, ഒരു മകളുണ്ട്.

കെ. അജിത് Ex MLA മുണ്ടോടിത്തറ വീട് വടക്കേനട, വൈക്കം പി. ഒ കോട്ടയം അച്ഛൻ -എം. കെ. കേശവൻ Ex MLA (1996 ൽവൈക്കം MLA ആയിരിക്കെ മരണമടഞ്ഞു) അമ്മ- പരേതയായ തങ്കമ്മ

  • വൈക്കം ടൗൺ LPS ൽ പ്രാഥമിക വിദ്യാഭ്യാസം
  • വൈക്കം ഗവണ്മെന്റ് ബോയ്സ് ഹൈസ് സ്കൂളിൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം
  • വൈക്കം തലയാഴം കൊതവറ കോളേജിൽ പ്രീ -ഡിഗ്രിപഠനം
  • സ്കൂൾ, കോളേജ് പഠനസമയത്ത് AISF യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നീ ഭാരവാഹിത്തം വഹിച്ചിരുന്നു.
  • CPI പുളിഞ്ചുവട് ബ്രാഞ്ച് സെക്രട്ടറി, വൈക്കം ലോക്കൽ കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറി, AIYF ജില്ല വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.
  • 2004 ലെ എ. കെ ആന്റണി സർക്കാർ കറന്റ് ചാർജ് വർദ്ധനവുമായി ബന്ധപെട്ടു AIYF നടത്തിയ പ്രതിഷേധപ്രകടനത്തിന്റെ ഭാഗമായി 34 ദിവസം ജയിൽ വാസം.
  • 2006 മുതൽ 2016 വരെ വൈക്കത്തെ പ്രതിനിധികരിച്ചു 12- 13നിയമസഭയിൽ അംഗമായിരുന്നു
  • 2006 ൽ കോൺഗ്രസ്സിലെ വി പി സജീന്ദ്രനെ 7886 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി
  • 2011 ൽ കോൺഗ്രസ്സിലെ എ സനീഷ്‌കുമാറിനെ 10500 വോട്ടിന് പരാജയപ്പെടുത്തി
  • MLA ആയിരിക്കെ പട്ടികജാതി -പട്ടിക വർഗ്ഗ, പൊതുമരാമത്ത്, ടൂറിസം, ലൈബ്രറി, മത്സ്യം തുടങ്ങിയ കമ്മറ്റികളിൽ അംഗമായിരുന്നു,
  • 2012 ൽ മുല്ലപ്പെരിയാർ സംരക്ഷണവുമായി ബന്ധപെട്ടു മുല്ലപ്പെരിയാർ സമരസമിതിയുടെ ഒപ്പം 7 ദിവസം ചപ്പാത്തിൽ നിരാഹാരസമരം നടത്തി.
  • കേരള നിയമസഭ ചരിത്രത്തിൽ ആദ്യമായി ധനകാര്യ മന്ത്രി ബഡ്ജറ്റ് വിവരങ്ങൾ ചോർത്തിയെന്നാരോപിച്ചു ഇടതുപക്ഷം നിയമസഭക്കുള്ളിൽ നടത്തിയ സമരത്തിൽ കേസിലകപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട ഏക സിപിഐ MLA.
  • സിപിഐ വൈക്കം മണ്ഡലം കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറിയായും,സിപിഐ കോട്ടയം ജില്ല കൗൺസിൽ അംഗമായും ഇപ്പോൾ പ്രവർത്തിക്കുന്നു
  • AITUC യുടെ കിഴിലുള്ള മൾട്ടി മാർക്കറ്റിംഗ് എംബ്ലോയിസ് ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്
  • കോട്ടയം സെക്യൂരിറ്റി എംബ്ലോയ്‌സ് യൂണിയൻ ജില്ല പ്രസിഡന്റ്
  • AITUC സംസ്ഥാന കൗൺസിൽ അംഗം.
  • AITUC വൈക്കം മണ്ഡലം പ്രസിഡന്റ്
  • മൈഗ്രെഷൻ താലൂക്ക് യൂണിയൻ പ്രസിഡന്റ്
  • കോട്ടയം ജില്ല തൊണ്ട് വ്യവസായ സഹകരണസംഘം പ്രസിഡന്റ്
  • അസംഘടിത തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ ഇപ്പോൾ വഹിക്കുന്നു.
  • ഭാര്യ - സിന്ധു KSEB ജീവനക്കാരി

മകൾ -നിരഞ്ജന അജിത്ത് 9 ആം ക്ലാസ്സിൽ പഠിക്കുന്നു, മകൻ ഋഷികേഷ്‌ രണ്ടാം ക്ലാസ്സിലും

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2006-2011 വൈക്കം നിയമസഭാമണ്ഡലം കെ. അജിത് സി.പി.ഐ, എൽ.ഡി.എഫ്. വി.പി. സജീന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011-2016 വൈക്കം നിയമസഭാമണ്ഡലം കെ. അജിത് സി.പി.ഐ, എൽ.ഡി.എഫ്. എ. സനീഷ് കുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം

[തിരുത്തുക]
  1. "Kerala Legislature - Members - K. Ajith". Archived from the original on 2013-10-14. Retrieved 2013-11-24.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-08-06.
  3. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=കെ._അജിത്&oldid=4072123" എന്ന താളിൽനിന്ന് ശേഖരിച്ചത്