Jump to content

കെ. കൃഷ്ണസ്വാമി റാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാഞ്ചി കൃഷ്ണസ്വാമി റാവു
കൃഷ്ണസ്വാമി റാവുവിന്റെ ചിത്രം
തിരുവിതാംകൂർ ദിവാൻ
ഓഫീസിൽ
1898–1904
Monarchമൂലം തിരുനാൾ
മുൻഗാമിഎസ്. ശങ്കറസൂബ്ബയ്യർ
പിൻഗാമിവി.പി. മാധവറാവു
വ്യക്തിഗത വിവരങ്ങൾ
ജനനം1845
മരണം1923
ജോലിസിവിൽ സർവന്റ്, ഭരണകർത്താവ്
തൊഴിൽപൊതുപ്രവർത്തകൻ

ഇൻഡ്യൻ സിവിൽ സർവന്റ്, ന്യായാധിപൻ, ഭരണകർത്താവ് എന്നീ രംഗങ്ങളിൽ പ്രവർ‌ത്തിച്ചിട്ടുള്ള ദിവാൻ ബഹാദൂർ കാഞ്ചി കൃഷ്ണസ്വാമി റാവു സി.ഐ.ഇ. (1845–1923) 1898 മുതൽ 1904 വരെ തിരുവിതാംകൂറിന്റെ ദിവാനായിരുന്നു.

ആദ്യകാലജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

1845 സെപ്റ്റംബറിൽ സേലത്താണ് ഇദ്ദേഹം ജനിച്ചത്. ഇദ്ദേഹത്തിന്റെ അച്ഛൻ കാഞ്ചി വെങ്കട്ട റാവു ജില്ലാ കളക്ടറേറ്റിലെ ഹുസൂർ ശിരസ്തദാറായിരുന്നു. 16-ആം വയസ്സിൽ മട്രിക്കുലേഷൻ പൂർത്തിയായതോടെ ഇദ്ദേഹം സർക്കാർ സർവ്വിസിൽ പ്രവേശിച്ചു.

ഔദ്യോഗിക ജീവിതം[തിരുത്തുക]

നെല്ലൂർ ജില്ലാ കോടതിയിലെ രേഖകളുടെ സൂക്ഷിപ്പുകാരനായി 1864 ഒക്റ്റോബറിലാണ് ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. 20 രൂപയായിരുന്നു ശമ്പളം. 1867-ൽ ഇദ്ദേഹത്തിന് ശിരസ്തദാറായി ജോലിക്കയറ്റം ലഭിച്ചു. 1870 ജൂലൈ മാസത്തിൽ ഇദ്ദേഹം ജില്ലാ മുനിസിഫായി. 1883-ൽ കോകനാടയിലെ സബ് ജഡ്ജായി ഇദ്ദേഹം നിയമിതനായി. 1894 മേയ് മാസത്തിൽ ഇദ്ദേഹത്തെ മഹാരാജാവ് തിരുവിതാംകൂറിലെ ചീഫ് ജസ്റ്റിസായി നിയമിച്ചു. 1898-ൽ ദിവാനായി നിയമിക്കപ്പെടും വരെ ഇദ്ദേഹം ചീഫ് ജസ്റ്റിസായി തുടർന്നു.

മരണം[തിരുത്തുക]

1923-ലാണ് കൃഷ്ണസ്വാമി റാവു മരിച്ചത്.[1]

കുറിപ്പുകൾ[തിരുത്തുക]

  1. The Indian review, Volume 24. G. A. Natesan. 1923.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ._കൃഷ്ണസ്വാമി_റാവു&oldid=4092496" എന്ന താളിൽനിന്ന് ശേഖരിച്ചത്