Jump to content

കെ. നാരായണൻ (ചിത്രസംയോജകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കെ. നാരായണൻ എന്ന പേരിലുള്ള മറ്റുള്ളവരെക്കുറിച്ചറിയാൻ ദയവായി കെ. നാരായണൻ (വിവക്ഷകൾ) കാണുക.

കെ. നാരായണൻ
തൊഴിൽചിത്രസംയോജനം
ദേശീയത ഇന്ത്യ
Years active1985–present
പങ്കാളിബാലാമണി
കുട്ടികൾദർശൻ

മലയാള സിനിമയിലെ ഒരു ചിത്രസംയോജകനാണ് കെ. നാരായണൻ.[1]

ജീവിതരേഖ

[തിരുത്തുക]

കണ്ണൂർ ജില്ലയിലെ പെരിങ്ങോം പഞ്ചായത്തിൽ ഉൾപ്പെടുന്ന മാത്തിൽ സ്വദേശത്ത് ജനനം. ഭാര്യ ബാലാമണി. മകൻ ദർശൻ.[2]

ചലച്ചിത്രരംഗത്ത്

[തിരുത്തുക]

കണ്ണൂരിലെ മാത്തിൽ ഹൈസ്കൂളിൽ നിന്ന് പത്താംതരം വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം സിനിമാമോഹവുമായി നാരായണൻ ചെന്നൈയിലേക്കു വണ്ടി കയറി. ഹരി പോത്തന്റെ സുപ്രിയ ഫിലിംസിൽ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്ന മോഹനൻ, ഇപ്പോഴത്തെ സെവൻ ആർട്സ് മോഹൻ നാരായണന്റെ മൂത്ത സഹോദരനായിരുന്നു. മോഹന്റെ സഹായത്തോടെ വിജയവാഹിനി സ്റ്റുഡിയോയിൽ പ്രശസ്ത എഡിറ്ററും സംവിധായകനുമായ എൻ.പി.സുരേഷിന് കീഴിലായിരുന്നു എഡിറ്റിങ്ങിന്റെ ബാലപാഠങ്ങൾ നാരായണൻ പഠിച്ചത്.[3]

അവാർഡ്

[തിരുത്തുക]
  • 2008-ൽ ബാബു തിരുവല്ല സംവിധാനം ചെയ്ത തനിയെ എന്ന ചിത്രത്തിന് മികച്ച എഡിറ്റർക്കുള്ള ടിവി പുരസ്കാരം ലഭിച്ചു.[4]

അവലംബം

[തിരുത്തുക]
  1. "കെ.നായായണൻ". Manoramaonline. Retrieved 2017-11-18.
  2. "ഓട്ടോ ഡ്രൈവറാകേണ്ടി വന്ന അസ്സോസിയേറ്റ് എഡിറ്റർ". eastcoastdaily.
  3. "ജീവിതം എഡിറ്റഡ്". mathrubhumi. Archived from the original on 2019-12-12. Retrieved 2019-12-12.
  4. "അന്ന് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റർ; ഇന്ന് ഓട്ടോ ഡ്രൈവർ". manoramaonline.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]