Jump to content

കേന്ദ്രീയ വിദ്യാലയം, പട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേന്ദ്രീയ വിദ്യാലയം, പട്ടം
വിലാസം
ഇന്ത്യ
വിവരങ്ങൾ
ആപ്‌തവാക്യംहिरण्मयेन पात्रेण सत्यस्यापिहितं मुखम् ।
तत् त्वं पूषन्न् अपावृणु सत्यधर्माय दृष्टये॥
ആരംഭം1964
സ്കൂൾ ബോർഡ്Central Board of Secondary Education (CBSE)
അധികാരിMinistry of Human Resource [MHRD]
വെബ്സൈറ്റ്

തിരുവനന്തപുരം നഗരത്തിലെ കേന്ദ്രീയ വിദ്യാലയം ആണ് പട്ടത്ത് സ്ഥിതി ചെയ്യുന്ന കേന്ദ്രീയ വിദ്യാലയം, പട്ടം. 1963-ൽ സി.ബി.എസ്.ഇ.യുമായി അഫിലിയേറ്റ് ചെയ്താണീ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്.

നഗരത്തിന്റെ ഹൃദയ ഭാഗത്തു അഞ്ചേക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതികൊല്ലുനത്. ഒന്ന് മുതൽ പന്ത്രണ്ട് വരെ ഉള്ള ക്ലാസുകളിലായി മൂവായിരത്തി അഞ്ഞൂറിലധികം വിദ്യാർഥിക്കൾ രണ്ടു ഷിഫ്റ്റിലായി ഇവിടെ പഠിക്കുന്നുണ്ട്. ഒന്നാം ഷിഫ്റ്റിൽ ശാസ്ത്രം, കൊമേഴ്സ്, ഹ്യുമാനിറ്റീസ് തുടങ്ങിയ മൂന്ന് മുഖ്യ സ്ട്രീമുകളാനുള്ളത്. രണ്ടാം ഷിഫ്റ്റിൽ ശാസ്ത്രവും കൊമേഴ്സും മാത്രമാണ് ഉള്ളത്.

ചരിത്രം

[തിരുത്തുക]

1964-ൽ കേരള സർക്കാർ ദാനം നല്കിയ 5 ഏക്കർ ഭൂമിയിൽ ആണ് നിർമ്മാണപ്രക്രിയകൾ ആരംഭിച്ചത്. 1968-ഓടു കൂടി പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചിരുന്നു[അവലംബം ആവശ്യമാണ്]. 1969-ൽ ആണ് ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ ആദ്യ ബാച്ച് പുറത്തിറങ്ങിയത്. 1977-ൽ ഇവിടെ "10+2" വ്യവസ്ഥിതി നടപ്പിലാക്കി. 1982-ൽ പുതിയ ശാസ്ത്ര ബ്ലോക്ക്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. 1996-ൽ കേന്ദ്രിയ വിദ്യാലയ, പട്ടം, മോഡൽ കേന്ദ്രിയ വിദ്യാലയ ആയി പ്രഖ്യാപിക്കപെട്ടു. 1998-ൽ പ്രൈമറി ബ്ലോക്ക്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. 10 സെപ്റ്റംബർ 2004-ൽ ആണ് രണ്ടാം ഷിഫ്റ്റ്‌ പ്രാബല്യത്തിൽ വന്നത്. ഏപ്രിൽ 2008-ൽ പൂർണമായും യാന്ത്രികമായ[വ്യക്തത വരുത്തേണ്ടതുണ്ട്] വായനശാല ഉദ്‌ഘാടനം ചെയ്യപ്പെട്ടു. 2009-ൽ കേന്ദ്രിയ വിദ്യാലയ, പട്ടത്തിനു കെ.വി.എസ് - ഇന്റെൽ ടെക്നോളജി ഇൻ എജ്യുകേഷൻ അവാർഡ് ഫോർ സ്കൂൾസ് ലഭിച്ചു.